കൊണാർക്ക് സൂര്യക്ഷേത്രം
പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് കൊണാർക്ക്. സൂര്യദേവൻ ആരാധനാ മൂർത്തിയായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഒറിസ്സാ സംസ്ഥാനത്തിലെ പുരി ജില്ലയിലാണ്. ക്രിസ്തുവിനു ശേഷം 1236 നും 1264 നും ഇടയിൽ ജീവിച്ചിരുന്ന നരസിംഹദേവൻ ഒന്നാമൻ എന്ന ഗാംഗേയ രാജാവാണ് ഇത് പണി കഴിപ്പിച്ചത്. എൻ.ഡി.ടി.വിയുടെ ഒരു സർവേ പ്രകാരം ഈ ക്ഷേത്രം ഇന്ത്യയിലെ സപ്താത്ഭുതങ്ങളിൽ ഒന്നായി പരിഗണിക്കപ്പെട്ടു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഈ ക്ഷേത്രം സ്ഥാനം പിടിച്ചിട്ടുണ്ട്. കൊണാർക്ക് ക്ഷേത്രത്തെക്കുറിച്ച് രവീന്ദ്രനാഥ ടാഗോർ പറഞ്ഞത് ഇപ്രകാരമാണ് : " ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവീര്യമാക്കുന്നു".
കൊണാർക്ക് എന്ന പദത്തിന് സൂര്യന്റെ ദിക്ക് എന്ന് അർഥം കൽപ്പിക്കാം. കോൺ എന്ന വാക്കിനു മൂല, ദിക്ക്, എന്നൊക്കെയാണ് അർത്ഥം. അർക്കൻ എന്നാൽ സൂര്യൻ. അതിനാൽ കിഴക്ക് ഉദിച്ച സൂര്യന്റെ ക്ഷേത്രം എന്ന അർഥത്തിൽ ഈ വാക്ക് ക്ഷേത്രത്തിനു പേരായി നൽകപ്പെട്ടു. മാത്രമല്ല ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പഴയ ഗംഗാ രാജ്യത്തിന്റെയും ഭാരതത്തിന്റെയും കിഴക്കു ഭാഗത്താണ്. വിദേശീയർ ഈ ക്ഷേത്രത്തെ ബ്ലാക്ക് പഗോഡ എന്നു വിളിക്കുന്നു.
ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത് ഒരു രഥത്തിന്റെ മാതൃകയിലാണ്. ഏഴു കുതിരകൾ ഈ രഥം വലിക്കുന്നു. ക്ഷേത്രത്തിന്റെ ദ്വാര പാലകരായി രണ്ടു സിംഹങ്ങളെ കാണാം. പ്രധാന ക്ഷേത്രത്തിനു മുന്നിലായി സ്ഥിതി ചെയ്യുന്ന മണ്ഡപം നടന മന്ദിരം എന്നറിയപ്പെടുന്നു. ഇവിടെ പണ്ട് സൂര്യനോടുള്ള ആരാധന എന്ന നിലയിൽ കലാരൂപങ്ങൾ സംഘടിപ്പിച്ചിരുന്നു. രഥത്തിന്റെ ഇരു വശങ്ങളിലും പന്ത്രണ്ടു ചക്രങ്ങൾ വീതമുണ്ട്. വളരെ അത്ഭുതാവഹമായ ഒരു വസ്തുത, ഈ ചക്രങ്ങളുടെ നിലത്തു വീഴുന്ന നിഴൽ നോക്കി സമയം കൃത്യമായി തിട്ടപ്പെടുത്താൻ സാധിച്ചിരുന്നു എന്നുള്ളതാണ്. എല്ലാ ചക്രങ്ങളും ഇപ്രകാരമുള്ള സൂര്യഘടികാരങ്ങളാണ്. ഭാരതീയ ശില്പകലയുടെ മകുടോദാഹരണമാണ് ഈ ക്ഷേത്രം. ഇത് നിർമിച്ചിരിക്കുന്ന ഓരോ കല്പ്പാളികളിലും അത് കാണാൻ കഴിയും. ക്ഷേത്രത്തിലെ ചുമർ ശില്പങ്ങളിൽ ദേവീ ദേവന്മാരുടെ രൂപങ്ങൾ, പുരാണ കഥാപാത്രങ്ങൾ, ഗന്ധർവന്മാർ, യക്ഷികൾ, പുരാണ കഥാ സന്ദർഭങ്ങൾ, നൃത്തം ചെയ്യുന്ന അപ്സരസുകൾ എന്നിവ കാണാൻ കഴിയും. പ്രധാന ക്ഷേത്രത്തിന്റെ ചുറ്റിലുമായി അടി ഭാഗത്ത് രണ്ടായിരത്തോളം ആനകളുടെ ശില്പങ്ങൾ ഉണ്ട് .
വാത്സ്യായന മഹർഷിയുടെ കാമ ശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ലൈംഗിക ചേഷ്ടകൾ ഇവിടെ ശില്പങ്ങളായി കാണാൻ കഴിയും. അംഗ ലാവണ്യം തെറ്റാതെ വളരെ സൂക്ഷ്മതയോടെ ആണ് ഓരോ ശില്പവും നിർമിച്ചിരിക്കുന്നത്. മനുഷ്യർ മാത്രമല്ല മൃഗങ്ങൾ പരസ്പരവും മൃഗങ്ങളും മനുഷ്യരും തമ്മിലുള്ളതുമായ ലൈംഗിക പ്രവൃത്തികളും ഇവിടെ ശില്പ രൂപത്തിൽ പ്രത്യക്ഷപെട്ടിരിക്കുന്നു. ബഹുസ്ത്രീ, ബഹുപുരുഷ എന്നിവ അതിൽ ചിലതാണ്.
229 അടി ഉയരമുണ്ടായിരുന്നു പ്രധാന ക്ഷേത്രത്തിന്. ഇതിനു മൂന്നു ഭാഗങ്ങളുണ്ട്. സൂര്യ ദേവന്റെ പൂജാ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന ശ്രീകോവിൽ അഥവാ ഗർഭഗൃഹം, ക്ഷേത്രസോപാനം, ജഗന്മോഹൻ മണ്ഡപം എന്നിവയാണവ. ആയിരത്തി ഇരുനൂറോളം പേർ പന്ത്രണ്ടു വർഷത്തോളം സമയമെടുത്താണ് ഈ ക്ഷേത്രം നിർമിച്ചത്. രാജ നരസിംഹദേവൻ തന്റെ രാജ്യത്തിൻറെ പന്ത്രണ്ടു വർഷക്കാലത്തെ വരുമാനം ഇതിനായി ചെലവഴിച്ചു. കിഴക്ക് ദർശനമായാണ് ക്ഷേത്രം നില നിൽക്കുന്നത്. ഉദയ സൂര്യന്റെ പ്രകാശ രശ്മികൾ പ്രധാന വിഗ്രഹത്തിന്റെ മൂർധാവിൽ പതിക്കുന്ന രീതിയിലായിരുന്നു ഇതിന്റെ നിർമ്മാണം. സൂര്യദേവന്റെ മൂന്നു ഭാവങ്ങൾ (ഉദയം, മധ്യാഹ്നം, അസ്തമയം) എന്നിവ പ്രധാന ക്ഷേത്രത്തിന്റെ മൂന്നു ഭാഗങ്ങളിലായി നിർമിച്ചിരിക്കുന്നു.കല്ലുകൾ തമ്മിൽ യോജിപ്പിക്കാൻ സിമന്റോ കുമ്മായമോ ഉപയോഗിച്ചിട്ടില്ല എന്നതും ഒരു വസ്തുതയാണ്. ഓരോ കല്ലും പ്രത്യേക രീതിയിൽ കൂട്ടിയിണക്കിയാണ് ഇത് നിർമിച്ചിരിക്കുന്നത്.
കൊണാർക്കിലെ ഒരു സൂര്യ വിഗ്രഹം. വിഗ്രഹത്തിന്റെ കൈകൾ ഭാഗികമായി തകർന്നിരിക്കുന്നു
ക്ഷേത്ര നിർമ്മാണത്തിൽ പ്രധാന ആശാരി വിദ്വാൻ ബിസു മഹാറാണ ആയിരുന്നു. ക്ഷേത്രത്തിന്റെ മുകളിൽ പ്രതിഷ്ഠിക്കാനായി മാറ്റി വച്ചിരുന്ന ശില അവിടെ പ്രതിഷ്ഠിച്ചതുമായി ബന്ധപ്പെട്ടു കൊണാർക്ക് നിവാസികൾക്കിടയിൽ ഒരു കഥ പറഞ്ഞു കേൾക്കുന്നുണ്ട്. അതിപ്രകാരമാണ്: ക്ഷേത്രത്തിന് മുകളിൽ ശില ഉറപ്പിക്കാനായി ഒരുപാട് പ്രയത്നിച്ചിട്ടും അത് നടന്നില്ല. ആ സമയത്ത് പ്രധാന ആശാരി ആയിരുന്ന ബിസു മഹാരാണയുടെ പന്ത്രണ്ടു വയസ്സുള്ള മകൻ ധർമപാദർ അവിടെയെത്തി. എന്നിട്ട് ഒരു ബുദ്ധി പ്രയോഗിച്ച് ശില യഥാ സ്ഥാനത്ത് ഉറപ്പിച്ചു. പക്ഷേ ഈ കർമത്തിന് ശേഷം ധർമപാദർ ആത്മഹത്യ ചെയ്യുകയാണുണ്ടായത്. ക്ഷേത്രത്തെ രക്ഷിക്കാൻ ധർമപാദർ ജീവൻ വെടിയുകയായിരുന്നു എന്ന് വിശ്വസിക്കപെടുന്നു. കൊണാർക്കിന്റെ പരിസരങ്ങളിൽ കാണാത്ത പ്രത്യേക തരം കല്ലുകൾ ഉപയോഗിച്ചാണു ക്ഷേത്രം നിർമിച്ചിരിക്കുന്നത്.പക്ഷേ സമുദ്രത്തിൽ നിന്നും വീശുന്ന ഉപ്പു കാറ്റ് ഈ ശിലാ സൗധത്തെ കാർന്നു തിന്നുന്നു.
കൊണാർക്കിന്റെ പതനം
കൊണാർക്ക് ക്ഷേത്രത്തിന്റെ ഒരു നല്ല ഭാഗവും നശിച്ചു കഴിഞ്ഞു. പ്രധാന ശ്രീകോവിൽ ഇപ്പോൾ നിലവിലില്ല. ഇത് 1837 ൽ തകർന്നു വീണതായി അനുമാനിക്കപ്പെടുന്നു. ഇവിടെ നിന്നും കിട്ടിയ പലതരത്തിലുള്ള വിഗ്രഹങ്ങൾ, ജ്യാമിതീയ രൂപങ്ങൾ, എന്നിവ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഒരു മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. നാശത്തിന്റെ വക്കിലായ ഈ ക്ഷേത്രം ഇടിഞ്ഞു വീഴാതിരിക്കാനായി ഉൾഭാഗം കല്ലും മണ്ണും നിറച്ച് അടച്ചിരിക്കുകയാണ്. കൂടാതെ ക്ഷേത്രം ഇപ്പോൾ ഇരുമ്പ് പൈപ്പുകളാൽ താങ്ങി നിർത്തിയിരിക്കുന്നു.പ്രധാന ക്ഷേത്രത്തിന് ചുറ്റും ഇരുപത്തി രണ്ട് ഉപക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ വൈഷ്ണവ ക്ഷേത്രവും മായാ ദേവീ ക്ഷേത്രവും മാത്രമേ അവശേഷിക്കുന്നുള്ളൂ . നടന മണ്ഡപം, ഭോഗ മണ്ഡപം, ജഗന്മോഹൻ മണ്ഡപം എന്നിവ ഇപ്പോഴും നില നിൽക്കുന്നു. ഇപ്പോൾ കാണപ്പെടുന്ന വലിയ സമുച്ചയമാണു ജഗന്മോഹൻ മണ്ഡപം. ചില ചരിത്രകാരന്മാർ ക്ഷേത്രത്തിന്റെ പതനത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ് : ഇത് പണി കഴിപ്പിച്ച നരസിംഹദേവൻ ഒന്നാമൻ രാജാവിന്റെ അകാലത്തിലുള്ള മരണം കാരണം ക്ഷേത്ര നിർമ്മാണം പാതി വഴിയിൽ മുടങ്ങി. ഏറെ നാൾ ഇങ്ങനെ പണികളൊന്നും നടക്കതെയായപ്പോൾ ക്ഷേത്രം തകർന്നു വീണു. പക്ഷേ ഈ വാദത്തിനു ചരിത്രപരമായി തെളിവുകളൊന്നുമില്ല. പുരി ജഗന്നാഥ ക്ഷേത്രത്തിൽ നിന്നും കണ്ടെടുത്ത ഒരു ഫലകത്തിൽ നരസിംഹദേവൻ ഒന്നാമൻ എ.ഡി 1282 വരെ ഭരണം നടത്തി എന്ന് കാണുന്നു. പല ചരിത്രകാരന്മാരും പറയുന്നത് ക്ഷേത്ര നിർമ്മാണം എ. ഡി 1253 ഇൽ തുടങ്ങി എ ഡി 1260 ഇൽ അവസാനിച്ചു എന്നാണ്.
കൊണാർക്ക് ക്ഷേത്രത്തിന്റെ മാതൃക. നിർമിച്ച കാലത്ത് ക്ഷേത്രം ഇങ്ങനെ ആയിരുന്നു.
ക്ഷേത്ര ശ്രീകോവിലിനു മുകളിൽ സ്ഥിതി ചെയ്തിരുന്ന ഒരു കല്ലിന് കാന്തിക ശക്തിയുണ്ടായിരുന്നതായി ചിലർ വാദിക്കുന്നു. ഈ കല്ല് വായുവിൽ ഉയർന്നു എങ്ങും തൊടാതെ നിൽക്കുകയായിരുന്നു എന്നും പറയപ്പെടുന്നു. ഈ കാന്തിക ശക്തിയുടെ ബലത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവത്രേ ക്ഷേത്രം നിർമിച്ചത് . കൊണാർക്ക് ക്ഷേത്രത്തിന് മുന്നിലുള്ള സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കും മറ്റും ഇതുമൂലം അനേകം അപകടങ്ങൾ ഉണ്ടായി. ദിശ കാണിക്കാനായി കപ്പലുകളിൽ സൂക്ഷിക്കാറുള്ള കോമ്പസ്സുകൾ ഈ കാന്തിക പ്രഭാവം മൂലം തെറ്റായി ദിശ കാണിച്ചു. ക്ഷേത്രത്തിലെ ഈ കല്ലാണ് തങ്ങളുടെ കപ്പലുകളുടെ ദിശ തെറ്റാൻ കാരണമെന്ന് മനസ്സിലാക്കിയ പോർച്ചുഗീസുകാർ ക്ഷേത്രത്തിന് മുകളിൽ കയറി ഈ കല്ലെടുത്ത് മാറ്റുകയും തന്മൂലം പരസ്പരം കാന്തികമായി ബന്ധപെട്ടു കിടന്ന കല്ലുകൾക്ക് സ്ഥാന ഭ്രംശം സംഭവിക്കുകയും ചെയ്തു. കാന്തിക മണ്ഡലം തകർന്നതോടെ ക്ഷേത്രം ക്രമേണ നശിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇങ്ങനെയൊരു കാന്തിക മണ്ഡലം ഉണ്ടായിരുന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
ക്ഷേത്ര നിർമ്മാണത്തിന്റെ ആദ്യ സൂത്ര ധാരൻ ശിവേയി സാമന്തരായർ എന്നയാളായിരുന്നു. ഒരിക്കൽ, ക്ഷേത്ര നിർമ്മാണം നേരത്തെ തീരുമാനിച്ച സമയത്തിനും മുന്പ് തീർക്കണമെന്ന് രാജാവ് ഉത്തരവിട്ടു. അല്ലെങ്കിൽ മരണമായിരുന്നു ശിക്ഷ. എന്നാൽ തന്നെകൊണ്ട് അതിനു കഴിയില്ല എന്ന് സാമന്തരായർ രാജാവിനെ അറിയിച്ചതു പ്രകാരം രാജാവ് ബിസു മഹാറാണയെ ക്ഷേത്ര നിർമ്മാണ ചുമതല ഏൽപ്പിക്കുകയായിരുന്നു. തന്റെ മകനായിരുന്ന ധർമപാദരുടെ സഹായത്തോടെ ക്ഷേത്ര നിർമ്മാണം പൂർത്തീകരിക്കാൻ ബിസു മഹാരണയ്ക്ക് കഴിഞ്ഞു. എന്നാൽ ക്ഷേത്രത്തിനു ധാരാളം പാകപ്പിഴകൾ ഉണ്ടായിരുന്നു. ഇത് ക്ഷേത്രത്തിന്റെ നാശത്തിനു കാരണമായി എന്നും ഒരു വാദമുണ്ട്.
ക്ഷേത്രത്തിന്റെ പതനവുമായി ബന്ധപെട്ട് ഏറ്റവും വിശ്വസനീയമായ കഥ ബംഗാൾ സുൽത്താൻ ആയിരുന്ന സുലൈമാൻ ഖാൻ ഖരാനിയുടെ മന്ത്രി കാലാപഹദ്ദുമായി ബന്ധപെട്ട് കിടക്കുന്നു ഒരു ഹിന്ദു ആയിരുന്ന ഇദ്ദേഹം മതം മാറി മുസ്ലിം ആകുകയായിരുന്നു. പുരി ജഗന്നാഥ ക്ഷേത്രത്തിൽ നിന്നും ലഭിച്ച ചില രേഖകൾ പ്രകാരം എ ഡി 1568 ഇൽ ഇദ്ദേഹം കൊണാർക്ക് ഉൾപ്പെടെ ഒറീസ്സയിലെ പല ക്ഷേത്രങ്ങളും നശിപ്പിച്ചു. ഈ സംഭവത്തിന് ശേഷം ഒറീസ്സ മുസ്ലിം ഭരണത്തിന് കീഴിലായി. ഈ കാല ഘട്ടങ്ങളിൽ പലരും ക്ഷേത്രം ആക്രമിച്ചതായി തെളിവുകളുണ്ട്. വൈദേശിക ആക്രമണങ്ങളെ ഭയന്ന പുരിയിലെ പാണ്ഡ വംശജർ സൂര്യ വിഗ്രഹം കൊണാർക്ക് ക്ഷേത്രത്തിൽ നിന്നും മാറ്റി മണ്ണിൽ കുഴിച്ചിട്ടു. വർഷങ്ങൾക്കു ശേഷം വിഗ്രഹം കുഴിച്ചെടുത്ത് പുരി ജഗന്നാഥ ക്ഷേത്രത്തിനുള്ളിലെ ഇന്ദ്ര ക്ഷേത്രത്തിൽ സ്ഥാപിച്ചു. ഈ വിഗ്രഹം ഇപ്പോഴും പുരി ക്ഷേത്രത്തിൽ കാണാനാവും. എന്നാൽ ചില ചരിത്രകാരന്മാർ പറയുന്നത് വിഗ്രഹം കുഴിച്ചിട്ടതല്ലാതെ പുറത്തെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നാണ് . അവരുടെ അഭിപ്രായത്തിൽ സുന്ദരവും ആകർഷകവുമായ സൂര്യ വിഗ്രഹം ഇപ്പോഴും കൊണാർക്കിന്റെ പരിസരത്തെവിടെയോ മണ്ണിൽ പൂണ്ടു കിടക്കുന്നുണ്ട്. ചിലരുടെ അഭിപ്രായത്തിൽ ഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ കാണുന്ന സൂര്യ വിഗ്രഹം കൊണാർക്കിലെ സൂര്യ വിഗ്രഹമാണ്. ഇതു കൂടാതെ ഭൂകമ്പം, പണ്ടെങ്ങൊ ഉണ്ടായ ഒരു ചുഴലിക്കാറ്റ്, ക്ഷേത്ര നിർമ്മാണത്തിലെ പാകപ്പിഴകൾ എന്നിവയും ക്ഷേത്രത്തിന്റെ തകർച്ചക്കുള്ള കാരണങ്ങളായി ചൂണ്ടി കാണിക്കപ്പെടുന്നു.
കൊണാർക്ക് ക്ഷേത്രത്തിലെ രഥ ചക്രം .
ഖുർദ രാജാക്കന്മാരും മറ്റും കൊണാർക്ക് ക്ഷേത്രത്തിൽ നിന്നും അനേകം വിഗ്രഹങ്ങളും ശിലകളും കടത്തികൊണ്ടു പോയിട്ടുണ്ട്. ചില രേഖകൾ പ്രകാരം, പുരി ജഗന്നാഥ ക്ഷേത്രത്തിലെ ചില ഭാഗങ്ങൾ നിർമിച്ചിരിക്കുന്നത് കൊണാർക്കിൽ നിന്നും കൊണ്ടുവന്ന ശിലകൾ ഉപയോഗിച്ചാണ്. ഇത് കൂടാതെ മനോഹരങ്ങളായിരുന്ന അനേകം ശില്പങ്ങളും ഒറിസയിലെ പല ഭാഗങ്ങളിലേക്കും മാറ്റപെട്ടു. ജഗന്മോഹൻ മണ്ഡപത്തിന് മുന്നിലായി പതിനെട്ട് അടിയോളം മുകളിൽ ഏകദേശം ഇരുപത്തിയേഴ് ടണ്ണോളം ഭാരവും ആറ് മീറ്റർ നീളവും ഒന്നര മീറ്ററോളം ഉയരവും ഉണ്ടായിരുന്ന നവഗ്രഹ ശില അതി സുന്ദരമായ ഒരു സൃഷ്ടിയായിരുന്നു. ഇതിൽ നവഗ്രഹങ്ങളുടെ രൂപങ്ങൾ വിവിധ ഭാവങ്ങളിൽ കൊത്തി വച്ചിരുന്നു. രണ്ടു നൂറ്റാണ്ടുകൾക്കു മുമ്പ് ബംഗാൾ സർക്കാർ ഈ ശിലയെ കൽക്കട്ടയിലേക്ക് മാറ്റാൻ ഒരു ശ്രമം നടത്തി. എന്നാൽ ഇതത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കിയപ്പോൾ ഈ ശില രണ്ടായി പകുത്തു. പക്ഷേ എന്നിട്ടും ഇത് മാറ്റാൻ അവർക്ക് സാധിച്ചില്ല. പിന്നീട് ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ അകലെവരെ നീക്കാൻ സാധിച്ചു. ഇവിടെ ഈ ശില ഏകദേശം അറുപത് വർഷത്തോളം അനാഥമായി കിടന്നു. ഈയടുത്ത കാലത്ത് സർക്കാർ ഇതെടുത്ത് കൊണാർക്ക് ക്ഷേത്രത്തിന്റെ വെളിയിലായി തെക്ക് കിഴക്ക് ഭാഗത്ത് സ്ഥാപിക്കാൻ ഉത്തരവിട്ടു. ഇപ്പോൾ ഇതിവിടെ കാണാവുന്നതാണ്. എ. ഡി 1779 ൽ മറാത്ത ഭരണ കാലത്ത് കൊണാർക്ക് ക്ഷേത്രത്തിന്റെ മുന്നിലുണ്ടായിരുന്ന അരുണ സ്തൂപം അവിടെ നിന്നും മാറ്റി പുരി ക്ഷേത്രത്തിന്റെ മുന്നിൽ സ്ഥാപിച്ചു. ഇപ്പോഴും ഈ സ്തൂപം അവിടെ കാണാനാകും. ഈ സംഭവങ്ങൾക്ക് ശേഷം സൂര്യാരാധന ഇവിടെ പൂർണമായും നിലച്ചു. ആരും ഇവിടം സന്ദർശിക്കാതായി. ഏറെ നാളുകൾക്കു ശേഷം ഇവിടം പൂർണമായും വിസ്മരിക്കപ്പെടുകയും ഈ പ്രദേശം മരുഭൂമി സമാനമാവുകയും ചെയ്തു. അനേക വർഷങ്ങളോളം ഈ നില തുടർന്നു. ഇവയെല്ലാം കൊണാർക്ക് ക്ഷേത്രത്തിനെ നാമാവശേഷമാക്കി. ഇവിടം മുഴുവൻ കാട് പിടിച്ചു കിടന്നു. കാലക്രമേണ വന്യ ജീവികളുടെ വിഹാര കേന്ദ്രമായി ഇവിടം മാറി. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കൊണാർക്ക് ക്ഷേത്രം അതിന്റെ എല്ലാ മാഹാത്മ്യങ്ങളും നശിച്ച് ഒരു അസ്ഥി പഞ്ചരം പോലെ നില കൊണ്ടു. പകൽ സമയങ്ങളിൽ പോലും ഇവിടം സന്ദർശിക്കാൻ പരിസരവാസികൾ ഭയപ്പെട്ടു.
പിന്നീട് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടങ്ങളിൽ ഗവണ്മെന്റ് ഈ സ്ഥലം ഏറ്റെടുക്കുകയും സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. ഇന്ന് സംസ്ഥാന കേന്ദ്ര ഗവണ്മെന്റുകൾ കൊണാർക്ക് ക്ഷേത്രത്തിന്റെ സംരക്ഷണത്തിൽ അതീവ ശ്രദ്ധ ചെലുത്തുന്നു. ഇന്ന് ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഒരുപാട് സന്ദർശകരെ ഈ ക്ഷേത്രം ആകർഷിക്കുന്നു. ക്ഷേത്രത്തിൽ ആരാധന അനുവദിക്കണം എന്ന ആവശ്യം ഒറീസ്സയിലെ വിവിധ ഹിന്ദു സംഘടനകൾ ഉന്നയിച്ചു എങ്കിലും സർക്കാർ അത് തള്ളി കളയുകയാണു ചെയ്തത്.
Wednesday, 28 June 2017
മാതൃ പഞ്ചകം
മാതൃ പഞ്ചകം
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
അമ്മയുടെ മഹത്വം ശങ്കരാചാര്യര്‍
ശങ്കരാചാര്യര്‍ രചിച്ച കൃതിയാണ് മാതൃ പഞ്ചകം,
"ഇതില്‍ അമ്മയുടെ മഹത്വം നമുക്ക് ദര്‍ശിക്കാം".
എട്ടാം വയസ്സിൽ സന്യസിച്ച് ദേശം വിട്ട ശങ്കരൻ അമ്മയ്ക്ക് വാക്കു കൊടുത്തിരുന്നു.
"എന്നെ കാണണമെന്ന് ആഗ്രഹിക്കുന്ന സമയം ഒന്നു സ്മരിച്ചാൽ മതി. ഞാൻ അമ്മയുടെ മുന്നിലെത്തിക്കൊള്ളാം".
അന്ത്യവേളയിൽ അമ്മ മകനെ സ്മരിച്ചു. ശങ്കരൻ ഉടൻ എത്തുകയും ചെയ്തു.
മഹാതപസ്വിയായ മകന്റെ സന്നിധിയിൽ വെച്ച് ആ പുണ്യവതിയായ മാതാവ് ശരീരം വെടിഞ്ഞു.
അമ്മയുടെ ശവസംസ്കാര ചടങ്ങുകൾ ചെയ്യവേ ആ പുത്രൻ അഞ്ച് ശ്ലോകങ്ങൾ ചൊല്ലി.
അതാണ് 'മാതൃപഞ്ചകം' .
ശ്രീ ശങ്കരൻ അമ്മയെ വന്ദിക്കുന്നത് ഇങ്ങനെ;
"നില്‍ക്കട്ടേ പേറ്റുനോവിന്‍ കഥ, രുചികുറയും കാലം,
ഏറുംചടപ്പും പൊയ്ക്കോട്ടേ, കൂട്ടിടേണ്ടാ,മലമതിലൊരുകൊല്ലം കിടക്കുംകിടപ്പും നോക്കുമ്പോള്‍,
ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന്‍ കൂലിക്കും തീര്‍ക്കാവല്ലെത്രയോഗ്യന്‍ മകനും അതുനിലയ്ക്കുള്ളോരമ്മേ തൊഴുന്നേന്‍".
''പ്രസവവേളയിൽ എന്റെ അമ്മ അനുഭവിച്ച വേദന, ആർക്ക് വിവരിക്കാനാവും?
ഞാൻ ശർഭത്തിലായിരിക്കെ ശരീരം ക്ഷീണിച്ച്, ആഹാരത്തിന് രുചി കുറഞ്ഞ് ഛർദ്ദിച്ചും, വിഷമിച്ചും തള്ളി നീക്കിയ
ആ ദിവസവങ്ങൾ.
ജനനശേഷം ഒരു വർഷത്തോളം മലമൂത്രാദികളിൽ കിടന്ന് മലിനമാകുന്ന കുഞ്ഞിനെ പരിചരിക്കാനുള്ള കഷ്ടപ്പാട്, ഉറക്കം ഒഴിഞ്ഞുള്ള പരിചരണം, പട്ടിണി കിടന്നും കുഞ്ഞിനെ പോറ്റുന്ന അമ്മ, ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ത്യാഗം ചെയ്തിട്ടുള്ള അമ്മയോട് ഏതു മകനാണ് ആ കടം തീർക്കാൻ കഴിയുക.
അമ്മേ! ഒരു മകൻ എത്ര വലിയവനായാലും, അവിടത്തോടുള്ള കണക്കുതീർക്കാൻ സാധ്യമല്ല.
അതിനാൽ അവിടുത്തെ ഞാൻ നമിക്കുന്നു.
"ഗുരുകുലത്തിൽ പഠിക്കുമ്പോൾ, ഞാൻ സന്യസിച്ചതായി സ്വപ്നം കണ്ട് അതിരാവിലെ പൊട്ടിക്കരഞ്ഞുകൊണ്ട് ഓടി വന്ന അമ്മ ഇപ്പോഴും എന്റെ സ്മൃതിപഥത്തിലുണ്ട്".
'നീ എന്നെ ഉപേക്ഷിച്ചു പോവുകയാണോ' എന്നു കരഞ്ഞുകൊണ്ട് ഓടിവന്ന അമ്മയെക്കണ്ട് സഹപാഠികളും എന്റെ ഗുരു ജനങ്ങളും കൂടി കരഞ്ഞുപോയി.
"അമ്മേ, ആ സ്നേഹത്തിനു മുന്നിൽ നമസ്കരിക്കാൻ മാത്രമേ ഈ മകനു കഴിയൂ.....
"അമ്മേ, അവിടുന്നു ശരീരം വെടിയുന്ന വേളയിൽ ഒരു തുള്ളി ഗംഗാജലം ചുണ്ടുകളിലിറ്റിക്കാൻ എനിക്കു കഴിഞ്ഞില്ല.
സന്യാസിയായതിനാൽ ശ്രാദ്ധമൂട്ടാനും എനിക്കാവില്ല. അമ്മയ്ക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയാതിരുന്ന ഈ മകനോട് ദയവു ചെയ്ത് പൊറുക്കേണമേ!
"നീ, എന്റെ മുത്തല്ലേ, രത്നമല്ലേ, കണ്ണിന്റെ കണ്ണല്ലേ, എന്റെ രാജാവല്ലേ ദീർഘായുസ്സായിരിക്കൂ,എന്നൊക്കെ പറഞ്ഞ് അമ്മ എന്നെ കുട്ടിക്കാലത്ത് ലാളിച്ചു.
ആ അമ്മയുടെ വായിൽ ഉണക്കലരി ഇടാൻ മാത്രമല്ലെ എനിക്കിന്ന് കഴിയുന്നുള്ളു.
പ്രസവവേദന സഹിക്ക വയ്യാതെ, 'അമ്മേ, അച്ഛാ .... ശിവാ... കൃ ഷ്ണാ... ഗോവിന്ദാ, ഹരേ മുകുന്ദാ.... '
എന്നിങ്ങനെ തിരുനാമം ചൊല്ലി അമ്മവേദന സഹിച്ചിരുന്നതായി കേട്ടിട്ടുണ്ട്.
അമ്മേ. അവിടുത്തെ സന്നിധിയിൽ ഞാനിതാ കൂപ്പു കയ്യോടെ വന്ദിക്കുന്നു.
എല്ലാം ത്യജിച്ച സന്ന്യാസി പോലും 'അമ്മ' എന്ന രണ്ടക്ഷരത്തിനു മുന്നിൽ തലകുനിക്കുന്നു.
കാരണം ആ രണ്ടക്ഷരത്തിൽ പരമ ദിവ്യമായ ഈശ്വരഭാവം തുളുമ്പി നില്ക്കുന്നുണ്ട്.
വിശ്വ ജേതാവായ ശ്രീ ശങ്കരനാണ് അമ്മയോടുള്ള കണക്കു തീർക്കാൻ ഒരു സന്താനത്തിനും കഴിയുകയില്ലെന്നു ഉറപ്പിച്ചു പറഞ്ഞത് .
നമുക്കൊക്കെ ചെയ്യാൻ കഴിയുന്നത് അമ്മയെ തൊഴുക മാത്രം.
എത്രയോ കഷ്ടപ്പെട്ടിട്ടാണ് അമ്മ എന്നെ ഈ നിലയിൽ ആക്കിയതെന്ന് ഉള്ളുരുകി അറിയുക.
ഈ അറിവ് അമ്മയുടെ മുന്നിൽ നമ്മെ വിനയാന്വിതനാക്കും.
വിനയമുള്ള മകനിൽ അമ്മയുടെ അനുഗ്രഹം അമ്മയറിയാതെ തന്നെ ചൊരിയപ്പെടും.
അമ്മയുടെ അനുഗ്രഹമാണ് നമ്മുടെ ഭാവിയുടെ അടിസ്ഥാന ശില.
🔱🔱🔱🔱🔱🔱🔱🔱🔱🔱🔱

സനാതന ധർമ്മവുമായി ബന്ധപ്പെട്ട ചില അറിവുകൾ

ⓂⓂⓂⓂⓂⓂⓂⓂⓂⓂ
1. ത്രിലോകങ്ങള്‍ ഏതെല്ലാം ?
സ്വര്‍ഗം ,ഭൂമി, പാതാളം
2. ത്രിഗുണങ്ങള്‍ ഏതെല്ലാം ?
സത്വഗുണം ,രജോഗുണം , തമോഗുണം
3. ത്രികര്‍മ്മങ്ങള്‍ ഏതെല്ലാം ?
സൃഷ്ടി ,സ്ഥിതി , സംഹാരം
4. ത്രികരണങ്ങള്‍ ഏതെല്ലാം ?
മനസ്സ്, വാക്ക് , ശരീരം
5. ത്രിസന്ധ്യകള്‍ ഏതെല്ലാം ?
പ്രാഹ്നം - മദ്ധ്യാഹ്നം , അപരാഹ്നം - പ്രഭാതം , മദ്ധ്യാഹ്നം - പ്രദോഷം
6. കൃഷ്ണദ്വൈപായനന്‍ ആര് ? ആ പേര് എങ്ങനെ കിട്ടി ?
വേദവ്യാസന്‍, കറുത്തനിറമുള്ളതിനാല്‍ കൃഷ്ണന്‍ എന്നും , ദ്വീപില്‍ ജനിക്കുകയാല്‍ ദ്വൈപായനന്‍ എന്നും രണ്ടും ചേര്‍ന്ന് കൃഷ്ണദ്വൈപായനന്‍ എന്നും ആയി
7. ചതുരുപായങ്ങള്‍ എന്തെല്ലാം ?
സാമം ,ദാനം, ഭേദം ,ദണ്ഡം
8. ചതുര്‍ദന്തന്‍ ആര് ?
ഐരാവതം - ഇന്ദ്രവാഹനം , നാല് കൊമ്പുള്ളതിനാല്‍
9. ചതുരാശ്രമങ്ങള്‍ ഏതെല്ലാം ?
ബ്രഹ്മചര്യം , ഗാര്‍ഹസ്ഥ്യം , വാനപ്രസ്ഥം , സന്ന്യാസം
10. ഹിന്ദു എന്ന വാക്കിന്റെ അര്‍ഥം എന്ത് ?
അക്രമത്തെയും അക്രമികളെയും അധര്‍മ്മത്തെയും അധര്‍മ്മികളെയും എതിര്‍ക്കുന്നവന്‍ .'ഹിംസാം ദൂഷയതേ ഇതി ഹിന്ദു
11.ബ്രഹ്മാവിന്റെ വാഹനം എന്ത് ?
അരയന്നം (ഹംസം)
12. ഹാലാഹലം എന്ത് ? എവിടെനിന്നുണ്ടായി ?
ലോകനാശക ശക്തിയുള്ള വിഷം , പാലാഴി മഥനസമയത്ത് വാസുകിയില്‍ നിന്നും ഉണ്ടായി
13. പഞ്ചാക്ഷരത്തിന്റെ സൂഷ്മരൂപം എന്താണ് ?
ഓം
14. പുരാരി ആരാണ് ? ആ പേര് എങ്ങനെ കിട്ടി ?
ശിവന്‍ , ത്രിപുരന്മാരെ നശിപ്പിച്ചതിനാല്‍
15 . പുരാണങ്ങള്‍ എത്ര ? ഏതെല്ലാം ?
പുരാണങ്ങള്‍ പതിനെട്ട് , ബ്രഹ്മം , പത്മം , വിഷ്ണു , ശിവ , ഭാഗവത , നാരദ , മാര്‍ക്കണ്ഡേയ , അഗ്നി , ഭവിഷ്യ , ബ്രഹ്മവൈവര്‍ത്ത , ലിംഗ , വരാഹ , സ്കന്ദ , വാമന , കൂര്‍മ ,
ഗാരുഡ , ബ്രഹ്മാണ്ഡ , മാത്സ്യപുരാണങ്ങള്‍
16. വേദ വ്യാസന്റെ അച്ഛനമ്മമാര്‍ ആരെല്ലാം ?
പരാശരനും സത്യവതിയും
17. പഞ്ചമവേദം എന്ന് പറയുന്നത് ഏത് ?
മഹാഭാരതം , എല്ലാ വേദാന്തതത്വങ്ങളും ഉപനിഷത്സാരവും അടങ്ങിയ ഗീത ഉള്‍കൊള്ളുകയാല്‍
18. പഞ്ചഭൂതങ്ങള്‍ ഏവ ?
ഭൂമി , ജലം , തേജസ്സ് , വായു , ആകാശം
19. പഞ്ചകര്‍മ്മങ്ങൾ ഏതൊക്കെയാണ് ?
വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം ( ഉത്സവം , സ്ഥിതി , നാശം അനുഗ്രഹം , തിരോധാനം)
20. പഞ്ചലോഹങ്ങള്‍ ഏവ ?
ചെമ്പ് , ഇരുമ്പ് , വെള്ളി , ഈയം , സ്വര്‍ണം
21. പഞ്ചാമൃതം എന്ന് പറയുന്നത് എന്താണ് ? അതില്‍ എന്തെല്ലാം ചേര്‍ന്നിട്ടുണ്ട് ?
അഞ്ചു മധുരവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയതും സുബ്രഹ്മണ്യപ്രീതിക്ക് പ്രധാനവുമാണ് പഞ്ചാമൃതം . പഴം , തേന്‍ , ശര്‍ക്കര , നെയ്യ് , മുന്തിരിങ്ങ ഇവയാണവ
22. പഞ്ചദേവതകള്‍ ആരെല്ലാം ?
ആദിത്യന്‍ , ഗണേശന്‍ , ശിവന്‍ , വിഷ്ണു , ദേവി
23. പഞ്ചദേവതമാര്‍ ഏതേതിന്റെ ദേവതകളാണ് ?
ആകാശത്തിന്റെ ദേവന്‍ വിഷ്ണു , അഗ്നിയുടെത് ദേവി , വായുവിന്റെ ദേവന്‍ ശിവന്‍ , ഭൂമിയുടെ ദേവന്‍ ആദിത്യന്‍ , ജയത്തിന്റെ ദേവന്‍ ഗണപതി
24. യുഗങ്ങള്‍ എത്ര ?. ഏതെല്ലാം ?
യുഗങ്ങള്‍ നാല് - കൃതയുഗം , ത്രേതായുഗം , ദ്വാപരയുഗം , കലിയുഗം
25. ദാരുകന്‍ ആരാണ് ?
ശ്രീകൃഷ്ണന്റെ തേരാളി or മഹിഷാസുരന്റെ ഒരു തേരാളി or ഗരുഡന്റെ ഒരു പുത്രൻ
26.ഉദ്ധവന്‍ ആരായിരുന്നു ?
ശ്രീകൃഷ്ണഭഗവാന്റെ ഭക്തനും മന്ത്രിയുമായിരുന്നു .
27. ഭഗവത്സ്പര്‍ശത്താല്‍ സുഗന്തിയായി മോക്ഷം നേടിയ രാക്ഷസി ആരാണ് ?
പൂതന
28. ശ്രീകൃഷ്ണന്റെ ഗുരു ആരാണ് ?
സാന്ദീപനി മഹര്‍ഷി
29. നാരായണീയത്തിന്റെ കര്‍ത്താവ് ആര് ?
മേല്‍പത്തൂര്‍ നാരായണഭട്ടതിരി
30. പഞ്ചമഹായജ്ഞങ്ങള്‍ ഏവ ?
ഭൂതയജ്ഞം , ദേവയജ്ഞം , പിതൃയജ്ഞം , നൃയജ്ഞം , ബ്രഹ്മയജ്ഞം
31. പഞ്ചബാണങ്ങള്‍ ഏവ ?
അരവിന്തം , അശോകം , ചൂതം , നവമല്ലിക , നീലോല്പലം മുതലായ പൂക്കളാണ് പഞ്ചബാണങ്ങള്‍
32. ദ്വാദശാക്ഷരി മന്ത്രം എന്താണ് ?
'ഓം നമോ ഭഗവതേ വാസുദേവായ നമ 'മന്ത്രമാണ് ദ്വാദശാക്ഷരി മന്ത്രം
33.ദ്വാദശാക്ഷരി മന്ത്രം ആര് ആര്‍ക്കാണ് ആദ്യമായി ഉപദേശിച്ചു കൊടുത്തത് ?
ബ്രഹ്മര്‍ഷിയായ നാരദന്‍ ബാലനായ ധ്രുവന് ഉപദേശിച്ചു കൊടുത്ത മഹാ മന്ത്രമാണ് ('ഓം നമോ ഭഗവതേ വാസുദേവായ നമ')
34.ഷഡ്ഗുണങ്ങള്‍ ഏതെല്ലാം ?
ഐശ്വര്യം , വീര്യം , യശസ്സ് , വിജ്ഞാനം , വൈരാഗ്യം , ശ്രീ ഇവയാണ് ഷഡ്ഗുണങ്ങള്‍
35. ഷഡ്വൈരികള്‍ ആരൊക്കെയാണ് ?
കാമം , ക്രോധം , ലോഭം , മോഹം , മദം , മാത്സര്യം .
36. ഷഡ്ശാസ്ത്രങ്ങള്‍ ഏതോക്കെയാണ് ?
ശിക്ഷ , കല്പം , വ്യാകരണം , നിരുക്തം , ജ്യോതിഷം , ഛന്തസ്സ്
37. സപ്തര്‍ഷികള്‍ ആരെല്ലാമാണ് ?
മരീചി , അംഗിരസ്സ് , അത്രി , പുലസ്ത്യന്‍ , പുലഹന്‍ , ക്രതു , വസിഷ്ഠന്‍.
38. സപ്ത ചിരഞ്ജീവികള്‍ ആരെല്ലാം ?
അശ്വഥാമാവ് , മഹാബലി , വ്യാസന്‍ , ഹനുമാന്‍ , വിഭീഷണന്‍ , കൃപര്‍ , പരശുരാമന്‍ ഇവര്‍ എക്കാലവും ജീവിചിരിക്കുന്നു എന്നാണ് പുരാണം . ( അശ്വഥാമാവ് പകയായും ,
മഹാബലി ദാനശീലമായും , വ്യാസന്‍ ജ്ഞാനമായും , ഹനുമാന്‍ സേവനശീലാമായും , വിഭീഷണന്‍ ഈശ്വരഭക്തിയായും , കൃപര്‍ പുച്ഛമായും , പരശുരാമന്‍ അഹങ്കാരമായും
മനുഷ്യരില്‍ കാണപ്പെടുന്നു ).
39. സപ്ത പുണ്യനഗരികള്‍ ഏതെല്ലാം ?
(അയോധ്യ , മധുര , മായ , കാശി , കാഞ്ചി , അവന്തിക , പുരി , ദ്വാരക ഇവയാണ് മോക്ഷദായകങ്ങളായ ഏഴ് പുണ്യനഗരികള്‍
40. സപ്ത മാതാക്കള്‍ ആരെല്ലാം ? അവരെ സ്മരിച്ചാലുള്ള ഫലമെന്ത് ?
കുമാരി , ധനദ , നന്ദ , വിമല , ബല , മംഗല , പത്മ ( ഇവരെ പ്രഭാതത്തില്‍ സ്മരിച്ചാല്‍ യഥാക്രമം യൌവനം , സമ്പത്ത് ,സന്തോഷം , പരിശുദ്ധി , ബലം ഐശ്വര്യം , തേജസ്സ്
ഇവയുണ്ടാകും )
41. സപ്തധാതുക്കള്‍ ഏതെല്ലമാണ് ?
ത്വക്ക് , രക്തം , മാംസം , മേദസ്സ് , അസ്ഥി , മജ്ജ , സ്നായു
42. ശ്രീരാമകൃഷ്ണദേവന്‍ പൂജാരിയായിരുന്ന ക്ഷേത്രം ?
ദക്ഷിണേശ്വരം കാളിക്ഷേത്രം
43. കാശിരാജാവിന്‍റെ മക്കള്‍ ആരെല്ലാം ?
അംബ, അംബിക, അംബാലിക
44. ഭഗവാൻ ശ്രീകൃഷന്റെ രഥത്തില്‍ എത്ര കുതിരകൾ ഉണ്ട് ?
5 ( നമ്മുടെ ശരീരമാണ് രഥം ..! നാം അല്ലങ്കില്‍ നമ്മുടെ ശരീരത്തിലെ ജീവനാണ് അര്‍ജ്ജുനന്‍ ..! നമ്മുടെ ഉള്ളിലെ ആത്മാവ് ആണ് കൃഷ്ണന്‍ ! പഞ്ചേന്ദ്രിയങ്ങള്‍ ആണ് കുതിരകള്‍ ,ബുദ്ധിയാണ് കടിഞ്ഞാണ്‍.. , ജീവിതമാണ് കുരുക്ഷേത്രം . ചുരുക്കത്തില്‍ നാം ആത്മാവിലുള്ള ഈശ്വര ചൈതന്യത്തെ മുന്‍നിര്‍ത്തി ...ബുദ്ധിയാകുന്ന കടിഞ്ഞാണ്‍ കൊണ്ട് പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് ജീവിതമാകുന്ന കുരുക്ഷേത്രത്തില്‍ യുദ്ധം ചെയ്തു മുന്നേറണം എന്നാണ് ആ സന്ദേശം ..!! ഭഗവത് ഗീത നല്‍കുന്ന സന്ദേശം അതാണ് ..!! )
45. ഇന്ന് ഹിന്ദുമതം എന്ന് പറയുന്നതിന്റെ പൌരാണികനാമം എന്തായിരുന്നു ?
സനാതന മതം - വേദാന്തമതമെന്നും .
46. സുപ്രസിദ്ധ ക്ഷേത്ര ശില്പഗ്രന്ഥം?
വിശ്വകര്‍മ്മ്യം
47. ആദ്യമായി ഗീതമലയാളത്തില്‍ തര്‍ജമചെയ്തതാര് ?
നിരണത്ത് മാധവപണിക്കര്‍ .
48. ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു ?
ഗോവിന്ദഭാഗവദ്പാദര്‍.
49. സപ്താശ്വാന്‍ ആരാണ് ?
ആദിത്യന്‍ , ആദിത്യന്‍റെ രഥത്തില്‍ ഏഴ് കുതിരകളെ പൂട്ടിയിട്ടുള്ളതായി പുരാണം.
50. ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രമേത് ?
ഓംകാരം
51. ശിവപാര്‍വ്വതി സംവാദരൂപേണ ദത്താത്രേയ മുനി രചിച്ചിട്ടുള്ള ശാസ്ത്രശാഖ ഏത്?
തന്ത്രശാസ്ത്രം
52. സംഗീത മഹിമ വിളിച്ചോതുന്ന തന്ത്രത്തിന് പറയുന്ന പേരെന്ത്?
രുദ്രയാമളം
53. ദേഹം ദേവാലയവും അതിനുള്ളിലെ ജീവന്‍ സദാശിവവുമാണെന്ന് പറയുന്ന ഗ്രന്ഥമേത്?
കുളാര്‍ണ്ണവ തന്ത്രം
54. പാര്‍വ്വതി ശിവന് പറഞ്ഞുകൊടുത്ത തന്ത്രം ഏതുപേരില്‍ അറിയപ്പെടുന്നു?
നിഗമ ശാസ്ത്രം
55. തന്ത്രസമുച്ചയത്തിന്റെ രചയിതാവ് ആര്?
ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്
56. ശിവന്‍ പാര്‍വ്വതിക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏത് പേരില്‍ അറിയപ്പെടുന്നു?
ആഗമ ശാസ്ത്രം
57. തടിയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
ദാരുമയി
58. ക്ഷേത്രത്തിലെ അന്തരാളം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്?
മുഖം
59. തന്ത്ര സമുച്ചയത്തിലെ ശ്ലോക സംഖ്യ എത്ര?
2895
60. തന്ത്രവിഭാഗത്തെ മൂന്നായി വിഭജിച്ചതിന്റെ പേരുകള്‍ ഏതെല്ലാം?
വിഷ്ണുക്രാന്ത , രഥക്രാന്ത, അശ്വക്രാന്ത.

ക്ഷേത്ര പ്രദക്ഷിണം
ക്ഷേത്ര പ്രദക്ഷിണം
"ആസന്ന പ്രസവാ നാരി
തൈലപുര്‍ണം യഥാ ഘടം
വാഹന്തിശന കൈര്യാതി
തഥാ കാര്യാല്‍ പ്രദക്ഷിണം "
പ്രസവിക്കാറായ ഒരു സ്ത്രീയുടെ തലയില്‍ ഒരു കുടം എണ്ണ കൂടി വച്ചാല്‍ എത്ര പതുക്കെ നടക്കുമോ അങ്ങിനെ വേണം പ്രദക്ഷിണം വയ്ക്കാന്‍ എന്ന് തന്ത്ര സമുച്ചയത്തില്‍ പറഞ്ഞിട്ടുണ്ട് .
സത്വികാരായ പുജരിമാരാല്‍ തന്ത്ര വിധി പൂര്‍വം സംരക്ഷിക്കപപ്പെടുന്ന ക്ഷേത്രത്തില്‍ ആ ദേവന്റെ /ദേവിയുടെ മുലമന്ത്ര സ്പന്ദനരൂപിയായ ചൈതന്യം പുറം മതിലോളം വ്യപിച്ചിരിക്കും . തന്ത്ര സാധാനയെക്കുറിച്ച് ഒരറിവും ഇല്ലാത്ത സാധാരണ ഭക്തരർ ക്ഷേത്രത്തില്‍ കടന്ന് ഭക്തി നിര്‍ഭരമായ മനസ്സോടെ ആ ദേവനെ /ദേവിയെ കേന്ദ്ര ബിന്ദുവാക്കി
സ്തോത്രങ്ങള്‍ ഉച്ചരിച്ച് ഹൃദയത്തില്‍ ആ രൂപം ധ്യാനിച്ചുകൊണ്ട് മെല്ലെ മെല്ലെ പാദം ഊന്നി ''ക്ലോക്കുവയിസ്സായി'' പ്രദക്ഷിണം വയ്ക്കുമ്പോള്‍ മാനസ്സികമായി നേടുന്ന താദാത്മ്യഭാവം ആ സാധകദേഹത്തെ ക്ഷേത്ര ദേഹത്തോട് ''ട്യൂന്‍'' ചെയ്യുന്നു (ഇന്നത്തെ ഫിസിക്സ് പറയുന്ന റസനന്‍സ് വൈബ്രേഷന്‍ ) .
ക്ഷേത്രമാകുന്ന ശരീരത്തിൽ മന്ത്ര ചൈതന്യം ശക്തമായി സ്പന്ദിക്കുമ്പോള്‍ ഭക്തി ഭാവത്താല്‍ ദേവിയോട് /ദേവനോട് താദാത്മ്യം പ്രാപിച്ച സാധകന്റെ ദേഹത്തില്‍ ക്ഷേത്ര ശരീരത്തില് സ്പന്ദിക്കുന്ന മന്ത്രങ്ങള്‍ സ്പുരിക്കുവാന്‍ തുടങ്ങും . അല്ലാതെ ഈ സ്പുരണം ലഭിക്കണമെങ്കില്‍ ഉത്തമനായ ഗുരുനാധനില്‍നിന്നു മന്ത്രോപദേശംവാങ്ങി ശാസ്ത്രമനുസരിച്ച് ''അക്ഷരലക്ഷ ജപാദി '' പ്രക്രിയ വര്‍ഷങ്ങളോളം നടത്തിയിരിക്കണം .
സഹസ്രാര ചക്രത്തെ പരമശിവ പദമായി സ്ങ്കല്‍പ്പിച്ചിരിക്കുന്നതുകൊണ്ടാണ് ശിവക്ഷേത്രങ്ങളില്‍ മാത്രം വ്യത്യസ്തമായ് രീതിയില്‍ പ്രദക്ഷിണം
ക്ഷേത്രദര്‍ശനത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളില്‍ ഒന്നാണ് പ്രദക്ഷിണം.അംശുമതി ആഗമത്തില്‍ പ്രദക്ഷിണ പദത്തിന്റെ വ്യുല്‍പ്പത്തി ഇങ്ങനെയാണ് : "പ്ര " സര്‍വ്വഭയനാശകരം," ദ" മോക്ഷദായകം , "ക്ഷി "രോഗനാശകം , "ണം "ഐശ്വര്യപ്രദം .
"പദാല്‍ പദാന്തരം ഗത്വാ കരൗ ചലനചലനവര്‍ജ്ജിതൗ
വാചാ സ്‌തോത്രം ഹൃദി ധ്യാന മേവം കുര്യാല്‍ പ്രദക്ഷിണം "
ഇതാണ് പ്രദക്ഷി ണവിധി.അതായത് കൈകള്‍ ഇളക്കാതെ അടിവെച്ചടിവെച്ച് ദേവന്റെ സ്തോത്രങ്ങള്‍ ഉച്ചരിച്ച് രൂപം മനസ്സില്‍ ധ്യാനിച്ച് പ്രദക്ഷിണം ചെയ്യുക.
"ഏകം വിനായകേ കുര്യാല്‍
ദ്വൈസൂര്യോ ത്രീണീ ശങ്കരേ
ചത്വാരി ദേവി വിഷ്ണുശ്ച
സപ്താശ്വതേfഥ പ്രദക്ഷിണം''
എന്നാണ് പ്രദക്ഷി ണ നിയമം .ഗണപതിക്ക് ഒന്നും, സുര്യന് രണ്ടും ,ശിവന് മൂന്നും, വിഷ്ണുവിന് നാലും ,ശാസ്താവിന് അഞ്ചും,സുബ്രമണ്യന് ആറും,ഭഗവതിക്കും അരയാലിനും ഏഴും പ്രദക്ഷിണം വയ്ക്കണം.
ശിവക്ഷേത്രത്തിലെ പ്രദക്ഷിണം വ്യതസ്തമാണ് .ശ്രീകോവിലിന്റെ ഇടത് വശത്തുകൂടി അഭിഷേകജലം ഒഴുകിപോകുന്ന ഓവ് വരെ ബലിക്കല്ലുകള്‍ക്ക് വെളിയില്‍ ക്കൂടി പ്രദക്ഷിണം വെയ്ക്കുകയും അവിടെ നിന്ന് കൊണ്ട് താഴികക്കുടം നോക്കി വന്ദിച്ച ശേഷം അപ്രദിക്ഷിണമായി ബലിവട്ടത്തിനകത്തുകൂടി തിരിച്ച് വന്ന് ഒവിന് സമീപം എത്തി തിരികെ ക്ഷേത്രനടയില്‍ എത്തുകയും ചെയ്യുമ്പോഴാണ് ഒരു പ്രദക്ഷിണം പൂര്‍ത്തിയാകുന്നത് .
താന്ത്രികവും യോഗശാസ്ത്ര പരവുമായ ചില കാരണങ്ങളാണ് ഈ വ്യത്യസ്ത തക്ക് പിന്നില്‍ ഉള്ളത് തന്ത്ര ശാസ്ത്രത്തില്‍ എല്ലാ ദേവന്മാര്‍ക്കും ഉപരിയായി വര്‍ത്തിക്കുന്നത് ശിവനാണ് .ശരീരത്തിലെ ഷഡാധാരങ്ങള്‍ക്കും മുകളിലുള്ള സഹസ്രാരപത്മത്തിലെ ബ്രഹ്മരന്ധ്രസ്ഥാനമാണ് ശിവന് കല്‍പ്പിച്ചിട്ടു ള്ളത് .
കൂടാതെ "പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍ ശിവനെ കാണാകും "എന്നത് പ്രസിദ്ധവും ആണല്ലോ.ശിവലിംഗത്തില്‍ അഭിഷേകം നടത്തുമ്പോള്‍
സഹസ്രാരചക്രത്തില്‍ നിന്നും
യോഗാനുഭൂതിയാകുന്ന അമൃതധാര അഭിഷേക ജലത്തോടൊപ്പം കലര്‍ന്ന് വടക്ക് ഭാഗത്തുള്ള സോമസുത്രത്തില്‍ കൂടി ഒഴുകുന്നു. അതുകൊണ്ടാണ് ശിവ ക്ഷേത്രത്തില്‍ ഓവ് മുറിച്ച് പ്രദക്ഷിണം ചെയ്യാന്‍ പാടില്ല എന്ന് പറയുന്നത്.
കൂടാതെ ശയനപ്രദക്ഷിണം ഏറ്റവും ഉത്തമമാണ് .സര്‍വ്വപാപ പരിഹാരത്തിനും അഭീഷ്ട സിദ്ധിക്കും ശയനപ്രദക്ഷിണം ചെയ്യുന്നതാണ് കൂടുതല്‍ ഫലപ്രദം.സ്ത്രീകള്‍ ശയനപ്രദക്ഷിണം ചെയ്യാന്‍ പാടില്ല.
പൂര്‍വാഹ്നത്തിലെ പ്രദക്ഷിണം വ്യാധി നാശവും ,മദ്ധ്യാഹ്നത്തിലേത് ഇഷ്ട ലാഭവും, സായാഹ്നത്തിലെ പ്രദക്ഷിണം പാപനാശനവുമാണെന്നാണ് പ്രദക്ഷിണഫലം.
ജന്മാന്തരാര്‍ജ്ജിതമായ പാപങ്ങള്‍ പോലും ഓരോ പ്രദക്ഷിണത്തിലും നശിക്കുന്നു .
" യാനി യാനിച പാപാനി ജന്മാന്തരകൃതാനിച താനി താനി വിനശ്യന്തി പ്രദക്ഷിണപദേ " എന്നാണു പ്രമാണം
ഭാരതീയ സംസ്കൃതിയുടെ അന്തസ്സത്തയായ ആദ്ധ്യാത്മികതയുടെ മൗലികതത്വം മനുഷ്യനില്‍ ഉറങ്ങിക്കിടക്കുന്ന ഈശ്വരീയ ശക്തിയുടെ ഉയര്‍ത്തലും അതിലൂടെ സ്വായത്തമാകുന്ന ഈശ്വരസാക്ഷാത്കാരവുമാണ്. ഒരു സാധകനില്‍, കുണ്ഡലിനി എന്നറിയപ്പെടുന്ന ഈ ഈശ്വരീയശക്തി നമ്മുടെ സ്ഥൂല ശരീരത്തിലെ ഗുദലിംഗമദ്ധ്യപ്രദേശത്തുള്ള മൂലാധാര ചക്രത്തില്‍ നിന്നും തുടങ്ങി ഷഡാധാരചക്രത്തിലൂടെ ഒരു സ്ക്രൂ ആണിയിലെ ഓരോ ചുറ്റിലൂടെന്ന പോലെ ഉയര്‍ന്ന് സഹസ്രാരപത്മമെന്ന പരമസ്ഥാനത്ത് എത്തി അവിടെ കുടികൊള്ളുന്ന ''പരമശിവനില്‍'' വിലയം പ്രാപിച്ച്, ഈശ്വരസാക്ഷാത്കാരം നേടുന്നു എന്നതാണ് ഈ മൗലികതത്വം.
ഈ ഊര്‍ദ്ധ്വഗമനത്തിന്റെ പ്രതീകാത്മകമായ ക്രിയയാണ് ക്ഷേത്രപ്രദക്ഷിണം. അങ്ങനെ നോക്കുമ്പോള്‍ ക്ഷേത്രങ്ങളില്‍ സാധാരണ ഭക്തര്‍ ചെയ്യുന്ന പ്രദക്ഷിണമെന്ന ദേവാരാധനയില്‍ അതിസൂക്ഷ്മങ്ങളായ ആദ്ധ്യാത്മികസാധനാമാര്‍ഗ്ഗങ്ങള്‍ ഒളിഞ്ഞിരിക്കുണ്ടെന്ന് കാണാം. ഇത് പൂര്‍ണ്ണമനസ്സോടെ , ഭക്തിശ്രദ്ധാദികളോടെ അനുഷ്ഠിക്കുമ്പോള്‍ തങ്ങളില്‍ അന്തര്‍ലീനമായ ഈശ്വരീയശക്തി ഉണര്‍ന്ന്, ഉയര്‍ന്ന് കിട്ടുകയും അതിനാല്‍ ലഭ്യമാകുന്ന ഭഗവത് സാക്ഷാത്ക്കാരത്തിന്റെ മാഹാത്മ്യം കൊണ്ട് ആത്മീയങ്ങളും ഭൗതികങ്ങളുമായ എല്ലാ ആഗ്രഹങ്ങളും സാധിതപ്രായമാവുകയും ചെയ്യുന്നു.

തിരുവിഴാ മഹാദേവനും അവിടുത്തെ മരുന്നും
തിരുവിഴാ മഹാദേവനും അവിടുത്തെ മരുന്നും
തിരുവിഴാമഹാക്ഷേത്രം മുമ്പു ചേർത്തലത്താലൂക്കിൽ മാരാരിക്കുളം വടക്കുപകുതിയിൽ "പെരുന്നേർമംഗലം" മുറിയിലായിരുന്നു. കഴിഞ്ഞ കണ്ടെഴുത്തുകാലത്തു ചേർത്തല തെക്കുപകുതിയിലായി സർവ്വേ ചെയ്യുകയാൽ ഇപ്പോൾ അങ്ങനെയാണിരിക്കുന്നത്.
ഈ ക്ഷേത്രമിരിക്കുന്ന സ്ഥലം പണ്ട് "അറയ്ക്കൽ പണിക്കർ" എന്നു പ്രസിദ്ധനായിരുന്ന ഒരു നായരുടെ കുടുംബം വകയായിരുന്നു. എങ്കിലും ഈ സ്ഥലമെല്ലാം കാടുപിടിച്ചാണ് കിടന്നിരുന്നത്. ആ കാട്ടിനകത്ത് ഒരു കുളവുമുണ്ടായിരുന്നു. ആ കുളത്തിന്റെ ചുറ്റും ഉള്ളാടന്മാർ (വേടന്മാർ) എന്നു പറയപ്പെടുന്ന ഒരു വക ജാതിക്കാരാണ് താമസിച്ചിരുന്നത്. അവർ ഈ കുളത്തിൽനിന്നും ആമകളെ പിടിച്ചുകൊണ്ട് അവയുടെ മാംസമെടുത്തു വേവിച്ചുതിന്നുക പതിവായിരുന്നു. ആമകൾ "കാരാമ" എന്നും "വെള്ളാമ" എന്നും രണ്ടുവകയുണ്ടല്ലോ. അവയിൽ ഈ കുളത്തിലുണ്ടായിരുന്നവയെല്ലാം കാരാമയായിരുന്നു. കാരാമ വെള്ളത്തിനടിയിൽ ചേറ്റിൽപ്പൂണ്ടാണു മിക്കപ്പോഴും കിടക്കുക പതിവ്. അതിനാൽ ഈ ഉള്ളാടന്മാർ മരക്കൊമ്പുകൾ കൊണ്ടോ, അകലുകൊണ്ടോ വടിപോലെ ഒരു കോലുണ്ടാക്കി വെള്ളത്തിലിറങ്ങി കുത്തിനടക്കും. ആ കോലിന് അവർ പറയുന്ന പേര് കാരാമക്കോൽ എന്നാണ്. ആ കോൽകൊണ്ടു കുത്തുമ്പോൾ ആമയുടെ പുറത്തോ മറ്റോ കൊണ്ടാൽ ആമ പൊങ്ങിവരും. അപ്പോൾ അതിനെ പിടിക്കാനെളുപ്പമുണ്ട്. അതു കൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത്. ആ പതിവനുസരിച്ച് ഒരു ദിവസം ഒരു വെള്ളാടസ്ത്രീ ആ കുളത്തിലിറങ്ങി കാരാമക്കോൽ കുത്തിനടന്നപ്പോൾ ഒരു സ്ഥലത്തു നിന്നു രക്തം ശക്തിയോടുകൂടി മേല്പോട്ടു കുതിച്ചുയർന്നു. അതുകണ്ട് ആ വേടസ്ത്രീ ഭയപ്പെട്ടു കരയ്ക്കു കയറി ഓടിച്ചെന്ന് ഈ വിവരം ആ സ്ഥലത്തിന്റെ ഉടമസ്ഥനായ അറയ്ക്കൽ പണിക്കരോടു പറഞ്ഞു. പണിക്കർ ഉടനെ അദ്ദേഹത്തെപ്പോലെ ദേശത്തു പ്രധാനന്മാരായ കീഴോങ്ങോലെ (കീൾമംഗലം) പണിക്കർ, കാണിച്ചിക്കാട്ടു കുറുപ്പ്, പടാകുളങ്ങരെപ്പണിക്കർ, ഗണപതിക്കാട്ടു പണിക്കർ, അയ്ക്കരക്കയ്മൾ, മന്ദപ്പാടിക്കുറുപ്പ്, മുഴുവക്കാട് കുറുപ്പ്, അട്ടക്കുഴിക്കാട്ടു പണിക്കർ മുതലായവരോടും മറ്റുള്ള ജനങ്ങളോടുംകൂടി കുളത്തിന്റെ സമീപത്തെത്തി നോക്കിയപ്പോൾ കുളത്തിലെ വെള്ളം മുഴുവനും രക്തമയമായിക്കണ്ട് എല്ലാവരും ഭയാത്ഭുതപരവശരായിത്തീർന്നു. പിന്നെ അവരെല്ലാവരുംകൂടി ആ കുളത്തിലെ വെള്ളം തേകി വറ്റിക്കാനായി ശ്രമം തുടങ്ങി. അസംഖ്യമാളുകൾ കൂടി മൂന്നു പകലും രാത്രിയും മുഴുവനും ശ്രമിച്ചിട്ടും കുളത്തിലെ വെള്ളം മുഴുവനും വറ്റിക്കാൻ സാധിച്ചില്ല. എങ്കിലും വെള്ളം കുറെ വറ്റിയപ്പോൾ അവിടെ അമ്മിക്കുഴവിയുടെ ആകൃതിയിൽ ഒരു ശില കാണുകയും അതിൽനിന്നാണ് ഈ രക്തം സ്രവിച്ചുകൊണ്ടിരിക്കുന്നതെന്ന് അറിയുകയും ചെയ്തു. നാലാം ദിവസം പ്രഭാതമായപ്പോൾ എവിടെ നിന്നോ അവിടെ ഒരു യോഗീശ്വരൻ വന്നു ചേരുകയും ആ യോഗി ജനങ്ങളോട് "ഈ കാണുന്നതു കേവലം ഒരു ശിലയല്ല. സ്വയംഭൂവായ ശിവലിംഗമാണ്. ഈ കുളത്തിലെ വെള്ളം മുഴുവൻ വറ്റിക്കാനും ഈ ശിവലിംഗത്തിന്റെ ചുവടുകാണാനും മനുഷ്യരാൽ സാധ്യമല്ല. ഇവിടെ മണ്ണിട്ടു നികത്തി ക്ഷേത്രം പണിയിച്ചു വേണ്ടതുപോലെ ആചരിക്കുകയും ആദരിക്കുകയും സേവിക്കുകയും ചെയ്താൽ ഈ ദേശത്തിനും ജനങ്ങൾക്കും വേണ്ടുന്ന ശ്രയസ്സുകളെല്ലാം ഈ പരമശിവൻ ഉണ്ടാക്കിത്തരും. ഈ ഭഗവാന്റെ മാഹാത്മ്യം അപരിമിതമാണെന്ന് അചിരേണ നിങ്ങൾക്കു ബോധ്യപ്പെടുകയും ചെയ്യും. ഈ രക്തപ്രവാഹം "ഞാനിപ്പോൾ നിർത്തിത്തരാം" എന്നു പറഞ്ഞിട്ട് അദ്ദേഹം അദ്ദേഹത്തിന്റെ ഭസ്മസഞ്ചിയിൽ നിന്നു സ്വല്പം ഭസ്മമെടുത്ത് ആ ശിവലിംഗത്തിൽ കാരാമക്കോൽ കൊണ്ടു പൊട്ടിയിരുന്ന സ്ഥലത്തു വച്ച് അമർത്തുകയും ഉടനേ രക്തസ്രാവം നിൽക്കുകയും ആ യോഗി അദൃശ്യനായിത്തീരുകയും ചെയ്തു. ആ യോഗി ആരാണെന്നും എവിടെനിന്നാണു വന്നതെന്നും എങ്ങോട്ടാണു പോയതെന്നും ആർക്കും നിശ്ചയമില്ല. എങ്കിലും ജനങ്ങളുടെ ഭയവും സംശയവും പോക്കുന്നതിനായിട്ട് സാക്ഷാൽ മഹാദേവൻതന്നെ യോഗിയുടെ വേഷം ധരിച്ച് അവിടെ പ്രത്യക്ഷനായിവന്നാതാണെന്ന് എല്ലാവരും തീർച്ചയാക്കുകയും അദ്ദേഹം കല്പിച്ചതുപോലെ എല്ലാവരുംകൂടി ഉത്സാഹിച്ചും പണം ശേഖരിച്ചും ആ കുളത്തിൽ മണ്ണിട്ടു ശിവലിംഗം കാണാവുന്ന വിധത്തിൽ നികത്തിക്കുകയും അവിടെ ക്ഷേത്രം പണിയും കലശം മുതലായവയും നടത്തിക്കുകയും ചെയ്തു. എങ്കിലും ഇപ്പോഴും വർഷകാലങ്ങളിൽ വെള്ളം പൊങ്ങുമ്പോൾ ശിവലിംഗം മൂടിപ്പോകുന്നുണ്ട്. അക്കാലങ്ങളിൽ ശാന്തിക്കാർ കരയ്ക്കിരുന്നുകൊണ്ടാണ് പൂജയും മറ്റും നടത്തുന്നത്.
അവിടെ ക്ഷേത്രം പണിയും കലശവും മറ്റും കഴിഞ്ഞതിന്റെ ശേഷം ക്ഷേത്രത്തിൽ നിത്യനിദാനം, മാസവിശേഷം, ആണ്ടുവിശേഷം മുതലായവയെല്ലാം വസ്തുക്കളിലെ ആദായംകൊണ്ടു ഭംഗിയായി നടക്കത്തക്ക വണ്ണമുള്ള വസ്തുവകകളെല്ലാം ദേശക്കാരെല്ലാവരുംകൂടി ദേവസ്വംപേരിൽ തന്നെ സമ്പാദിക്കുകയും ദേവസ്വം കാര്യങ്ങളെല്ലാം അന്വേഷിച്ചു നടത്തുന്നതിനു വേണ്ടുന്ന ശമ്പളക്കാരെ നിയമിക്കുകയും ചെയ്തു.
പ്രസ്തുത ക്ഷേത്രമിരിക്കുന്ന കുളത്തിന്റെ സമീപത്തുതന്നെ പണ്ട് ഒരു വിഷ്ണുക്ഷേത്രവും ഒരു യക്ഷിയമ്പലവുമുണ്ടായിരുന്നു. ആ വിഷ്ണുക്ഷേത്രമായിരുന്നു ആ ദേശത്ത് പ്രധാന്മായിരുന്നത്. പണ്ടൊരിക്കൽ ആ ദേശത്ത് മുഹമ്മദീയരുടെ ആക്രമണമുണ്ടായപ്പോൾ അവർ ആ വിഷ്ണുക്ഷേത്രം നശിപ്പിക്കുകയും അവിടെ പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹം ഇളക്കിയെടുത്ത് ഒരു കുളത്തിൽ കൊണ്ടുപോയി ഇടുകയും ചെയ്തു. എങ്കിലും ആ യക്ഷിയമ്പലം അവർ നശിപ്പിക്കുകയും അതിലെ ബിംബം ഇളക്കുകയും ചെയ്തില്ല. അതു പൂർവ്വസ്ഥിതിയിൽ ഇപ്പോഴും അവിടെ ഇരിക്കുന്നുണ്ട്. ആ വിഷ്ണുക്ഷേത്രത്തിൽ തന്ത്രം കിഴക്കെ "മണയത്താട്ടു" നമ്പൂരിക്കും മേൽക്കോയ്മസ്ഥാനം ഒരു "ചെറുവള്ളി" നമ്പൂരിപ്പാട്ടിലേക്കുമായിരുന്നു. ദേശക്കാർ എല്ലാവരും കൂടി ഈ മഹാദേവക്ഷേത്രത്തിലേയും ആ സ്ഥാനങ്ങൾ ആ ബ്രാഹ്മണന്മാർക്കു തന്നെ കൊടുത്തു. ആ ചെറുവള്ളിനമ്പൂരിപ്പാട്ടിലെ സാക്ഷാൽ ഇല്ലം കൊച്ചിരാജ്യത്ത് മുകുന്ദപുരം താലൂക്കിലാണ്. എങ്കിലും മേല്പറഞ്ഞ വിഷ്ണുക്ഷേത്രം ഇവിടെ ഉണ്ടായിരുന്ന കാലത്ത് അവർ ക്ഷേത്രത്തിൽനിന്ന് ഏകദേശം ഒരു നാഴിക തെക്കുകിഴക്കായി ഒരില്ലം പണിയിച്ച് ഇവിടെ കുടുംബസഹിതം താമസിച്ചിരുന്നു. ക്ഷേത്രം നശിച്ചുപോയതിന്റെ ശേഷമാണ് അവർ ഈ ദിക്കിലെത്താമസം നിശ്ശേഷം ഉപേക്ഷിച്ച് വടക്കോട്ടു പോയത്. അവർ ഇവിടെത്താമസിച്ചിരുന്നപ്പോൾ ആ സ്ഥലത്തെ എല്ലാവരും ചെറുവള്ളിമന എന്നും അവിടെ ഇല്ലമില്ലാതെയായപ്പോൾ ചെറുവള്ളിപ്പറമ്പ് എന്നും പറഞ്ഞിരുന്നു. ഇപ്പോൾ ആ സ്ഥലത്തെല്ലാം കാടായിപ്പോയതിനാൽ ചെറുവള്ളിക്കാട് എന്നാണ് എലാവരും പറഞ്ഞുവരുന്നത്.
നമ്പൂരിപ്പാട്, ഈ ദേശത്തെ താമസം മതിയാക്കിപ്പോയിട്ടും കൂടെക്കൂടെ ഇവിടെ വരികയും ക്ഷേത്രകാര്യങ്ങളന്വേഷിക്കുകയും ദേവസ്വം വക വസ്തുക്കൾക്ക് ആധാരങ്ങൾ എഴുതിക്കൊടുക്കുകയും ചെയ്തിരുന്നു. അവർ ആധാരങ്ങളിൽ "ഊരാളൊരൊത്ത തിരുനീലകണ്ഠരുവകയ്ക്ക് ചെറു വള്ളിയില്ലത്ത് ഇന്നാര്" എന്നാണ് പേര് വെച്ചിരുന്നത്. അങ്ങനെ പേരു വച്ചുള്ള ആധാരങ്ങൾ 105-ആമാണ്ട് വരെ എഴുതീട്ടുള്ളതായി ഇവിടെ കാണുന്നുണ്ട്. അതിൽപ്പിന്നെ അങ്ങനെ പേരുവച്ചുള്ള പ്രമാണമൊന്നും ഇവിടെ കാണുന്നില്ല. അതുകൊണ്ട് അക്കാലം മുതൽക്ക് ആ നമ്പൂരിപ്പാട്ടിലെ വരവ് ഈ ദിക്കിലേക്ക് അധികം ഉണ്ടാകാറില്ലെന്നു തന്നെ വിചാരിക്കാം. ഏതെങ്കിലും ദേശക്കാരെല്ലാവരും കൂടി ഒരു മാനേജരെ നിയമിച്ച് ആ ഉദ്യോഗസ്ഥൻ മുഖാന്തിരമാണ് ഇപ്പോൾ ദേവസ്വകാര്യങ്ങൾ അന്വേഷിച്ചു നടത്തിപ്പോരുന്നത്. ദേവസ്വം "തന്ത്ര"ത്തിനു സ്വദേശിയായ ചെത്തുവേലി മാരാരുടെ കുടുംബത്തിൽ നിന്ന് ഒരാളെ നിയമിക്കുകയാണ് മിക്കപ്പോഴും പതിവ്. ക്ഷേത്രത്തിൽ പൂജകൊട്ട്, പാട്ട് മുതലായവ നടത്തുന്നതും ആ കുടുംബക്കാർ തന്നെയാണ്.
ഇനി അവിടത്തെ മരുന്നിനെക്കുറിച്ചു പറയാം. ആ മഹാദേവ ക്ഷേത്രമുണ്ടായതിന്റെ ശേഷം കുറച്ചുകാലം കഴിഞ്ഞപ്പോൾ അവിടെ പതിവായി ഒരു ഭ്രാന്തൻ വരികയും പോവുകയും തുടങ്ങി. അവൻ ചിലരെ കുറേശ്ശെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. അവൻ അധികമായി ഉപദ്രവിച്ചിരുന്നത് ക്ഷേത്രത്തിലെ പാത്രം തേപ്പുകാരനായ തലക്കാട്ടു നായരെയായിരുന്നു. തലക്കാട്ടുകുടുംബക്കാർ കേവലം അഗതികളും ഈ പാത്രം തേപ്പിനു കിട്ടുന്ന ആദായം കൊണ്ടുമാത്രം നിത്യവൃത്തി കഴിച്ചിരുന്ന വരുമായിരുന്നു.
ആ ഭ്രാന്തന്റെ ഉപദ്രവം സഹിക്കവയ്യാത്തവിധം കലശലായിത്തീരുകയാൽ ഒരു ദിവസം ആ പാത്രം തേപ്പുകാരൻ നായർ മഹാദേവന്റെ ക്ഷേത്രനടയിൽച്ചെന്നു തൊഴുതും കൊണ്ട് "ഭഗവാനേ! മഹാദേവാ! ഈ ഭ്രാന്തന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെയായിരിക്കുന്നു. ഇതിനൊരു സമാധാനം അവിടുന്നു തന്നെ ഉണ്ടാക്കിത്തന്നു രക്ഷിക്കണം" എന്നു പ്രാർഥിച്ചു. അന്നു രാത്രി ആ നായർ കിടന്നുറങ്ങിയപ്പോൾ ഒരാൾ അയാളുടെ അടുക്കൽ ചെന്ന് "നീയൊട്ടും വ്യസനിക്കേണ്ട. ഞാൻപറയുന്നതു പോലെ ചെയ്താൽ നിനക്കു നേരിട്ടിരിക്കുന്ന ഉപദ്രവം നീങ്ങും. നാളെ വൈകുന്നേരം ആ ഭ്രാന്തൻ ക്ഷേത്രത്തിൽ വരുമ്പോൾ അവനെ പിടിച്ചു കെട്ടി ക്ഷേത്രസന്നിധിയിൽ ഇടണം. മറ്റന്നാൾ കാലത്ത് നീയവിടെ അടുത്തുള്ള പുരയിടത്തിൽ (പറമ്പിൽ) ചെന്നു നോക്കിയാൽ അവിടെ പച്ചനിറത്തിലുള്ള ഒരുമാതിരി ചെടി കാണും. അത് ഒരു പിടി പറിച്ചുകൊണ്ടു വന്ന് ശാന്തിക്കാരെ ഏല്പിച്ച് അവരെക്കൊണ്ട് അത് പാലിൽ പിഴിഞ്ഞരപ്പിച്ചു പന്തീരടിപ്പൂജസമയത്തു മഹാദേവന്റെ പീഠത്തിന്മേൽ വെയ്പിച്ചു പൂജിപ്പിച്ചു വാങ്ങണം. മൂന്നുചക്രം നടയ്ക്കു വെയ്ക്കുകയും ചെയ്തിട്ട് ആ ഭ്രാന്തനെ സേവിപ്പിക്കണം. മരുന്നു സേവിച്ചാൽ രണ്ടുനാഴിക കഴിയുമ്പോൾ ചെറുചൂടോടുകൂടി നാഴി കാഞ്ഞ വെള്ളവും കൊടുക്കണം. അതു കുടിച്ചു കഴിഞ്ഞാൽ ഒരു നാഴിക കഴിയുമ്പോൾ അവനൊന്നു ചർദ്ദിക്കും. പിന്നെ ഉചപ്പൂജയ്ക്ക് യക്ഷിക്കു നിവേദിക്കുന്ന പാൽപ്പായസവും കുറച്ചു കൊടുക്കണം. അതു ഭക്ഷിച്ചു കഴിയുമ്പോൾ അവൻ ഉന്മാദം മാറി സ്വസ്ഥചിത്തനായിത്തീരും. പിന്നെ അവൻ യാതൊരുപദ്രവവും ചെയ്കയില്ല. അതിനാലവനെപ്പിന്നെ കെട്ടഴിച്ചു വിടാം. അനന്തരം അവന്റെ ഇഷ്ടം പോലെ അമ്പലത്തിലെ നിവേദ്യച്ചോറോ പായസമോ കഞ്ഞി വേണമെങ്കിൽ അതോ കൊടുത്തയച്ചേക്കണം" എന്നു പറഞ്ഞതായി സ്വപ്നം കണ്ടു. ഉടനെ അയാൾ ഉണർന്നു നോക്കീട്ട് അവിടെയെങ്ങും ആരെയും കണ്ടില്ല. ഇതു മഹാദേവൻ തന്നെ തന്റെ പ്രാർഥനയെ കൈക്കൊണ്ട് ഇപ്രകാരം തന്റെ അടുക്കൽവന്ന് അരുളിച്ചെയ്തതാണെന്ന് അയാൾ തീർച്ചയാക്കുകയും അപ്രകാരമെല്ലാം ചെയ്യുകയും ആ ഭ്രാന്തന്റെ ചിത്തഭ്രമം മാറി അയാൾ സ്വസ്ഥഹൃദയനായിത്തീരുകയും അങ്ങനെ ആ പാത്രംതേപ്പുകാരനു നേരിട്ടിരുന്ന ഉപദ്രവം ഒഴിയുകയും ചെയ്തു.
ഈ വർത്തമാനം ഏതാനും ദിവസങ്ങൾകൊണ്ടു സർവ്വത്ര പ്രസിദ്ധമായിത്തീരുകയാൽ ഈ മരുന്നു സേവിക്കുന്നതിനായി പല ദിക്കുകളിൽ നിന്നും പലരും ഇവിടെ വന്നു തുടങ്ങി. ഇവിടെ വന്ന് ഈ മരുന്ന് സേവിച്ചവർക്കെല്ലാം പൂർണ്ണസുഖം സിദ്ധിക്കുമെന്നുള്ളതു തീർച്ചയാവുകയാൽ സുഖക്കേടുകാരുടെ വരവ് ക്രമേണ വളരെ വർദ്ധിച്ചു.
ഇപ്പോൾ മലയാളികൾ മാത്രമല്ല, പരദേശികളും ഉത്തരേന്ത്യക്കാരും മറ്റുമായി ആയിരത്തിലധികം ആളുകൾ മരുന്നു സേവിക്കാനായി ആണ്ടുതോറും ഇവിടെ വരുന്നുണ്ട്. ആളുകളുടെ വരവ് വർദ്ധിച്ചപ്പോൾ ദേവസ്വക്കാർ നടയ്ക്കുവെയ്പ് മുതലായവയുടെ സംഖ്യയും വർദ്ധിപ്പിച്ചു. നടയ്ക്കുവെയ്പു മൂന്നു ചക്രമായിരുന്നത് ഇപ്പോൾ പതിനാലരപ്പണമാക്കീട്ടുണ്ട്. യക്ഷിക്കും മറ്റും വഴിപാടിനുള്ള പണം വേറെയും കൊടുക്കണം. അവയെല്ലാം കൊടുത്തു ദേവസ്വത്തിൽ നിന്നു രസീതു വാങ്ങിയതിന്റെ ശേഷമേ മരുന്നു കൊടുക്കുകയുള്ളൂ. എങ്കിലും ആളുകളുടെ വരവ് ഇപ്പൊഴും വർദ്ധിച്ചു കൊണ്ടിരിക്കുന്നതല്ലാതെ ഒട്ടും കുറയുന്നില്ല. ഈ മരുന്നു സേവിക്കുന്നതിനായി ഇവിടെ സകലജാതിമതസ്ഥരും വരുന്നുണ്ട്. എല്ലാവർക്കും സുഖം സിദ്ധിക്കുന്നുമുണ്ട്. വലിയ മുഴുഭ്രാന്തന്മാരെ കൈയ്ക്കും കാൽക്കും ചങ്ങലയിട്ടു പൂട്ടിക്കെട്ടി ഇവിടെ കൊണ്ടുവന്ന് യഥാവിധി ഈ മരുന്നു സേവിപ്പിച്ചിട്ട് അവർ സ്വസ്ഥചിത്തന്മാരയി പൂർണ്ണ സുഖത്തോടുകൂടി മടങ്ങിപ്പോകുന്നത് ഇവിടെ ഒട്ടും അസാധരണമല്ല. തിരുവിതാംകൂർ മഹാരാജകുടുംബത്തിൽ നിന്ന് ഒരു കൊച്ചുതമ്പുരാൻ തിരുമനസ്സുകൊണ്ട് കൊല്ലം 1068-ൽ ഇവിടെ എഴുന്നെള്ളി ഈ മരുന്നു സേവിച്ചതായി ദേവസ്വംവക കണക്കുകൊണ്ടും മറ്റും കാണുന്നുണ്ട്.
ഈ മരുന്നു സേവിച്ചാൽ കൈവിഷം നിമിത്തമുണ്ടാകുന്ന ഭ്രാന്തും മറ്റും മാത്രമല്ല, കുഷ്ഠം, മഹോദരം, അർശസ്സ് മുതലായ മഹാരോഗങ്ങളും ഭേദമാകുന്നുണ്ട്. കൈവിഷം കൊണ്ട് കഷ്ടപ്പെടുന്നവർ ഇവിടെ നിന്ന് ഈ മരുന്നു സേവിച്ചാൽ അവർ ചർദ്ദിക്കുന്നതിൽ പരിശോധിച്ചുനോക്കിയാൽ ജപിച്ചു കൊടുത്ത സാധനത്തിന്റെ അംശം അതിൽ കാണാം. അപ്പമോ പഴമോ എന്തായാലും എത്രകാലം കഴിഞ്ഞാലും അത് മുഴുവനും ദഹിച്ചു പോകുകയില്ല. ജപബാധയുടെയും മറ്റും ഉപദ്രവമുള്ളവർ സ്ത്രീകളായാലും പുരുഷന്മാരായാലും ഇവിടെ വന്ന് ഈ മരുന്ന് സേവിച്ചാൽ ഉച്ചപ്പൂജ സമയത്തു മഹാദേവന്റെ നടയിലോ രാത്രിയിൽ പതിവുള്ള കുരുതി സമയത്ത് യക്ഷിയുടെ നടയിലോ നിൽക്കുമ്പോൾ തുള്ളി സത്യം ചെയ്ത് ഒഴിഞ്ഞു പോവുക സാധാരണമാണ്. ഇവിടെ വന്നാൽ ഒഴിയാത്ത ബാധ ഒന്നുമില്ല.
ഇവിടെയിരിക്കുന്ന യക്ഷി അത്യുഗ്രമൂർത്തിയാണ്. ആ യക്ഷിയുടെ ആനുകൂല്യം കൊണ്ടു കൂടിയാണ് ജനങ്ങൾ ഇവിടെ വന്നു മരുന്നു സേവിച്ചാൽ അതിനു പൂർണ്ണഫലം സിദ്ധിക്കുന്നത്.
തിരുവിഴാക്ഷേത്രത്തിലെ നിത്യനിദാനം മുതലായവയ്ക്കു വേണ്ടുന്ന വസ്തുവകകൾ ക്ഷേത്രമുണ്ടായ കാലത്തുതന്നെ ദേശക്കാർ ദേവസ്വം പേരിൽ സമ്പാദിച്ചുവെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. പിന്നെ മരുന്നു സേവിക്കുന്നതിനായി ജനങ്ങളുടെ വരവും നടയ്ക്കുവെയ്പു മുതലായതും വർദ്ധിപ്പിച്ചപ്പോൾ ആ ദേവസ്വത്തിലെ മുതലും വളരെ വർദ്ധിച്ചു. അതിനും പുറമെ ആ ക്ഷേത്രത്തിന്റെ മാഹാത്മ്യമറിഞ്ഞ് ഏതാനും കൊല്ലങ്ങൾക്കു മുമ്പുമുതൽ തിരുവിതാംകൂർ സർക്കാരിൽ നിന്ന് ഒരു സംഖ്യ ആണ്ടു തോറും ആ ദേവസ്വത്തിലേക്കു കൊടുത്തു തുടങ്ങുകയും ചെയ്തിട്ടുണ്ട്.
ദേവസ്വത്തിൽ ഇങ്ങനെ മുതൽ ധാരാളമായി വർദ്ധിച്ചപ്പോൾ ക്ഷേത്രത്തിന്റെ ഉടമസ്ഥരായ ദേശക്കാർ ക്ഷേത്രത്തിലെ പതിവുകളെല്ലാം പരിഷ്കരിച്ച് അതൊരു മഹാക്ഷേത്രത്തിന്റെ സ്ഥിതിയിലാക്കി. അവിടെ ഇപ്പോൾ പതിവായി ദിവസം തോറും അഞ്ചു പൂജയും മൂന്നു ശീവേലിയും, നവകം, പഞ്ചഗവ്യം മുതലായവയും ആണ്ടു തോറും മീനമാസത്തിൽ ചതയം കൊടിയേറ്റും തിരുവാതിര ആറാട്ടുമായി ഒരുത്സവവും നടത്തിപ്പോരുന്നുണ്ട്. ആദ്യം അവിടെ ശീവേലിക്കും മറ്റും പഞ്ചവാദ്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ പാണ്ടിവാദ്യവും നാഗസ്വരവും കൂടി ഏർപ്പെടുത്തി. അവയെല്ലാം ഇപ്പോഴും അവിടെ പതിവായി നടക്കുന്നുണ്ട്.
അവിടെ ഉത്സവം തുടങ്ങിയ കാലത്ത് കൊടിയേറ്റും ആറാട്ടും മാത്രം ദേവസ്വത്തിൽ നിന്നും ശേഷം എട്ടഹസ്സുകൾ അറയ്ക്കൽപ്പണിക്കർ മുതലായ പ്രധാനന്മാരും നടത്തുകയെന്നാണ് നിശ്ചയിച്ചിരുന്നത്. 106-ആമാണ്ട് അറയ്ക്കൽപ്പണിക്കരും ഈ അടുത്ത കാലത്തു കീഴോങ്ങലപ്പണിക്കരും അന്യം നിന്നുപോവുകയാൽ അവർ നടത്തിവന്നിരുന്ന അഹസ്സുകൾ കൂടി ഇപ്പോൾ ദേവസ്വത്തിൽനിന്നാണ് നടത്തിപ്പോരുന്നത്. അതു കൂടാതെ കാണിച്ചിക്കാട്ടു കുറുപ്പു നടത്തിവന്നിരുന്ന അഹസ്സ് അവർ വീഴ്ച്ച വരുത്തുകയാൽ അതിപ്പോൾ ഏറ്റു നടത്തിവരുന്നത് പെരുന്നേർ മംഗലം വടക്കും ഭാഗം നായർക്കരയോഗക്കാരാണ്. ആറാമുത്സവമായ ഭരണിനാളത്തെ ആ അഹസ്സ് ആ കരയോഗക്കാർ വളരെ ഭംഗിയായിട്ടാണ് നടത്തിപ്പോരുന്നത്.
ഇവിടെ വരുന്ന രോഗികൾക്കും മറ്റും കൊടുത്തുവരുന്ന മരുന്ന് ഈ പ്രദേശത്തല്ലാതെ മറ്റെങ്ങും ഉണ്ടാകുന്നില്ല. ഈ മരുന്നിന്റെ പേരറിയാവുന്നവർ ഈ പ്രദേശത്തു തന്നെ ആരുമില്ല. ഇതു പറിച്ചു കാണിച്ചു പേരു ചോദിച്ചാലും തിരുവിഴായിലെ മരുന്ന് എന്നും മറ്റുമല്ലാതെ ആരും പറയുന്നില്ല. ഈ മരുന്നിനു അനന്യസാധാരണമായ ഒരു വിശേഷമുണ്ട്. അതെന്തെന്നാൽ പച്ച നിറമുള്ള ആ മരുന്ന് പറിച്ചെടുത്താൽ കുറച്ച് നേരം കഴിയുമ്പോൾ അതിന്റെ നിറം നീലമാകും. പിന്നെ സ്വൽപസമയം കൂടി കഴിയുമ്പോൾ കടും ചുവപ്പാകും. പിന്നെ കുറച്ചു സമയം കഴിയുമ്പോൾ നല്ല കറുപ്പാകും. പിന്നെ മഞ്ഞയാകും. ഒടുക്കം നല്ല വെള്ളയുമാകും. ഈ വിശേഷം മറ്റെങ്ങും മറ്റൊരു മരുന്നിനും ഇല്ലല്ലോ. ഈ മരുന്നു പാലിൽ ഇടിച്ചു പിഴിഞ്ഞിരിക്കുന്നതു ശാന്തിക്കാരൻ തന്നെ വേണം. എങ്കിലും അതു പറിച്ചുകൊണ്ടു ചെന്നു ശാന്തിക്കാരെ ഏല്പിക്കുന്നതിനുള്ള ചുമതല ഇപ്പോഴും പാത്രം തേപ്പുകാരായ തലക്കാട്ടു കുടുംബക്കാർക്കു തന്നെയാണ്.
ഇവിടെ പണ്ടൊരു വിഷ്ണുക്ഷേത്രമുണ്ടായിരുന്നുവെന്നും അത് ഇടക്കാലത്തു മുഹമ്മദീയർ നശിപ്പിച്ചു കളഞ്ഞുവെന്നും ആ വിഷ്ണു വിഗ്രഹം അവർ എടുത്തു കൊണ്ടു പോയി കുളത്തിലിട്ടുകളഞ്ഞുവെന്നും മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ആ ബിംബം അവർ എവിടെയാണ് കളഞ്ഞതെന്ന് ആർക്കും നിശ്ചയമില്ലായിരുന്നു. ആ വിഗ്രഹം ക്ഷേത്രത്തിന്റെ ഈശാനകോണിലുള്ള കുളത്തിൽ കിടക്കുന്നുണ്ടെന്ന് അടുത്തകാലത്ത് അറിവു കിട്ടുകയാൽ ഒരു ക്ഷേത്രം പണികഴിപ്പിച്ച് ആ ബിംബം കൂടിയെടുത്തു പ്രതിഷ്ഠ നടത്തിക്കണമെന്നു നിശ്ചയിച്ചു ദേശക്കാരെല്ലാവരും കൂടി ക്ഷേത്രം ഇയ്യിടെ പണികഴിപ്പിച്ചിട്ടുണ്ട്. എങ്കിലും പ്രതിഷ്ഠ നടത്തിക്കാൻ സാധിച്ചിട്ടില്ല. ആ വിഷ്ണു പ്രതിഷ്ഠ കൂടി നടത്തിച്ചാൽ ആ ദേശത്തിനു സ്വല്പം കൂടി ഐശ്വര്യം വർദ്ധിക്കുമെന്നുള്ളതിനു സംശയമില്ല. ശ്രീവിഷ്ണുഭഗവാൻ അതിനും അവർക്കു സംഗതി നൽകട്ടെ.

🍃 ഐതിഹ്യം 🍃
🍃 ഐതിഹ്യം 🍃
ആലത്തിയൂര്‍ ക്ഷേത്രത്തിലെ ഹനുമാന്റെ കടലിനു മുകളിലൂടെ ലങ്കയിലേയ്ക്കുള്ള ചാട്ടത്തെ അനുസ്മരിപ്പിക്കുവാനായി ഉള്ള തിട്ട ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീരാമന്‍ ആണെങ്കിലും ഈ ക്ഷേത്രം ഹനുമാന്‍ ക്ഷേത്രം എന്ന് പരക്കെ അറിയപ്പെടുന്നതിന് കാരണമായി. ഹനുമാന്‍ സീതയെ തിരക്കി ലങ്കയിലേക്കു പോകുന്നതിനു മുന്‍പ് ഇവിടെവെച്ചാണ് ശ്രീരാമന്‍ ഹനുമാന് നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും കൊടുത്തത് എന്നാണ് വിശ്വാസം. ശ്രീരാമന്റെ വിഗ്രഹത്തിന് തൊട്ടടുത്തായി ആണ് ഹനുമാന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. കൈയില്‍ ഒരു ദണ്ഡും പിടിച്ച് ശ്രീരാമന്റെ വചനങ്ങള്‍ കേള്‍ക്കാനെന്നവണ്ണം മുന്‍പോട്ട് ചാഞ്ഞാണ് ഹനുമാന്‍ നില്‍ക്കുന്നത്. ലക്ഷ്മണന്റെ ക്ഷേത്രം ഇവിടെ നിന്ന് ഏതാനും മീറ്ററുകള്‍ അകലെയാണ്. ഹനുമാനും ശ്രീരാമനും സ്വകാര്യമായി സംസാരിക്കുവാനായി ലക്ഷ്മണന്‍ മാറിനിന്നു കൊടുത്തതാണെന്നാണ് വിശ്വാസം. ഇവിടെ ഹനുമാന്റെ കടലിനു മുകളിലൂടെ ലങ്കയിലേയ്ക്കുള്ള ചാട്ടത്തെ അനുസ്മരിപ്പിക്കുവാനായി ഒരു തിട്ട കെട്ടിയിട്ടുണ്ട്. ഈ തിട്ടയുടെ ഒരറ്റത്ത് കടലിന്റെ പ്രതീകമായി ഒരു വലിയ കരിങ്കല്ല് വെച്ചിട്ടുണ്ട്. വിശ്വാസികള്‍ ഈ തിട്ടയിലൂടെ ഓടി കരിങ്കല്ലിനു മുകളിലൂടെ ചാടുന്നു. ഈ ക്ഷേത്രത്തില്‍ ഇങ്ങനെ ചാടുന്നത് ഭാഗ്യം, ആരോഗ്യം, ദീര്‍ഘായുസ്സ്, ധനം എന്നിവ നല്‍കും എന്ന് വിശ്വസിക്കപ്പെടുന്നു. വിശ്വാസികളുടെ എല്ലാ ദുഃഖങ്ങളും ഭയങ്ങളും മാറ്റുക മാത്രമല്ല, അവരുടെ ആഗ്രഹ പൂര്‍ത്തീകരണവും ആലത്തിയൂരിലെ ഹനുമാന്‍ നടത്തും എന്ന് വിശ്വസിക്കപ്പെടുന്നു.
🍃 പ്രതിഷ്ഠ 🍃
ക്ഷേത്രത്തില്‍ ചതുര്‍ബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ശ്രീരാമപ്രതിഷ്ഠ. കിഴക്കോട്ട് ദര്‍ശനം.
🍃 ഹനുമാന്‍
ഹനുമാന്റെ ശ്രീകോവില്‍ അല്പം വടക്കുമാറിയാണ്. ഹനുമാന് ഇവിടെ പൂജയില്ല, നിവേദ്യം മാത്രമേയുള്ളൂ.
🍃 ഉപദേവതകൾ
ഗണപതി, അയ്യപ്പന്‍, ഭഗവതി, സുബ്രഹ്മണ്യന്‍, നാഗദൈവങ്ങള്‍ തുടങ്ങിയവരാണ് ഉപദേവതകള്‍.
🍃 എഴുത്തച്ഛന്‍
തുഞ്ചത്ത് എഴുത്തച്ഛന്‍ ഈ ക്ഷേത്രത്തിലെ ഉപാസകനായിരുന്നുവെന്ന് പറയപ്പെടുന്നു. തുഞ്ചന്‍പറമ്പിലെ കാഞ്ഞിരമരത്തില്‍ ഹനുമാന്റെ സാന്നിധ്യമുണ്ടായിരുന്നതുകൊണ്ടാണ് ഇല കായ്ക്കാത്തതെന്ന് പഴമ.
🍃 പ്രധാന വഴിപാടുകള്‍ 🍃
ഹനുമാന് നിവേദ്യം മാത്രം. തന്ത്രം കറുത്തേടത്ത്. ഹനുമാന് കുഴച്ച പൊതി അവല്‍ നിവേദ്യം. ദിവസവും രാവിലെയും വൈകിട്ടും നടക്കും. അവില്‍ വഴിപാട് പൊതിക്കണക്കാണ്. ഏതാണ്ട് മൂവായിരത്തോളം രൂപ ചെലവ് വരുന്നതാണ് ഈ വഴിപാട്. അരപൊതിയായോ കാല്‍ പൊതിയായോ അതുമല്ലെങ്കില്‍ മുപ്പതുരൂപ മാത്രം ചെലവ് വരുന്ന ഒരു നാഴിയോ നടത്താം. അവല്‍ പ്രസാദത്തിനായി ജാതിമതഭേദമന്യേ ആളുകളെത്തും. അവല്‍ പ്രസാദം പതിനഞ്ചുദിവസം കേടുകൂടാതെയിരിക്കും. സീതാന്വേഷണത്തിനായി പുറപ്പെട്ട ഹനുമാന്റെ കൈയില്‍ ഈ ദേവഭക്ഷണം ഒരു പൊതിയാക്കി ശ്രീരാമന്‍ നല്‍കിയതായി പുരാണം ഉദ്‌ഘോഷിക്കുന്നു. ശ്വാസംമുട്ടിന് പാളയും കയറും ഇവിടെ വഴിപാടായുണ്ട്. ശ്രീരാമസ്വാമിക്ക് ചതുശ്ശതവും മറ്റ് വഴിപാടുകളും നടത്തിവരുന്നു.
🍃 ഉത്സവം 🍃
തുലാംമാസത്തിലെ തിരുവോണത്തിന് അവസാനിക്കത്തക്കവിധത്തില്‍ മൂന്നുദിവസമാണ് പ്രധാന ഉത്സവം. മീനമാസത്തിലെ അത്തത്തിന് പ്രതിഷ്ഠാദിന വാര്‍ഷികവും ആഘോഷിച്ചുവരുന്നു.
🍃 ക്ഷേത്രത്തിലേയ്ക്കുള്ള വഴി 🍃
അടുത്ത ബസ് സ്‌റ്റേഷന്‍ - തിരൂര്‍ [4 km]
അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ - തിരൂര്‍ [4 km]
അടുത്ത വിമാനത്താവളം - കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം [173 km]

സർപ്പദോഷവും സർപ്പശാപവും മാറാൻ ഗരുഡ ക്ഷേത്രം

മണ്ഡലകാലത്ത് നാഗങ്ങൾ മനുഷ്യരൂപമെടുത്തു വരുന്ന ക്ഷേത്രമാണ് വെള്ളാമശ്ശേരി ഗരുഡൻകാവ്. ഇവിടെ ഗരുഡനാണ് പ്രധാന ദേവൻ. നാഗശത്രുവായ ഗരുഡനെ പ്രസാദി പ്പിച്ച് തങ്ങളുടെ ആയുസ്സ് ഒരു വർഷം കൂടി നീട്ടിക്കിട്ടുന്നതിനു വേണ്ടിയാണ് നാഗങ്ങൾ മനുഷ്യരൂപത്തിൽ ഇവിടെയെത്തുന്ന തെന്നാണ് വിശ്വാസം. സർപ്പദോഷവും സർപ്പശാപവും ഉള്ളവർ ഈ സമയം ഇവിടെ വന്നു തൊഴുതാൽ അവർക്കു ശാപ മോചനം ലഭിക്കുമെന്നാണ് വിശ്വാസം.
കേരളത്തിൽ അപൂർവമാണ് ഗരുഡൻ പ്രധാന പ്രതിഷ്ഠയായ ക്ഷേത്രം. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമാണിത്. വെള്ളാ മകളുടെ വാസസ്ഥലം എന്ന അർത്ഥത്തിലാണ് വെള്ളാമശ്ശേരി എന്ന പേരു വന്നത് എന്നാണ് കരുതപ്പെടുന്നത്.
വൈഷ്ണവ പ്രാധാന്യമുള്ള ക്ഷേത്രാമാണ് വെള്ളാമശ്ശേരി ഗരുഡൻ കാവ് മലപ്പുറം ജില്ലയിലെ തിരൂരിനടുത്താണ്. ഈ ക്ഷേത്രം. ഗരുഡ ക്ഷേത്രം എന്നാണു ഖ്യാതിയെങ്കിലും മഹാവിഷ്ണു ഇവിടെ മറ്റൊരു പ്രധാന പ്രതിഷ്ഠയാണ്. കൂർമ്മാവതാരത്തിലാണ് വിഷ്ണു പ്രതിഷ്ഠ. അതിനു നേരെ പിന്നിലാണ് ഗരുഡ പ്രതിഷ്ഠ. മണ്ഡലകാലം ഇവിടെ ഗരുഡോ ത്സവമായി ആഘോഷിക്കുന്നു.
ഐതീഹ്യം
ഒരിക്കൽ പെരുന്തച്ചൻ വെട്ടത്തു രാജാവിന് ഒരു പ്രതിമ സമ്മാനം നല്കി. പ്രതിമ ഇഷ്ടപ്പെട്ട രാജാവ് ഇതിനു ജീവനുണ്ടായിരുന്നെങ്കിൽ എന്നു പറയുകയും കേട്ടു നിന്ന പെരു ന്തച്ചൻ ഒരു പതിവ്രത തൊട്ടാൽ അതിനു ജീവൻ വയ്ക്കുമെന്നു മറുപടി പറയുകയും ചെയ്തു. പെരുന്തച്ചന്റെ വാക്കുകളിൽ സന്തുഷ്ടനാകാത്ത രാജാവ്, തച്ചൻ പറഞ്ഞത് സത്യമാ യില്ലെങ്കിൽ പെരുന്തച്ചനെ വധിക്കുമെന്നു കല്പിക്കു കയും ചെയ്തു. ഇതു കേട്ടു ഒരു നിമിഷം ധ്യാനിച്ചു നിന്ന പെരുന്തച്ചന്റെയടുത്ത് അദ്ദേഹത്തിന്റെ ഭാര്യ എത്തി. അവർ ആ പ്രതിമയെ തൊട്ട നിമിഷം അതിനു ജീവൻ വച്ചു പറന്നുയർന്നു. രാജാവും പരിവാരങ്ങളും പ്രതിമയെ പിന്തുടർന്നു. പ്രതിമ വെള്ളാമകൾ വസിക്കുന്ന തീർഥക്കുളത്തിൽ ഒരാമയുടെ പുറത്തു പറന്നിറങ്ങി. ആമ മഹാവിഷ്ണു ക്ഷേത്രം ലക്ഷ്യമാക്കി നീന്തുകയും ചെയ്തു. ഈ കാഴ്ച കണ്ടു വന്ന രാജാവ്, കറുത്തേടം തിരുമേനിയെ വിളിച്ചു കാര്യങ്ങൾ ധരി പ്പിച്ചു. ഉടൻ തന്നെ വിഷ്ണു ക്ഷേത്രത്തിനു പടിഞ്ഞാറ് ഗരുഡ പ്രതിഷ്ഠ നടത്താൻ തീരുമാനിക്കുകയും ചെയ്തു അങ്ങനെ ഇവിടം ഗരുഡൻകാവ് എന്നറിയപ്പെട്ടു.
മറ്റൊരു ഐതിഹ്യം ഇപ്രകാരമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു ഋഷിവര്യൻ തപസ്സ് ചെയ്ത് മഹാവിഷ്ണുവിനെ പ്രത്യ ക്ഷപ്പെടുത്തി മനുഷ്യനു പാപമോക്ഷം ലഭിക്കാനുള്ള മാർഗ്ഗ ങ്ങൾ കാണിച്ചു കൊടുക്കണമെന്നു അഭ്യർത്ഥിച്ചു. അപ്രകാരം മഹാവിഷ്ണു തന്റെ വാഹനമായ ഗരുഡന് പാപമോക്ഷ ത്തിനുള്ള തത്ത്വങ്ങൾ വിശദീകരിച്ചു കൊടുത്തു. ഈ തത്ത്വ ങ്ങൾ ജനനന്മയ്ക്കായി ഉപകരിക്കാൻ ഗരുഡനെ ഭൂമിയിലേ ക്കു പറഞ്ഞു വിടുകയും ചെയ്തു. ഗരുഡൻ പറന്നു വന്നിരു ന്നത് ഇപ്പോൾ ഗരുഡൻ കാവിലുള്ള തീർഥക്കുളത്തിനടുത്താണെന്നും പറയപ്പെടുന്നു. കാലങ്ങൾക്കു ശേഷം വെട്ടത്തു രാജാവ് ഇവിടെ ഒരു വിഷ്ണു ക്ഷേത്രവും പണിതു.
പ്രത്യേകതകൾ
മണ്ഡലകാലത്തെ ആദ്യത്തെ മൂന്നു ഞായറാഴ്ചകൾ തുടർച്ച യായി ഗരുഡൻ കാവിൽ തൊഴുതാൽ ഒരു വർഷത്തെ ദർശന ഫലം ലഭിക്കുമെന്നാണ് വിശ്വാസം. ആസ്മ, ത്വക് രോഗങ്ങൾ, ശിശുരോഗങ്ങൾ തുടങ്ങിയവയ്ക്ക് പ്രത്യേകം വഴിപാടുകൾ ഉണ്ട്. പക്ഷികളിൽ നിന്ന് കാർഷികവിളകൾക്ക് ഉപദ്രവം ഏൽക്കാതിരിക്കാൻ കർഷകർ ഇവിടെ വഴിപാടുകൾ നടത്തുന്നു. മറ്റൊരു പ്രത്യേകത ഇവിടെ സർപ്പദോഷം ഉള്ളവർ ജീവനുള്ള പാമ്പിനെ മൺകുടത്തിലാക്കി ഗരുഡനടയിൽ ഇറക്കി വിടുന്നു. തുടർന്നു പൂജാരി ഗരുഡ പഞ്ചാക്ഷരി മന്ത്രം ചൊല്ലി പാമ്പിന്റെ മേൽ തീർഥം തളിക്കുന്നു. അതോടെ ആ പാമ്പ് ഗരുഡന്റെ ഭക്ഷണമായി എന്നാണു വിശ്വാസം. തെക്കോട്ടായി ഇഴഞ്ഞു നീങ്ങുന്ന പാമ്പിനെ പിന്നീട് ആരും കാണാറില്ലെന്നും ആർക്കും ഉപദ്രവമുണ്ടായിട്ടില്ല എന്നുമാണ് വിശ്വാ സികള്‍ പറയുന്നത്. മഞ്ഞൾ ഇട്ടുണ്ടാക്കുന്ന മഞ്ഞപ്പായസ മാണ് ഇവിടുത്തെ പ്രധാന നിവേദ്യം. രോഗങ്ങൾ ഉണ്ടാവാതി രിക്കാൻ സ്വർണ്ണമോ വെള്ളിയോ മറ്റെന്തെങ്കിലും ലോഹ ങ്ങളോ കൊണ്ട് ഉണ്ടാക്കിയ വെള്ളരിക്ക ഇവിടെ നടയ്ക്ക് വയ്ക്കുന്നു. ത്വക് രോഗങ്ങൾ അകലാൻ ഇവിടുന്ന് കിട്ടുന്ന ഗരുഡ പഞ്ചാക്ഷരി എണ്ണ ഉപയോഗിച്ചാൽ മതി.

Saturday, 17 June 2017
കാർത്ത്യായനി ക്ഷേത്രം,ചേർത്തല
കാർത്ത്യായനി ക്ഷേത്രം,ചേർത്തല
ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ്ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചേർത്തല നഗരഹൃദയത്തിൽ റോഡരികിലായിട്ടാണ്കാർത്യായനി ക്ഷേത്രം എന്ന് അറിയപ്പെടുന്ന ഈ ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദുർഗ്ഗാദേവിയുടെ മറ്റൊരു രൂപമായ "കാർത്യായനിദേവിയാണ്" പ്രധാന പ്രതിഷ്ഠ.
ക്ഷേത്രഐതിഹ്യം
തിരുവനന്തപുരത്തെ അനന്തപദ്മനാഭ ക്ഷേത്രത്തിൽ നിന്ന് വില്വമംഗലം സ്വാമിയാർ ഗുരുവായൂരിലേക്ക് തിരികേ പോകുമ്പോൾ അൽപ്പ സമയം ചേർത്തലയിൽ വിശ്രമിച്ചു. ഒരു മരച്ചുവട്ടിലായിരുന്നു അദ്ദേഹം വിശ്രമിച്ചത്. അരയന്നങ്ങൾ നീന്തുന്ന നിരവധി കുളങ്ങൾ അദ്ദേഹം കാണാനിടയായി. ഇതിനിടയിൽ ഒരു ദിവ്യത്തമുള്ള ഒരു കന്യകയെ അദ്ദേഹം കാണാനിടയായി. അത് നവദുർഗ്ഗമാരിൽ ഒരാളായ കാർത്യായനി തന്നെയാണെന്ന് അദ്ദേഹം മനസ്സിൽ ഉറപ്പിച്ചു. അദ്ദേഹം ഉടൻ ദേവിയെ സമീപിച്ചപ്പോൾ ദേവി കുളത്തിലേക്ക് എടുത്ത് ചാടി. ഇങ്ങനെ ആറ് ദിവസവും വില്വമംഗലം സ്വാമിയാരെ കണ്ടപ്പോൾ അവർ ആറ് കുളങ്ങളിലായി ചാടി ഒളിച്ചു. അങ്ങനെ ഏഴാമത്തെ ദിവസം വന്നു. ഏഴാമത്തെ കുളത്തിലേക്ക് ദേവി ചാടി. എന്നാൽ കുളത്തിൽ നിറയെ ചേറ് ആയിരുന്നു. ദേവി ചേറിലേക്ക് താഴുന്നതിന് മുൻപെ വില്വമംഗലം അവരുടെ മുടിയിൽ പിടിച്ച് ഉയർത്തി. ചേറിലായ തല എന്ന അർത്ഥത്തിലാന് ചേർത്തല എന്ന പേര് ഉണ്ടായതെന്നാണ് ഐതിഹ്യം.
ക്ഷേത്ര വിശേഷങ്ങൾ
ഉത്സവത്തിന് മുന്നോടിയായാണ് സാധാരണ ക്ഷേത്രങ്ങളിലെല്ലാം കൊടിയേറ്റം നടക്കാറുള്ളത്. എന്നാൽ ഉത്സവം തുടങ്ങി കുറച്ച് ദിവസങ്ങൾക്ക് ശേഷം കൊടിയേറ്റം നടക്കുന്ന ഒരു ക്ഷേത്രമാണിത്.മൂന്ന് ശ്രീ കോവിലുകളാണ് ഈ ക്ഷേത്രത്തിലുള്ളത്. ദേവിയേ കൂടാതെ ശിവനും വിഷ്ണുവുമാണ് മറ്റ് പ്രതിഷ്ടകൾ. ശിവനേയും വിഷ്ണുവിനേയും ഒരുമിച്ച് പ്രതിഷ്ടിച്ചിട്ടുള്ള അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.ഈ ക്ഷേത്രത്തിലെ പ്രതിഷ്ടയ്ക്കുമുണ്ട് ഏറെ പ്രത്യേകത. തറനിരപ്പിൽ നിന്ന് നാലടിയോളം താഴ്ചയിലാണ് ദേവിയെ പ്രതിഷ്ടിച്ചിരിക്കുന്നത്. ദേവി സ്വയംഭൂവായതാണെന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി കിഴക്കോട്ടാണ് പ്രതിഷ്ട. ചതുരത്തിൽ കെട്ടിയിട്ടുള്ള കരിങ്കല്ലാണ് പ്രതിഷ്ടാസ്ഥാനം. സരസ്വതി, ലക്ഷ്മി, പാർവതി തുടങ്ങി വിവിധ ഭാവങ്ങളിലും ആരാധിക്കാറുണ്ട്.
വഴിപാടുകൾ
കോഴികളെ പറപ്പിക്കലാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ഭക്തർ ഇത്തരത്തിൽ പറപ്പിക്കുന്ന കോഴികളാണ് അവയെല്ലാം.ക്ഷേത്രത്തിലേക്ക് നമ്മൾ പ്രവേശിക്കുമ്പോൾ തന്നെ നൂറു കണക്കിന് കോഴികളെ കാണാം. ക്ഷേത്രാങ്കണത്തിൽ നിറയെ കോഴികളായിരിക്കും.ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് തടിവഴിപാട്. അരിപ്പൊടി, തേൻ, പഴം, മുന്തിരിങ്ങ, കൽക്കണ്ടം, ചുക്കുപൊടി, ഏലക്കാപൊടി, ജീരകപ്പൊടി എന്നിവ ചേർത്താണ് ഇത് നിർമ്മിക്കുന്നത്. തുടർന്ന് കുഴൽരൂപത്തിൽ ചുരുട്ടിയെടുത്ത പാളയിൽ ഈ മിശ്രിതം നിറയ്ക്കുന്നു. തുടർന്ന് മണ്ണിൽ കുഴിച്ചിട്ട് മീതെ തീയിട്ട് ചുട്ടെടുക്കുകായാണ്. രോഗം മാറാൻ നിരവധിപ്പേരാണ് ഈ വഴിപാട് നേരുന്നത്.
ഉത്സവം
മീനമാസത്തിലെ മകയിരം നാൾ മുതൽ ആണ് ഇവിടെ ആറാട്ട് നടക്കുന്നത്. ഏഴ് ദിവസവും ആറാട്ട് നടക്കും. പൂയം നാളിലെ സരസ്വതി പടയണി, ആയില്ല്യം, മകം, പൂരം തുടങ്ങിയ നാളുകളിലെ പടയണികൾ എന്നിവയാണ് ക്ഷേത്രത്തിലെ മറ്റ് ചടങ്ങുകൾ.
നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം
നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം
പുരാതന കാലംതൊട്ടുതന്നെ പല അത്ഭുത കഥകൾക്കും പേരുകേട്ട ക്ഷേത്രമാണ് തൃക്കപാലീശ്വരം ക്ഷേത്രം.
പത്തനംതിട്ട ജില്ലയിലെ നിരണത്ത് സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം. ഭാരതത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന മൂന്നു തൃക്കപാലീശ്വരങ്ങളിൽ ഒന്നാണിത്. മറ്റുള്ള രണ്ടു തൃക്കപാലീശ്വരങ്ങൾ പെരളശ്ശേരിയിലും, നാദാപുരത്തും ആണ്. നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണ്. ഇവിടെ ശിവപ്രതിഷ്ഠാ സങ്കല്പം ദക്ഷിണാമൂർത്തിയാണ്. തൃക്കപാലീശ്വരം ക്ഷേത്രദർശനം വിദ്യാസമ്പത്തിനു വിശേഷമാണ്.
പുൽപള്ളി ശ്രീ സീതാദേവി ക്ഷേത്രലുള്ളത് പോലെ ഇവിടെ ഉള്ള ദേവീരൂപങ്ങളിലുള്ള സപ്തമാതാക്കളുടെ പ്രതിഷ്ഠ വളരെ പ്രത്യേകതയുള്ളതാണ്. മറ്റു പ്രധാനക്ഷേത്രങ്ങളിൽ ദക്ഷിണഭാഗത്തായി ബലിക്കല്ലുരൂപത്തിലാണ് സപ്തമാതൃക്കളെ പ്രതിഷ്തിച്ചിരിക്കുന്നത്. ഇവിടെ അവർക്കായി പ്രത്യേക പ്രതിഷ്ഠകൾ ഉണ്ട്. ആദി പരാശക്തിയുടെ വിഭിന്നരൂപങ്ങളാണ് സപ്തമാതാക്കാൾ. ദേവീമാഹാത്മ്യത്തിൽ സപ്തമാതാക്കളെപറ്റി പറയുന്നുണ്ട്. ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, കൌമാരി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ദേവിമാരാണ് സപ്തമാതാക്കൾ. മറ്റുക്ഷേത്രങ്ങളിലൊന്നും കാണാത്ത പ്രതിഷ്ഠയാണ് ഇത്.
കണ്ണശ്ശ കവികൾ എന്നു പ്രസിദ്ധരായ നിരണം കവികൾക്കു ജ്ഞാനോദയം കൊടുത്ത് അനുഗ്രഹിച്ചത് ഇവിടുത്തെ തൃക്കപാലീശ്വര ദക്ഷിണാമൂർത്തിയാണ്.
ഈ തിരുനടയിൽ ഇരുന്നാണ് അവർ കണ്ണശ്ശരാമായണം മലയാളത്തിന് സമർപ്പിച്ചത്.

വളരെ പുരാതനക്ഷേത്രമാണിത്. പമ്പാനദിയുടേയും മണിമലയാറിന്റേയും മദ്ധ്യത്തിലുള്ള പ്രദേശമാണ് നിരണം. ക്ഷേത്രം നിരവധി പ്രത്യേകതകളാൽ സമ്പന്നമാണ്. ഇവിടുത്തെ ശിവലിംഗം, നന്ദികേശ്വര പ്രതിഷ്ഠ, സപ്തമാതൃപ്രതിഷ്ഠകൾ, സർപ്പ സാന്നിധ്യം എന്നിവ അവയിൽ ചിലതുമാത്രമാണ്. അത്യധികം സുന്ദരമായ ജീവൻ തുടിക്കുന്ന ഋഷഭവാഹനം മറ്റൊരു പ്രത്യേകതയാണ്. താന്ത്രിക വിധി പ്രകാരം പ്രത്യേകം പൂജകളും നേദ്യങ്ങളും മറ്റു വഴിപാടുകളും ഇവിടെ പതിവുണ്ട്.
ക്ഷേത്രത്തിലെ കൂവളത്തിൽ പതിവായി ഒരു നാഗം ഉണ്ടാവാറുണ്ട്. വളരെ വർഷങ്ങൾക്കുമുൻപു മുതൽക്കേ ഈ സർപ്പസാന്നിധ്യം ഇവിടെയുണ്ടായിരുന്നതായി ചരിത്രകാരന്മാർ പറയുന്നു. പണ്ടു ഇവിടെ ഉണ്ടായിരുന്ന കൂവളം നശിക്കുകയും ഈ അടുത്തിട ഒരു പുതിയ കൂവളം ക്ഷേത്ര പരിസരത്തു വളർന്നു വരികയും അതിൽ പതിവായി ഒരു സർപ്പം ചുറ്റികിടക്കുന്നുമുണ്ട്. ഈ സർപ്പ സാന്നിധ്യം ധാരാളം ഭക്തരെ ക്ഷേത്രത്തിലേക്ക് എത്തിക്കുന്നു.
സാധാരണ ക്ഷേത്രങ്ങളിൽ ഉത്സവ സംബന്ധിയായി കൊടിയേറ്റു നടത്തുമ്പോൾ ഇവിടെ ഓലക്കുടയാണ് കൊടിമരത്തിലേറ്റുക.
തിരുവല്ല നിരണം ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും, ബസ്സ്റ്റാൻഡിൽ നിന്നും മാവേലിക്കര റൂട്ടിൽ യാത്രചെയ്യുമ്പോൾ ആലംതുരുത്തി പാലം ജംഗഷനിൽ ഇറങ്ങിയാൽ ക്ഷേത്ര ഗോപുരം കാണാം. കേരളാ ക്ഷേത്ര സമിതിയുടെ കീഴിലാണ് തൃക്കപാലീശ്വരം ക്ഷേത്രം.
ദീപാരാധന തൊഴാം
ദീപാരാധന തൊഴാം ...............നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും ദീപാരാധന സമയത്ത് പൂജാരി എല്ലാ വാതിലുകളും അടച്ച് ശ്രീകോവിലിനകത്ത് നിറച്ച് വിളക്ക് വച്ച് ,ഒരു ദീപാരാധനത്തട്ട് കൈയ്യിലെടുത്ത് നിറച്ച് പുഷ്പമിട്ട് അതിനകത്ത് കര്‍പ്പൂരമിട്ട് ബിംബത്തെ ഉഴിയാറുണ്ട്.
എന്നിട്ട് അത്യുജ്ജലമായ ഒരു മന്ത്രവും ചൊല്ലും .
"ധ്രുവാദ്ധ്യഔഹു..
ധ്രുവാ പ്രിഥ്വി
ധൃവാസപര്‍വതാ ഇമേ ..
ധ്രുവം വിശ്വമിദം ജഗത്
ധ്രുവോ രാജാ വിശാമയം
ധ്രുവം തേ രാജാ വരുണോ
ധ്രുവം ദേവോ ബൃഹസ്പതി
ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച
രാഷ്ട്രം ധാരയതാം ധ്രുവം."
ധ്രുവാ പ്രിഥ്വി
ധൃവാസപര്‍വതാ ഇമേ ..
ധ്രുവം വിശ്വമിദം ജഗത്
ധ്രുവോ രാജാ വിശാമയം
ധ്രുവം തേ രാജാ വരുണോ
ധ്രുവം ദേവോ ബൃഹസ്പതി
ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച
രാഷ്ട്രം ധാരയതാം ധ്രുവം."
ഇതിന്‍റെ അര്‍ഥം ആ ക്ഷേത്രത്തില്‍ വരുന്നവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല. ഹിന്ദുക്കളായവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല (ഹിന്ദുവിനെ ചിലര്‍ മതേതരത്വം പഠിപ്പിക്കുന്നു!) എനിക്കും എന്‍റെ കുടുംബത്തിനും മംഗളം ഭവിക്കട്ടെ എന്നല്ല. എനിക്കും ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനക്കാര്‍ക്കും മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല. പൂജാരിയുടെ മന്ത്രം വളരെ ലളിതമാണ്. (ഇവിടെ നിര്‍മ്മാല്യം സിനിമയിലെ എംടി യുടെ വെളിച്ചപ്പാടിനെപ്പോലെ ബിംബത്തിനു മുന്‍പില്‍ സ്വന്തം കഴിവുകേടിന്‍റെ പ്രതീകമായ രക്തക്കറ നിവേദ്യമായി അര്‍പ്പിക്കുന്നതിനു പൂജാരി ശ്രമിക്കില്ല...പകരം ആ തിരുമേനി പ്രാര്‍ഥിക്കുന്നു....)
" "ധ്രുവാദ്ധ്യഔഹു..
ഈ പ്രപഞ്ചഗോളം മംഗളകരമായിരിക്കട്ടെ!
" ധ്രുവാ പ്രിഥ്വി"
ഈ ഭൂമി മംഗളകരമായിരിക്കട്ടെ!
"ധൃവാസപര്‍വതാ ഇമേ ."
ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന പര്‍വതങ്ങള്‍ മംഗളകരമായിരിക്കട്ടെ!
" ധ്രുവം വിശ്വമിദം ജഗത്"
ലോകത്തില്‍ വസിക്കുന്ന സര്‍വ്വ ജീവജാലങ്ങളും മംഗളകരമായിരിക്കട്ടെ!
" ധ്രുവോ രാജാ വിശാമയം"
നമ്മുടെ ഭരണകര്‍ത്താക്കള്‍ (മോദിയായാലും പിണറായി ആയാലും കടകംപള്ളി ആയാലും) മംഗളകരമായിരിക്കട്ടെ!
"ധ്രുവം തേ രാജാ വരുണോ"
മഴ പെയ്യിക്കുന്ന വരുണദേവന്‍ മംഗളകരമായിരിക്കട്ടെ(സമുദ്രം)!
"ധ്രുവം ദേവോ ബൃഹസ്പതി"
ദേവഗുരുവായ ബൃഹസ്പതി മംഗളകരമായിരിക്കട്ടെ!
"ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച"
ഇന്ദ്രനും അഗ്നിയും മംഗളകരമായിരിക്കട്ടെ!
അവസാനം .................................................................
"രാഷ്ട്രം ധാരയതാം ധ്രുവം."
എന്‍റെ പരമപവിത്രമായ ഈ രാഷ്ട്രം മംഗളകരമായിരിക്കട്ടെ!
എത്ര മനോഹരമായ ചിന്താധാരയാനെന്നു നോക്കൂ!!!
എന്നിട്ട് പൂജാരി ആ ദീപാരാധനത്തട്ട് താഴെ വച്ച്
"മംഗള നീരാഞ്ജനം സമര്‍പ്പയാമീ
സുവര്‍ണ്ണ പുഷ്പം സമര്‍പ്പയാമീ
ഛത്രചാമാരാദി സമസ്ത
രാജോപചാരാന്‍ സമര്‍പ്പയാമീ "
എന്നു പറഞ്ഞ് ദീപാരാധനത്തട്ടിലെ അഗ്നിജ്വാലയില്‍ നിന്ന് 3 പ്രാവശ്യം പുഷ്പം കൊണ്ടു അഗ്നിയുടെ അംശത്തെ ബിംബത്തിലെക്കിട്ട് ,സ്വയം അഗ്നി തൊട്ടു തലയില്‍ വച്ച് ആ അഗ്നി പുറത്തേക്ക് കൊടുത്ത് നാം ഓരോരുത്തരും ആ അഗ്നി തൊട്ടു തലയില്‍ വക്കുമ്പോള്‍ ഓര്‍ക്കുക ശ്രീകോവിലിനകത്ത് ബിംബത്തിനു ചൈതന്യം നല്‍കിയ അഗ്നിയുടെ അംശമാണ് നാം തൊട്ടു തലയില്‍ വയ്ക്കുന്നത്!

ഷെയര്‍ ചെയ്ത് സാധാരണക്കാരില്‍ എത്തിക്കുക....അത് നമ്മുടെ ധര്‍മ്മമാണ്.
ഗുരുവായൂരപ്പനും ശങ്കരാചാര്യരും വടക്കേനട വാതിലും

ഗുരുവായൂരപ്പനും ശങ്കരാചാര്യരും
വടക്കേനട വാതിലും
വടക്കേനട വാതിലും

ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിലെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ ചടങ്ങുകളുടെ കൃത്യ നിഷ്ടയ്യാണ് .. 1200 ഓളം വർഷങ്ങൾക്ക് മുമ്പ് ശങ്കരാചാര്യർ ചിട്ടപെടുത്തിയ പൂജാ ക്രമങ്ങൾ ആണ് ഇപ്പോളും അവിടെ അണുവിട തെറ്റാതെ നടക്കുന്നത് . ശങ്കരാചാര്യർ ശിവന്റെ അംശവതാരം ആണെന്നാണല്ലോ വിശ്വാസം .അദ്ദേഹത്തിനു ഭൂമിയിലൂടെയും യോഗബലം കൊണ്ട് ആകാശത്തിലൂടെയും സഞ്ചരിക്കാൻ കഴിവുണ്ടായിരുന്നു . ഒരിക്കൽ അദ്ദേഹം ആകാശ മാർഗ്ഗേ ശ്രിംഗേരി പോകുകയായിരുന്നു . ഗുരുവായൂരിനു മുകളിലൂടെ ആയിരുന്നു യാത്ര . അപ്പോൾ താഴെ ഗുരുവായൂരിൽ ശീവേലി നടക്കുകയായിരുന്നു . എന്നാൽ ശൈവ തേജസ് ആയ ആചാര്യർ ഭഗവാനെ വണങ്ങാൻ കൂട്ടാക്കിയില്ല . ആചാര്യരുടെ അഹങ്കാരം ഭഗവാനു സഹിച്ചില്ല . അദ്ദേഹം ഒരു മാത്ര നേരത്തേക്ക് ശങ്കരാചാര്യരുടെ യോഗ സിദ്ധി ഇല്ലാതാക്കുകയും ആചാര്യർ ഭൂമിയിലേക്ക് വന്നു വീഴുകയും ചെയ്തു .അതും ഗുരുവായൂർ വടക്കേ നടപന്തലിൽ ഭഗവാന്റെ ശീവേലിക്ക് മുമ്പിലേക്ക് വന്നു വീണു . വീണതും അചാര്യര്ക്ക് തന്റെ തെറ്റ് മനസ്സിലാവുകയും അവിടെകിടന്നു തന്നെ ഗോവിന്ദാഷ്ടകം രചിച്ച് പാടുകയും ഭഗവാനോട് മാപ്പിരക്കുകയും ചെയ്തു.. പിന്നീട് അദ്ദേഹം അവിടെ ഒരു മണ്ഡലം ഭജനം ഇരിക്കുകയും ഗുരുവായൂരിലെ പൂജ ക്രമങ്ങൾ പരിഷ്കരിക്കുകയും ചെയ്തു . മണ്ഡലം ചിറപ്പും അതിനുള്ളിൽ ഏകാദശിയും വരുന്ന രീതിയിൽ പൂജയും ഉദയാസ്തമന പൂജയുടെ ക്രമങ്ങളും എല്ലാം അദ്ദേഹം ചിട്ടപെടുത്തി . അതിൽ പിന്നെ ആ രീതിയാണ് ഇവിടെ പിന്തുടരുന്നത് .ശങ്കരാചാര്യർ വന്നു വീണ സ്ഥലം വടക്കേ ശീവേലിപ്പുരയുടെ മുകളിൽ ഒരു ചെറിയ ദ്വാരം ഇട്ടു ഇപ്പോളും അടയാള പ്പെടുത്തിയിട്ടുണ്ട് .ശങ്കരാചാര്യരുടെ പ്രതിമയും ഇപ്പോൾ ആ ഭാഗത്തുണ്ട് .. ഇപ്പോളും ശീവേലി എഴുന്നള്ളി ഈ ഭാഗത്തു വരുമ്പോൾ ശങ്കരാച്ചര്യർ അന്ന് വീണതിന്റെ സ്മരണക്കായി മേളം ഒരു നിമിഷം നിർത്തി ആ ഓർമ പുതുക്കാറുണ്ടത്രേ ...
ഉത്സവ കാലത്ത് ഭഗവാൻ പൊൻപഴുക്കാ മണ്ഡപത്തിൽ ദർശനം കൊടുക്കുന്നതും ശങ്കരാചാര്യർ അന്ന് വീണ സ്ഥലത്ത് വച്ചാണ് .
വടക്കേ നടയിൽ വച്ച് ഭഗവാനെ ദർശിക്കുന്നത് അതീവ പുണ്യമായി കരുതുന്നു . ഗുരുവായൂര് വടക്കേ നട സ്വർഗ്ഗ വാതിൽ ആയി കണക്കാക്കപ്പെടുന്നു . കൃഷ്ണനാട്ടം കളി നടക്കുന്നതും വടക്കേ നടയിൽ വച്ചാണ് . രാവിലെയും വൈകുന്നേരവും രാത്രിയിലും നടക്കുന്ന ശീവേലി വടക്കേ നടയിൽ എത്തുമ്പോൾ മിക്ക ഭക്തജനങ്ങളും സ്രാഷ്ടംഗം വീണു നമസ്ക്കരിക്കുന്നത് ആ സ്മരണയിൽ ആണ്.

*ഓച്ചിറ പരബ്രഹ്മ ക്ഷേത്രം*

*ഓച്ചിറ പരബ്രഹ്മ ക്ഷേത്രം*

ഓച്ചിറ പരബ്രഹ്മക്ഷേത്രമൈതാനം
വ്യത്യസ്‌തങ്ങളായ ഐതിഹ്യങ്ങളും വിശ്വാസങ്ങളും ക്ഷേത്രത്തെ സംബന്ധിച്ച് നിലനിൽക്കുന്നു.

അകവൂർ ചാത്തൻ തിരുത്തുക
പണ്ട് അകവൂർ മനയിലെ ഒരു നമ്പൂതിരിയുടെ സേവാമൂർത്തി/പരദേവതയായിരുന്നു പരബ്രഹ്മം. നമ്പൂതിരിയുടെ ദാസനായിരുന്നു അകവൂർ ചാത്തൻ.നമ്പൂതിരി ദിവസവും ഏഴരനാഴിക വെളുപ്പുള്ളപ്പോൾ എഴുന്നേറ്റു കുളിച്ച് ഉച്ചവരെ പരബ്രഹ്മപൂജ കഴിച്ചിരിന്നു. ഒരിക്കൽ പരബ്രഹ്മധ്യാനനിരതനായി വർത്തിച്ച നമ്പൂതിരിയോട് പരബ്രഹ്മം എങ്ങനെയിരിക്കുമെന്നു ചാത്തൻ ചോദിച്ചതിന് "നമ്മുടെ മാടൻപോത്തിനെപ്പോലിരിക്കും എന്നു നമ്പൂതിരി പരിഹാസമായി മറുപടി പറഞ്ഞുവെന്നും ചാത്തൻ അതുകേട്ട് 41 ദിവസം ധ്യാനിച്ചതിന്റെ ഫലമായി പരബ്രഹ്മം മാടൻപോത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. മാടൻപോത്ത് ചാത്തന് മാത്രമായിരുന്നു കാണാൻ കഴിയുമായിരുന്നു. ചാത്തന് ഇത് പരബ്രഹ്മമാണനും, അതിനെ തനിക്ക് മാത്രമേ കാണാൻ കഴിയുമായിരുന്നു എന്നും ചാത്തന് അറിയില്ലായിരുന്നു. അത് നമ്പൂതിരിയുടെ വീട്ടിലെ മാടൻപോത്തായിരിക്കുമെന്ന് ചാത്തൻ ധരിച്ചു. അവൻ അതിനോട് സംസാരിക്കുകയും തീറ്റ കൊടുക്കുകയും ചെയ്തിരുന്നു. മാടൻപോത്ത് ചാത്തൻ എവിടെ പോയാലും കൂടെയുണ്ടായിരുന്നു. ഒരിക്കൽ ഇന്നത്തെ "ഓച്ചിറ" ഭാഗത്തുകൂടി നമ്പൂതിരി വരികയായിരുന്നു. പിന്നാലെ ചാത്തനും, പുറകെ മാടൻപോത്തും. അന്നവിടെ നിറയെ വയലായിരുന്നു (എട്ടുകണ്ടം ഉരുളിച്ച വഴിപാട് നോക്കുക). പാടങ്ങലെക്കുള്ള പ്രവേശനം ഒരു ചെറിയ വാതിലിൽ കൂടിയായിരുന്നു. നമ്പൂതിരിയും ചാത്തനും കൂടി വാതിൽ കടന്നു. ചാത്തൻ തിരിഞ്ഞുനോക്കിയപ്പോൾ മാടൻപോത്തിന്ൻ തൻറെ വലിയ കൊമ്പ് കാരണം വാതിൽ കടന്നു വരാൻ പ്രയാസമാണന്നു ചാത്തന് മനസ്സില്ലായി. ചാത്തൻ പോത്തിനോട് തല ചരിച്ചു കയറാൻ പറഞ്ഞു. ഇതു കേട്ട നമ്പൂതിരി ചാത്തനോട് ആരോടാ നീ സംസാരിക്കുന്നത് എന്ന് അന്വേഷിച്ചു. "നമ്മുടെ മാടൻപോത്തിനോട്" എന്നായിരുന്നു ചാത്തൻറെ മറുപടി. പക്ഷേ നമ്പൂതിരിക്ക് മാടൻപോത്തിനെ കാണാൻ പറ്റില്ലല്ലോ. അവസാനം നമ്പൂതിരി ചാത്തനെ തൊട്ടുകൊണ്ട് നോക്കിയപ്പോൾ മാടൻപോത്തിനെ കണ്ടു. നമ്പൂതിരിയെ കണ്ടമാത്രയിൽ പോത്തിന്റെ രൂപത്തിലുള്ള പരബ്രഹ്മം ഓടിച്ചെന്നു ഒരു ചിറയിലെയ്ക്ക് ചാടി . ആ ചിറയാണ് "പോത്തിൻച്ചിറ" ആയി മാറിയത്. പിന്നീട് ഓച്ചിറയായും. പരബ്രഹ്മ നാദമായ "ഓംകാരത്തിൽ" നിന്നാണ് ഓച്ചിറ എന്ന പേര് വന്നത്. പോത്തു പോയതോടെ ചാത്തൻ വിഷമത്തിലായി. പിന്നീട് ആ പോത്ത് പരബ്രഹ്മമാണന്ന് മനസ്സിലായതോടെ അവസാനകാലം വരെയും ചാത്തൻ ഓച്ചിറപ്പടനിലത്ത് പരബ്രഹ്മത്തെ ധ്യാനിച്ചുകൊണ്ട് ഭജനമിരിക്കയും അവിടെ ആണ്ടുതോറും നടന്നുവന്നിരുന്ന പടയിലൊന്നിൽ ചേർന്നു മരിച്ചു സായുജ്യം പ്രാപിക്കയും ചെയ്തു.

ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിന്റെ ആനക്കൊട്ടിൽ
കേരളത്തിലെ മറ്റ് ഹൈന്ദവക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ് കായംകുളത്തിനടുത്ത് ഓച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഓച്ചിറ ശ്രീ പരബ്രഹ്മക്ഷേത്രം. "ദക്ഷിണകാശി" എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്. കിഴക്കേ ഗോപുരകവാടം മുതൽ ഇരുപത്തിരണ്ടേക്കർ സ്ഥലത്ത് ശൈവ- വൈഷ്ണവ സങ്കൽപ്പത്തിലുള്ള രണ്ട് ആൽത്തറകളും ചില കാവുകളും അടങ്ങുന്നതാണ് ഇവിടുത്തെ ക്ഷേത്രസങ്കൽപം. അഗതികളും അനാഥരുമായ ധാരാളം ആൾക്കാരുടെ അഭയകേന്ദ്രമാണ് ഈ മഹാക്ഷേത്രം. സനാതന ധർമത്തിലെ "ഏകദൈവമെന്ന്" പറയാവുന്ന പരമാത്മാവും രൂപമില്ലാത്തവനുമായ ഈശ്വരൻ അഥവാ നിർഗുണ "പരബ്രഹ്മം" തന്നെയാണ് ഇവിടുത്തെ പ്രധാന ആരാധനാമൂർത്തി. "ഓം" എന്നതാണ് പരബ്രഹ്മത്തെ കുറിക്കുന്ന ശബ്ദം. സകല ദേവതകളും "ഓംകാരമൂർത്തിയായ" പരബ്രഹ്മത്തിൽ ലയിച്ചിരിക്കുന്നതായാണ് സങ്കൽപ്പം. എങ്കിലും മഹാമായയുടെ ത്രിഗുണത്താൽ അദ്ദേഹം രജോഗുണമുള്ള ബ്രഹ്‌മാവായും, സത്വ ഗുണമുള്ള നാരായണനായും, തമോഗുണമുള്ള മഹാദേവനായും മാറി; രൂപവും, നാമവും, ശക്തിയും ധരിക്കുന്നു എന്ന് വേദങ്ങൾ ഉത്‌ഘോഷിക്കുന്നു. ഇതിൽ മഹാവിഷ്ണുവിനേയും പരമശിവനെയും ക്ഷേത്രത്തിലെ രണ്ട് ആൽത്തറകളിലായി പരബ്രഹ്മത്തിന്റെ പ്രതീകമായി സങ്കല്പിച്ചിരിക്കുന്നു. ഇവിടത്തെ "പന്ത്രണ്ട് വിളക്ക്" എന്ന പ്രസിദ്ധമായ ഉത്സവം വൃശ്ചിക മാസത്തിലെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ദിവസങ്ങളിൽ നടത്തുന്നു. കുടിൽ കെട്ടി ഭജനം പാർക്കുക, ദരിദ്രർക്കും രോഗികൾക്കും അന്നദാനം നടത്തുക, ത്വക്ക് രോഗങ്ങൾ മാറുവാൻ എട്ടുകണ്ടം ഉരുളിച്ച എന്നിവ പ്രധാന നേർച്ചകളാണ്. മിഥുനമാസത്തിലെ ഓച്ചിറക്കളിയാണ് മറ്റൊരു വിശേഷം. ഓച്ചിറ പരബ്രഹ്മത്തെ ആരാധിച്ചാൽ ദുരിത ശാന്തിയും ഒടുവിൽ മോക്ഷവും ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.

Subscribe to:
Posts (Atom)