കര്‍ക്കടക വാവിന്റെ പ്രാധാന്യവും ശാസ്ത്രീയതയും
കർക്കടകവാവ്;
കർക്കടക മാസം ദേവന്മാരുടെ മധ്യാഹ്ന വേളയാകുന്നു. കർക്കടക അമാവാസി ദിവസം ദേവന്മാരുടെ മധ്യാഹ്ന വേളയോടൊപ്പം പിതൃക്കളുടെ മധ്യാഹ്നവേളയും ഒത്തുചേരുന്നു. പിതൃക്കളും ദേവന്മാരും ഉണർന്നിരിക്കുന്നതും ഭക്ഷണം സ്വീകരിക്കുന്നതിന് സജ്ജമായിരിക്കുന്നതുമായ ഒരേയൊരു വാർഷിക ദിവസമാണ് കർക്കടകമാസ അമാവാസി.

കർക്കടക മാസം ദേവന്മാരുടെ മധ്യാഹ്ന വേളയാകുന്നു. കർക്കടക അമാവാസി ദിവസം ദേവന്മാരുടെ മധ്യാഹ്ന വേളയോടൊപ്പം പിതൃക്കളുടെ മധ്യാഹ്നവേളയും ഒത്തുചേരുന്നു. പിതൃക്കളും ദേവന്മാരും ഉണർന്നിരിക്കുന്നതും ഭക്ഷണം സ്വീകരിക്കുന്നതിന് സജ്ജമായിരിക്കുന്നതുമായ ഒരേയൊരു വാർഷിക ദിവസമാണ് കർക്കടകമാസ അമാവാസി. അതുകൊണ്ട് അന്നാണ് പിതൃബലിക്ക് അനുയോജ്യമായ ദിനം.
ഒരു വ്യക്തി അയാൾ ആണായാലും പെണ്ണായാലും മാതാപിതാക്കളോടാണ് കടപ്പെട്ടിരിക്കുന്നത്. അതിനെ പിതൃകടം എന്നുപറയുന്നു. ബാല്യത്തിലും ശൈശവത്തിലും കുട്ടികളെ മാതാപിതാക്കൾ സംരക്ഷിക്കുന്നു. വാർദ്ധക്യത്തിൽ മാതാപിതാക്കളെ മക്കൾ സംരക്ഷിക്കുന്നു. അത് അവരുടെ കടമയാണ്. അങ്ങനെ വാർദ്ധക്യത്തിൽ മാതാപിതാക്കളെ വേണ്ടവിധത്തിൽ സംരക്ഷിച്ച് അവർ മരിച്ചാൽ പരേതരുടെ ജീവാത്മാവിന് ശാന്തിയും ഇഹലോക ബന്ധത്തിൽ നിന്ന് മോക്ഷവും കിട്ടാൻ മക്കൾ അനുഷ്ഠിക്കേണ്ടുന്ന കർമ്മമാണ് പിതൃകർമ്മങ്ങൾ.
മരിച്ചുപോയ അച്ഛനോ അമ്മയ്‌ക്കോ വേണ്ടി എല്ലാക്കൊല്ലവും മരിച്ച നാളിൽ ചെയ്യുന്ന ശ്രാദ്ധത്തിനാണ് ഏകോദിഷ്ട ശ്രാദ്ധം എന്നുപറയുന്നത്. പിതൃപിതാമഹപ്രപിതാമഹന്മാരടങ്ങിയ പിതൃഗണത്തെ ഉദ്ദേശിച്ച് നടത്തുന്ന ശ്രാദ്ധമാണ് ബഹുദിഷ്ട ശ്രാദ്ധം. അത് അമാവാസി നാളിലാണ് നിർവഹിക്കേണ്ടത്.

പിതൃകർമം ദേവകർമത്തെക്കാൾ ശ്രദ്ധാപൂർവം അവശ്യം നിർവഹിക്കേണ്ടതാണെന്ന് മാത്രമല്ല, അത് ദേവസാന്നിദ്ധ്യം നൽകി അനുഷ്ഠിക്കേണ്ടതുമാണ്. പിതൃകർമങ്ങൾക്ക് ഉദകതർപ്പണം (ജലതർപ്പണം) സുപ്രധാനമായതിനാലും ദേവസാന്നിദ്ധ്യം ക്രിയയ്ക്ക് പുഷ്ടിപ്രദമായതിനാലും ആവാം. ഉദക (വെള്ളം) സമൃദ്ധിയാർന്ന കടൽത്തീരം, നദീതീരം എന്നിവയും ക്ഷേത്രപരിസരവും പിതൃകർമ്മങ്ങൾക്ക് മഹത്വമേകുന്ന സ്ഥാനങ്ങളാണ്. കേരളത്തിൽ തിരുനെല്ലി, തിരുനാവായ, ആലുവ, വരയ്ക്കൽ തുടങ്ങി നിരവധി പിതൃബലി കേന്ദ്രങ്ങളെത്തേടി കർക്കടവാവ് ദിനത്തിലും ശിവരാത്രി ദിനത്തിലും മറ്റും പതിനായിരങ്ങൾ ഒത്തുചേരുന്നത് ജനങ്ങളുടെ പിതൃബലിപരമായ പ്രബുദ്ധതയ്ക്ക് പ്രത്യക്ഷ നിദർശനമാണ്.
ശ്രദ്ധയോടെയും ഭക്തിയോടെയും പിതൃകർമ്മം നിർവഹിച്ച് ദേവനെ തൊഴുത് തിരിച്ചുപോരുന്ന ജനങ്ങളുടെ മനസംതൃപ്തി സമാധാനപരമായ സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യുന്നു.
ചാന്ദ്രമാസത്തിലെ 28 ദിവസങ്ങൾ നമ്മുടെ വെളുത്തപക്ഷം പിതൃക്കൾക്ക് രാത്രിയും കറുത്തപക്ഷം പകലുമാണ്. മനുഷ്യരുടെ മരണാനന്തര ഗതി ചന്ദ്രലോകത്തേക്കാണെന്നാണ് ഉപനിഷത്തുക്കൾ വ്യക്തമാക്കുന്നത്.

ചന്ദ്രന്റെ ഭൂമിയ്ക്കഭിമുഖമല്ലാത്ത മറുഭാഗത്താണ് പിതൃക്കളുടെ വാസം. അമാവാസി ദിവസം ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിലായിരിക്കുമല്ലോ. ഭൂമിയ്ക്കഭിമുഖമില്ലാത്ത ഭാഗത്ത് സൂര്യരശ്മി കിട്ടും. ഭൂമിയലപ്പോൾ ഇരുട്ടായിരിക്കും. അതായത് ചന്ദ്രലോകത്ത് പിതൃക്കൾ അമാവാസി നാളിൽ സൂര്യരശ്മി ചന്ദ്രോപരിയേറ്റ് നിർവൃതരാകുന്നു. ഇങ്ങനെ കർമ്മപുരാണത്തിലാണ് പറയുന്നത്. പിതൃക്കളുടെ മധ്യാഹ്നം അമാവാസിയിലായതിനാൽ പിതൃക്കൾക്ക് നൽകുന്ന ബലിയും പൂജകളുമെല്ലാം അമാവാസികളിലാവുന്നത് നല്ലതാണെന്ന് പറയുന്നു. പിതൃയജ്ഞത്തെ ദേവസാന്നിദ്ധ്യംകൊണ്ട് സമ്പുഷ്ടമാക്കുന്ന ഏകദിനമാണ് കർക്കടക അമാവാസി. ചന്ദ്രമാസങ്ങളിൽ ചിങ്ങം മുതൽ വരുന്ന 13-ാമത്തെ അമാവാസിയാണ് കർക്കടകവാവ്.
ഭൂമിയുടെ ഉത്തരധ്രുവപ്രദേശത്താണ് മേരു പർവതമെന്നും ദേവന്മാർ മേരു നിവാസികളാണെന്നും പുരാണപ്രസിദ്ധമാണല്ലോ. കർക്കടക അമാവാസിയെ ജ്യോതിശാസ്ത്രപരമായി നോക്കികാണേണ്ടിയിരിക്കുന്നു. സൂര്യന്റെ ദക്ഷിണായന വേളയിൽ തുലാ വിഷു ദിവസം ഭൂമധ്യരേഖയ്ക്ക് നേരെയാണ് ഉദയം. അതിനു താഴെയാവും തുടർന്നുള്ള ദക്ഷിണായന ദിനങ്ങളിൽ സൂര്യോദയം. അപ്പോൾ ഉത്തരധ്രുവീകർക്ക് സൂര്യദർശനം സാധ്യമല്ലാതെ വരുന്നു. അഥവാ തുല്യ വിഷു മുതൽ മേട വിഷു വരെ ഉത്തരധ്രുവത്തിൽ രാത്രിയാണ്.
മേടവിഷുദിനത്തിൽ ദേവന്മാർ സൂര്യനെ കിഴക്കൻ ചക്രവാളത്തിൽ ഉദയംകൊണ്ടതായി കാണുന്നു. മേടവിഷു മുതൽ തുലാവിഷുവരെ ഉത്തരധ്രുവത്തിൽ പകലും അനുഭവപ്പെടുന്നു. ആ കാലത്ത് മേടവിഷു കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞാലാണ് അവിടെ മധ്യാഹ്നം. മേട സംക്രമശേഷം മൂന്നുമാസം കഴിയുക എന്നുവെച്ചാൽ മേടം, ഇടവം, മിഥുനം എന്നീ മാസങ്ങൾ കഴിഞ്ഞാൽ കർക്കടകമായി. അതായത് കർക്കടകം ദേവന്മാരുടെ മധ്യാഹ്നവേളയാകുന്നു. കർക്കടക അമാവാസി ദിവസം ദേവന്മാരുടെ മധ്യാഹ്നവേളയോടൊപ്പം പിതൃക്കളുടെ മധ്യാഹ്നവേളയും ഒത്തുചേരുന്നു. പിതൃക്കളും ദേവന്മാരും ഉണർന്നിരിക്കുന്നതും ഭക്ഷണം സ്വീകരിക്കുന്നതിന് സജ്ജമായിരിക്കുന്നതുമായ ഒരേയൊരു വാർഷിക ദിനമാണ് കർക്കടക അമാവാസി.
അതുകൊണ്ട് അന്നാണ് പിതൃബലി നടക്കുന്നത്. ദേവസാന്നിദ്ധ്യത്തോടെ പിതൃബലി നടത്തുന്നതിന് ഇത്രയും ഉത്തമമായ മറ്റൊരു ദിവസം വേറെയില്ല. പിതൃകർമ്മമായി ഫലഭൂയിഷ്ഠമായ ഒരു അടിത്തറയ്ക്കുമേൽ കർക്കടകത്തിലെ അമാവാസി പിതൃബലിയെന്ന ആചാരം ആസൂത്രണം ചെയ്തവരുടെ ജ്യോതിശാസ്ത്രപരമായ ഉദ്ബുദ്ധത പ്രശംസനീയമാണ്. ഭാരതമൊട്ടാകെ പുണ്യതീർത്ഥ സ്ഥാനങ്ങളിൽ ആയിരമായിരം ജനങ്ങൾ അവരുടെ പിതൃപിതാമഹപ്രപിതാമഹന്മാർക്കും മാതൃമാതാമഹതികൾക്കും ഭക്തി ശ്രദ്ധാപുരസ്സരം അർപ്പിക്കുന്ന പിതൃബലി കർമ്മം വഴി പിതൃമഹാസമൂഹത്തെയാകെ സന്തുഷ്ടമാകും. അവരിൽനിന്ന് അനുഗ്രഹാശ്ശിസുകളാൽ ആഗോളമനുഷ്യസമൂഹത്തിന് നന്മ വിതറാനും ഉതകുന്ന അമൂല്യമായ ഒരു സുവർണാവസരമാണ് കർക്കടകവാവ് സമ്മാനിക്കുന്നത്.....
പിതൃക്കളെ ഉദ്ദേശിച്ച് നാം നല്‍കുന്ന നിത്യഭക്ഷണം ആണ് ശ്രാദ്ധം. ശ്രദ്ധയോടെ നല്‍കുന്നത് എന്ന അര്‍ത്ഥത്തിലാണ് ബലിക്ക്, ‘ശ്രാദ്ധം’ എന്നു പേര്‍ വന്നത്.
ഔരസന്‍ ചെയ്തിടും ശ്രാദ്ധകര്‍മം തന്നെ
നേരേ പിതൃക്കള്‍ക്ക് സ്വര്‍ഗതി കാരണം
ഓരോ വര്‍ഷവും മരണം നടന്ന മാസത്തിലെ മരണതിഥി അഥവാ മരണദിവസത്തെ നക്ഷത്രം വരുന്ന ദിവസമാണ് പിതൃക്കളിലൊരാളെ മാത്രം ഉദ്ദേശിച്ച് ശ്രാദ്ധം ചെയ്യേണ്ടത്. പിതൃപരമ്പരയില്‍ മൂന്നുപേര്‍ വരെ മുമ്പോട്ടെടുത്താല്‍ (പിതാവ്, പിതാമഹന്‍, പ്രപിതാമഹന്‍ എന്നിങ്ങനെ) മതി; ഈ ഒരേയൊരു പിതൃവിനെ ഉദ്ദേശിച്ച ശ്രാദ്ധം-ഏകോദ്ദിഷ്ടശ്രാദ്ധം ചെയ്യേണ്ടത് ബ്രാഹ്മണാദികള്‍ ചെയ്യുന്ന ശ്രാദ്ധം. ഇങ്ങനെ പിതൃക്കളിലൊരാളെ മാത്രം ഉദ്ദേശിച്ച് ചെയ്യുന്ന ശ്രാദ്ധത്തിന് ഏകോദ്ദിഷ്ട ശ്രാദ്ധം എന്നും, ഒന്നിലധികം പിതൃക്കളെ ഉദ്ദേശിച്ച് ചെയ്യുന്ന ശ്രാദ്ധത്തിന്-ബഹുദ്ദിഷ്ട ശ്രാദ്ധമെന്നും പറയുന്നു.
”പ്രേതോദ്ദേശ്യേന ശ്രദ്ധയാ ദ്രവ്യസ്യ ത്യാഗഃശ്രാദ്ധ” പിതൃ (പിതാവിന്റെ) പരമ്പരയിലും, മാതൃപരമ്പരയിലും ഇങ്ങനെ ശ്രാദ്ധം വേണ്ടതാണ്. ബഹുദ്ദിഷ്ട ശ്രാദ്ധത്തിന് ഏറ്റവും പറ്റിയ സമയം അമാവാസി (കര്‍ക്കിടക വാവ്)-കറുത്ത വാവ് ആണ്. പ്രതിമാസം അമാവാസിക്ക് ശ്രാദ്ധം ചെയ്യുന്നവരുണ്ട്. (പാര്‍വണ ശ്രാദ്ധം)
ഒരു മാനുഷ മാസം പിതൃക്കള്‍ക്ക് ഒരു ദിവസം (ഒരു അഹോ-(പകല്‍) രാത്ര(രാത്രി)മാണ്). ഈ ഒരു ദിവസത്തെ (30 മനുഷ്യ ദിവസം) കൃഷ്ണപക്ഷമെന്നും ശുക്ലപക്ഷമെന്നും രണ്ടായിത്തിരിക്കുന്നു. പിതൃക്കള്‍ക്ക് ഉണര്‍ന്ന് കര്‍മങ്ങളിലേര്‍പ്പെടാവുന്ന പകലാണ് കൃഷ്ണപക്ഷം (നമ്മുടെ കറുത്തപക്ഷം). രാത്രി, ശുക്ലപക്ഷം-വെളുത്തപക്ഷവും. പിതൃക്കള്‍ ഉണര്‍ന്നിരിക്കുന്ന സമയമാണ് അമാവാസി (കറുത്തവാവ്)
വിധൂര്‍ധ്വഭാഗേ പിതരോ വസന്തഃ
സ്വാധഃ സുധാ ദീധിതി മാമനന്തി
പശ്യന്തി തേര്‍ക്ക നിജമസ്തകോര്‍ധ്വം
ദര്‍ശായതോസ്മാദ്യുപലം തദൈഷാം
ഇപ്രകാരം ചന്ദ്ര മണ്ഡലത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന പിതൃലോകത്തിന് അമാവാസി മധ്യാഹ്നമായി (ഉച്ചഭക്ഷണ സമയമായി) അനുഭവപ്പെടുന്നു. അതുകൊണ്ട് അമാവാസിയിലെ തര്‍പ്പണം, ശ്രാദ്ധം എന്നിവ പിതൃക്കള്‍ക്ക് പ്രീതികരമായ മധ്യാഹ്ന ഭോജ്യമായി മാറുന്നു. അവര്‍ സംതൃപ്തരാവുന്നു. സന്തതി പരമ്പരകളില്‍ സംപ്രീതനായിത്തീരുന്നു.
മറ്റ് അമാവാസികളേക്കാള്‍ കര്‍ക്കിട അമാവാസിക്ക് ഇത്രയധികം പ്രാധാന്യം വരാന്‍ കാരണമുണ്ട്. 30 മനുഷ്യദിവസങ്ങളോളം ദൈര്‍ഘ്യമുള്ള പിതൃക്കളുടെ ഒരു ദിവസത്തിലെ ഭക്ഷണയോഗ്യമായ മധ്യാഹ്ന വേള അമാവാസിയിലാണ് എന്നതിനാലാണല്ലോ അമാവാസി തോറും ബലി (ശ്രാദ്ധം) വിധിക്കപ്പെട്ടത്. കര്‍ക്കിടക അമാവാസി പിതൃ (ബലി)യജ്ഞത്തെ ദേവസാന്നിദ്ധ്യംകൊണ്ട് സമ്പുഷ്ടമാക്കാന്‍ ഉപകരിക്കുന്നു. അതിന്റെ ശാസ്ത്രീയ അടിത്തറ നോക്കുന്നതിന് മുമ്പായി പുരാണ പ്രസിദ്ധമായ ഒരു കാര്യം മനസ്സില്‍ വരേണ്ടതുണ്ട്. ഭൂമിയുടെ ഉത്തരധ്രുവ പ്രദേശത്താണ് മേരു പര്‍വതം. ദേവന്മാര്‍ മേരു നിവാസികളാണ്.
സൂര്യന്റെ ദക്ഷിണായന വേളയില്‍ തുലാ വിഷു ദിവസം ഭൂമദ്ധ്യരേഖക്ക് നേരെയാണ് ഉദയം.
ഭൂമദ്ധ്യരേഖ ഉത്തരധ്രുവീയരുടെ ചക്രവാളത്തെ സൂചിപ്പിക്കുന്നു. അതിന് താഴെക്കാവും ദക്ഷിണായന ദിവസങ്ങളില്‍ സൂര്യോദയം. ദക്ഷിണായന കാലത്ത് ഉത്തരധ്രുവീയര്‍ക്ക് സൂര്യദര്‍ശനം സാധ്യമല്ലാതെ വരുന്നു. തുലാ വിഷു മുതല്‍ ഉത്തരധ്രുവീയരുടെ രാത്രി തുടങ്ങുന്നു.
പിന്നീട് ഉത്തരായനം തുടങ്ങി സൂര്യന്‍ ഭൂമദ്ധ്യരേഖ മുറിച്ച് കടന്ന് ഉത്തരാര്‍ദ്ധ ഗോളത്തിലേക്ക് നീങ്ങുന്ന മേഷ വിഷുവരെ അവരുടെ രാത്രി നീളുന്നു.
മേഷ വിഷുദിനം, മേരു പര്‍വത നിവാസികള്‍ ദേവന്മാര്‍ സൂര്യനെ കിഴക്കന്‍ ചക്രവാളത്തില്‍ ഉദിച്ചു കാണുന്നു.
ചക്രവാളത്തിലൂടെ സൂര്യന്‍ പടിഞ്ഞാറോട്ടും വീണ്ടും കിഴക്കോട്ടും വര്‍ത്തുളഗതിയില്‍ കറങ്ങുന്നതായിട്ടാവും അവര്‍ക്ക് തോന്നുക (ദൃശ്യമാവുക) ഓരോ ദിവസം കഴിയുന്തോറും സൂര്യന് ഭൂമദ്ധ്യരേഖയില്‍ (ഉ.ധ്രുവീകരുടെ ചക്രവാളം)നിന്നുള്ള ഉയരം കൂടിക്കൂടി വന്ന് മൂന്ന് മാസം കഴിഞ്ഞ് ഉത്തരായന രേഖയില്‍ 23 1/20 വടക്ക് എത്തുമ്പോള്‍ ഉത്തരധ്രുവക്കാര്‍ക്ക് സൂര്യന്‍ അസ്തമയമില്ലാതെ വൃത്തത്തില്‍ ചലിക്കുന്ന ദൃശ്യം സാധ്യമാവുന്നു.
തുടര്‍ന്ന് ദക്ഷിണായനത്തില്‍ സൂര്യന്‍ ചക്രവാളത്തിലെത്തി തുലാ വിഷു ദിനത്തില്‍ അസ്തമിക്കുന്നു.
അങ്ങനെ ഉത്തരധ്രുവീയര്‍ക്ക് തുലാവിഷു മുതല്‍ മേഷ (മേട) വിഷുവരെ രാത്രി അനുഭവപ്പെടുന്നു. മേഷ വിഷു മുതല്‍ അടുത്ത തുലാ വിഷുവരെ പകലും അതായത് മധ്യരേഖയ്ക്കടുത്ത് ഉള്ളവരുടെ 360 ദിവസം, ഒരു കൊല്ലം, ഉത്തരധ്രുവീയര്‍ക്ക് 6 മാസം രാത്രിയും (രാത്രം) ആറുമാസം പകലും (അഹസ്സ്) ആയി ഒരു അഹോരാത്രം (ഒരു ദിവസം) ആയിത്തീരുന്നു.
പകല്‍ സമയത്താവട്ടെ സൂര്യന്‍ ഏറ്റവും ഉയരത്തായി കാണുന്ന മദ്ധ്യാഹ്ന സമയം (23 1/20 ) മേഷ വിഷു കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞാണ് വരുക.
മേഷാദാവുദിതഃ സൂര്യഃ
ത്രീന്‍ രാശീനുദ ഗുത്തരം
സഞ്ചരന്‍ പ്രാഗഹര്‍മധ്യം
പൂരയേന്മേരു വാസിനാം – (സൂര്യ സിദ്ധാന്തം 12-48)
മേഷ സംക്രമശേഷം മൂന്നുമാസം കഴിയുക എന്നാല്‍ മേടം, ഇടവം, മിഥുനം കഴിഞ്ഞ് കര്‍ക്കിടകമാസം വന്നെത്തുക എന്നര്‍ത്ഥം. സപിണ്ഡീകരണ പ്രക്രിയകളിലൂടെ പിതൃപദവി ലഭിച്ച പ്രേതന് ദേവന്മാരുടെ കാലപദ്ധതി തന്നെയാണ്. ബാധമാവുക. അപ്പോള്‍ അവരുടെ ഒരു ദിവസവും മനുഷ്യവര്‍ഷത്തിന് തുല്യമായിരിക്കും. അപ്പോള്‍ വാര്‍ഷികമായി മനുഷ്യരൂട്ടുന്ന ഈ ശ്രാദ്ധ(ബലി)അവര്‍ക്ക് മുടങ്ങാത്ത നിത്യ ഭക്ഷണമായിത്തീരുന്നു.
പ്രേതന്റെ (മരണം വരിച്ചയാള്‍) മരണസമയം/നക്ഷത്രം അറിഞ്ഞ് വേണം ഏകോദ്ദിഷ്ടശ്രാദ്ധം ചെയ്യേണ്ടത്. പക്ഷേ പല കാരണങ്ങളാല്‍ മരിച്ചുപോയ കാരണവന്മാരുടെ മരണദിനം അറിയാത്തവരുണ്ടാകാം. അവര്‍ക്ക് പാര്‍വണ ശ്രാദ്ധം (അമാവാസി ശ്രാദ്ധം-കറുത്തവാവ് ബലി) ഊട്ടി തൃപ്തരാവാം എന്ന് ഗരുഡ പുരാണം (16-19).
”അജ്ഞാനാദ് ദിനമാസാനം തസ്മാത് പാര്‍വണമീഷ്യതേ”
കര്‍ക്കിടക അമാവാസി ദിനത്തില്‍ ദേവന്മാരുടെ മധ്യാഹ്ന വേളയോടൊപ്പം പിതൃക്കളുടെ മധ്യാഹ്നവേളയും ഒത്തുചേരുന്നു. രണ്ടുകൂട്ടരും ഭക്ഷണ സ്വീകരണത്തിന് സജ്ജരായിരിക്കുന്നു. അങ്ങനെയുള്ള ഒരേയൊരു ദിനമാണ് കര്‍ക്കിടക അമാവാസി. അതിനാല്‍ പിതൃബലി ദേവസാന്നിദ്ധ്യത്തോടെ നടത്താന്‍ ഇത്ര ഉത്തമമായ സമയം വേറെയില്ല.
ഉദകക്രിയ എന്ന പേര്‍ എന്തുകൊണ്ട്?
ശ്രാദ്ധത്തിന് ഏറെത്തവണ ആവര്‍ത്തിക്കപ്പെടുന്ന പ്രക്രിയയാണ് ജലാഞ്ജലി-ജലതര്‍പ്പണം. പിതൃക്കള്‍ ഭുവര്‍ ലോകവാസികളാണെന്നതും ഭുവര്‍ ലോകം ആപസ്തത്വ (ജലതത്വം)ത്തില്‍ അധിഷ്ഠിതമാണെന്നതും പിതൃകര്‍മത്തിലെ ജലപ്രാധാന്യം വ്യക്തമാക്കുന്നു.
”ആപോ(ജല)ഹ്യസ്‌മൈ ശ്രദ്ധാം സനമന്തേ പുണ്യായ കര്‍മണേ” എന്ന് ശ്രുതി/വേദം.
പിതൃക്രിയകളില്‍ ഉദകതര്‍പ്പണം= ജലതര്‍പ്പണം പരമപ്രധാനമായതിനാലും ദേവസാന്നിദ്ധ്യം ക്രിയയ്ക്ക് സുപ്രധാനമായതിനാലും ഉദകസമൃദ്ധി (=ജലസമൃദ്ധി)യുള്ള കടല്‍ത്തീരം, നദീതീരം എന്നിവയും ക്ഷേത്ര പരിസരവും ഒത്തുചേര്‍ന്ന സ്ഥാനങ്ങള്‍ പിതൃബലിക്ക് ഉത്തമമായ സ്ഥാനങ്ങള്‍ ആണ്. കേരളത്തില്‍ തിരുനെല്ലി, തിരുനാവായ, വരയ്ക്കല്‍, ആലുവ ശിവക്ഷേത്ര മണല്‍പുറം, വര്‍ക്കല പാപനാശം കടല്‍പ്പുറം, പദ്‌നാഭന്റെ സാമീപ്യം നിറഞ്ഞ ശംഖുമുഖം കടല്‍ തീരം, തിരുവല്ലം പരശുരാമ ക്ഷേത്ര/നദീതീരം എന്നിവ പിതൃബലി എന്ന തിലോദക ക്രിയയ്ക്ക് (തിലം=എള്ള്, ഉദകം=ജലം) ചേര്‍ന്ന പുണ്യകേന്ദ്രങ്ങളായി മാറിയിരിക്കുന്നു.

No comments:
Post a Comment