ഉത്സവത്തെക്കുറിച്ചുള്ള മറ്റൊരു ഐതീഹ്യം ഇങ്ങനെയാണ്
പരശുരാമന്‍ കടലില്‍ നിന്നു കേരളം വീണ്ടെടുത്തതിന് ശേഷം കൊട്ടിയൂര്‍ ത്രിശിരസ്സിന്‍റെ താമസസ്ഥലമായി. ഒരു ദിവസം ഈ സ്ഥലത്തെത്തിയ പരശുരാമന്‍, കലി അട്ടഹസിച്ചു കൊണ്ട് ഓടിവരുന്നത് കാണുകയും പരശുരാമന്‍ കലിയെ പിടിച്ചു കെട്ടി പ്രഹരിക്കുകയും ചെയ്തു. കലിയെ വധിച്ചേക്കുമെന്ന് ഭയന്ന ത്രിമൂര്‍ത്തികളും ദേവന്മാരും ചേര്‍ന്ന് കെട്ടഴിച്ചു വിടാന്‍ അപേക്ഷിച്ചു. ഇനി കേരളത്തില്‍ കലിബാധയുണ്ടാവില്ലെന്ന് ഉറപ്പു നല്‍കാന്‍ പരശുരാമന്‍ അവരോട് ആവശ്യപ്പെട്ടു. അപ്പോള്‍ കലിബാധ ഒഴിവാക്കാന്‍ 27 ദിവസത്തെ വൈശാഖ മഹോത്സവം നടത്തണമെന്ന് ത്രിമൂര്‍ത്തികള്‍ ആവശ്യപ്പെടുകയും അതിന്‍പ്രകാരം ഉത്സവച്ചിട്ട നിര്‍ണ്ണയിച്ച് പരശുരാമന്‍ കലിയെ അഴിച്ചു വിടുകയും ചെയ്തു. ഇങ്ങനെയാണ് കൊട്ടിയൂരില്‍ വൈശാഖ മഹോത്സവം ആരംഭിച്ചതെന്നാണ് ഐതിഹ്യം
No comments:
Post a Comment