Saturday, 17 June 2017

ഗുരുവായൂരപ്പനും ശങ്കരാചാര്യരും വടക്കേനട വാതിലും

💎💎💎💎💎💎💎💎💎💎💎
ഗുരുവായൂരപ്പനും ശങ്കരാചാര്യരും
വടക്കേനട വാതിലും
🚪🚪🚪🚪🚪🚪🚪🚪🚪🚪🚪
ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിലെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ ചടങ്ങുകളുടെ കൃത്യ നിഷ്ടയ്യാണ് .. 1200 ഓളം വർഷങ്ങൾക്ക് മുമ്പ് ശങ്കരാചാര്യർ ചിട്ടപെടുത്തിയ പൂജാ ക്രമങ്ങൾ ആണ് ഇപ്പോളും അവിടെ അണുവിട തെറ്റാതെ നടക്കുന്നത് . ശങ്കരാചാര്യർ ശിവന്റെ അംശവതാരം ആണെന്നാണല്ലോ വിശ്വാസം .അദ്ദേഹത്തിനു ഭൂമിയിലൂടെയും യോഗബലം കൊണ്ട് ആകാശത്തിലൂടെയും സഞ്ചരിക്കാൻ കഴിവുണ്ടായിരുന്നു . ഒരിക്കൽ അദ്ദേഹം ആകാശ മാർഗ്ഗേ ശ്രിംഗേരി പോകുകയായിരുന്നു . ഗുരുവായൂരിനു മുകളിലൂടെ ആയിരുന്നു യാത്ര . അപ്പോൾ താഴെ ഗുരുവായൂരിൽ ശീവേലി നടക്കുകയായിരുന്നു . എന്നാൽ ശൈവ തേജസ്‌ ആയ ആചാര്യർ ഭഗവാനെ വണങ്ങാൻ കൂട്ടാക്കിയില്ല . ആചാര്യരുടെ അഹങ്കാരം ഭഗവാനു സഹിച്ചില്ല . അദ്ദേഹം ഒരു മാത്ര നേരത്തേക്ക് ശങ്കരാചാര്യരുടെ യോഗ സിദ്ധി ഇല്ലാതാക്കുകയും ആചാര്യർ ഭൂമിയിലേക്ക്‌ വന്നു വീഴുകയും ചെയ്തു .അതും ഗുരുവായൂർ വടക്കേ നടപന്തലിൽ ഭഗവാന്റെ ശീവേലിക്ക് മുമ്പിലേക്ക് വന്നു വീണു . വീണതും അചാര്യര്ക്ക് തന്റെ തെറ്റ് മനസ്സിലാവുകയും അവിടെകിടന്നു തന്നെ ഗോവിന്ദാഷ്ടകം രചിച്ച് പാടുകയും ഭഗവാനോട് മാപ്പിരക്കുകയും ചെയ്തു.. പിന്നീട് അദ്ദേഹം അവിടെ ഒരു മണ്ഡലം ഭജനം ഇരിക്കുകയും ഗുരുവായൂരിലെ പൂജ ക്രമങ്ങൾ പരിഷ്കരിക്കുകയും ചെയ്തു . മണ്ഡലം ചിറപ്പും അതിനുള്ളിൽ ഏകാദശിയും വരുന്ന രീതിയിൽ പൂജയും ഉദയാസ്തമന പൂജയുടെ ക്രമങ്ങളും എല്ലാം അദ്ദേഹം ചിട്ടപെടുത്തി . അതിൽ പിന്നെ ആ രീതിയാണ് ഇവിടെ പിന്തുടരുന്നത് .ശങ്കരാചാര്യർ വന്നു വീണ സ്ഥലം വടക്കേ ശീവേലിപ്പുരയുടെ മുകളിൽ ഒരു ചെറിയ ദ്വാരം ഇട്ടു ഇപ്പോളും അടയാള പ്പെടുത്തിയിട്ടുണ്ട് .ശങ്കരാചാര്യരുടെ പ്രതിമയും ഇപ്പോൾ ആ ഭാഗത്തുണ്ട് .. ഇപ്പോളും ശീവേലി എഴുന്നള്ളി ഈ ഭാഗത്തു വരുമ്പോൾ ശങ്കരാച്ചര്യർ അന്ന് വീണതിന്റെ സ്മരണക്കായി മേളം ഒരു നിമിഷം നിർത്തി ആ ഓർമ പുതുക്കാറുണ്ടത്രേ ...
ഉത്സവ കാലത്ത് ഭഗവാൻ പൊൻപഴുക്കാ മണ്ഡപത്തിൽ ദർശനം കൊടുക്കുന്നതും ശങ്കരാചാര്യർ അന്ന് വീണ സ്ഥലത്ത് വച്ചാണ് .
വടക്കേ നടയിൽ വച്ച് ഭഗവാനെ ദർശിക്കുന്നത് അതീവ പുണ്യമായി കരുതുന്നു . ഗുരുവായൂര് വടക്കേ നട സ്വർഗ്ഗ വാതിൽ ആയി കണക്കാക്കപ്പെടുന്നു . കൃഷ്ണനാട്ടം കളി നടക്കുന്നതും വടക്കേ നടയിൽ വച്ചാണ് . രാവിലെയും വൈകുന്നേരവും രാത്രിയിലും നടക്കുന്ന ശീവേലി വടക്കേ നടയിൽ എത്തുമ്പോൾ മിക്ക ഭക്തജനങ്ങളും സ്രാഷ്ടംഗം വീണു നമസ്ക്കരിക്കുന്നത് ആ സ്മരണയിൽ ആണ്.
🔱🔱🔱🔱🔱🔱🔱🔱🔱🔱🔱

*ഓച്ചിറ പരബ്രഹ്മ ക്ഷേത്രം*

📜📜📜📜📜📜📜📜📜📜📜
*ഓച്ചിറ പരബ്രഹ്മ ക്ഷേത്രം*
🕉🕉🕉🕉🕉🕉🕉🕉🕉🕉🕉
ഓച്ചിറ പരബ്രഹ്മക്ഷേത്രമൈതാനം
വ്യത്യസ്‌തങ്ങളായ ഐതിഹ്യങ്ങളും വിശ്വാസങ്ങളും ക്ഷേത്രത്തെ സംബന്ധിച്ച്‌ നിലനിൽക്കുന്നു.
അകവൂർ ചാത്തൻ തിരുത്തുക
പണ്ട് അകവൂർ മനയിലെ ഒരു നമ്പൂതിരിയുടെ സേവാമൂർത്തി/പരദേവതയായിരുന്നു പരബ്രഹ്മം. നമ്പൂതിരിയുടെ ദാസനായിരുന്നു അകവൂർ ചാത്തൻ.നമ്പൂതിരി ദിവസവും ഏഴരനാഴിക വെളുപ്പുള്ളപ്പോൾ എഴുന്നേറ്റു കുളിച്ച് ഉച്ചവരെ പരബ്രഹ്മപൂജ കഴിച്ചിരിന്നു. ഒരിക്കൽ പരബ്രഹ്മധ്യാനനിരതനായി വർത്തിച്ച നമ്പൂതിരിയോട് പരബ്രഹ്മം എങ്ങനെയിരിക്കുമെന്നു ചാത്തൻ ചോദിച്ചതിന് "നമ്മുടെ മാടൻപോത്തിനെപ്പോലിരിക്കും എന്നു നമ്പൂതിരി പരിഹാസമായി മറുപടി പറഞ്ഞുവെന്നും ചാത്തൻ അതുകേട്ട് 41 ദിവസം ധ്യാനിച്ചതിന്റെ ഫലമായി പരബ്രഹ്മം മാടൻപോത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. മാടൻപോത്ത് ചാത്തന് മാത്രമായിരുന്നു കാണാൻ കഴിയുമായിരുന്നു. ചാത്തന് ഇത് പരബ്രഹ്മമാണനും, അതിനെ തനിക്ക് മാത്രമേ കാണാൻ കഴിയുമായിരുന്നു എന്നും ചാത്തന് അറിയില്ലായിരുന്നു. അത് നമ്പൂതിരിയുടെ വീട്ടിലെ മാടൻപോത്തായിരിക്കുമെന്ന് ചാത്തൻ ധരിച്ചു. അവൻ അതിനോട് സംസാരിക്കുകയും തീറ്റ കൊടുക്കുകയും ചെയ്തിരുന്നു. മാടൻപോത്ത് ചാത്തൻ എവിടെ പോയാലും കൂടെയുണ്ടായിരുന്നു. ഒരിക്കൽ ഇന്നത്തെ "ഓച്ചിറ" ഭാഗത്തുകൂടി നമ്പൂതിരി വരികയായിരുന്നു. പിന്നാലെ ചാത്തനും, പുറകെ മാടൻപോത്തും. അന്നവിടെ നിറയെ വയലായിരുന്നു (എട്ടുകണ്ടം ഉരുളിച്ച വഴിപാട് നോക്കുക). പാടങ്ങലെക്കുള്ള പ്രവേശനം ഒരു ചെറിയ വാതിലിൽ കൂടിയായിരുന്നു. നമ്പൂതിരിയും ചാത്തനും കൂടി വാതിൽ കടന്നു. ചാത്തൻ തിരിഞ്ഞുനോക്കിയപ്പോൾ മാടൻപോത്തിന്ൻ തൻറെ വലിയ കൊമ്പ് കാരണം വാതിൽ കടന്നു വരാൻ പ്രയാസമാണന്നു ചാത്തന് മനസ്സില്ലായി. ചാത്തൻ പോത്തിനോട് തല ചരിച്ചു കയറാൻ പറഞ്ഞു. ഇതു കേട്ട നമ്പൂതിരി ചാത്തനോട് ആരോടാ നീ സംസാരിക്കുന്നത് എന്ന് അന്വേഷിച്ചു. "നമ്മുടെ മാടൻപോത്തിനോട്" എന്നായിരുന്നു ചാത്തൻറെ മറുപടി. പക്ഷേ നമ്പൂതിരിക്ക് മാടൻപോത്തിനെ കാണാൻ പറ്റില്ലല്ലോ. അവസാനം നമ്പൂതിരി ചാത്തനെ തൊട്ടുകൊണ്ട് നോക്കിയപ്പോൾ മാടൻപോത്തിനെ കണ്ടു. നമ്പൂതിരിയെ കണ്ടമാത്രയിൽ പോത്തിന്റെ രൂപത്തിലുള്ള പരബ്രഹ്മം ഓടിച്ചെന്നു ഒരു ചിറയിലെയ്ക്ക് ചാടി . ആ ചിറയാണ്‌ "പോത്തിൻച്ചിറ" ആയി മാറിയത്. പിന്നീട് ഓച്ചിറയായും. പരബ്രഹ്മ നാദമായ "ഓംകാരത്തിൽ" നിന്നാണ് ഓച്ചിറ എന്ന പേര് വന്നത്. പോത്തു പോയതോടെ ചാത്തൻ വിഷമത്തിലായി. പിന്നീട് ആ പോത്ത് പരബ്രഹ്മമാണന്ന് മനസ്സിലായതോടെ അവസാനകാലം വരെയും ചാത്തൻ ഓച്ചിറപ്പടനിലത്ത് പരബ്രഹ്മത്തെ ധ്യാനിച്ചുകൊണ്ട് ഭജനമിരിക്കയും അവിടെ ആണ്ടുതോറും നടന്നുവന്നിരുന്ന പടയിലൊന്നിൽ ചേർന്നു മരിച്ചു സായുജ്യം പ്രാപിക്കയും ചെയ്തു.
ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിന്റെ ആനക്കൊട്ടിൽ
കേരളത്തിലെ മറ്റ്‌ ഹൈന്ദവക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ്‌ കായംകുളത്തിനടുത്ത് ഓച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഓച്ചിറ ശ്രീ പരബ്രഹ്മക്ഷേത്രം. "ദക്ഷിണകാശി" എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്‌. കിഴക്കേ ഗോപുരകവാടം മുതൽ ഇരുപത്തിരണ്ടേക്കർ സ്ഥലത്ത്‌ ശൈവ- വൈഷ്ണവ സങ്കൽപ്പത്തിലുള്ള രണ്ട്‌ ആൽത്തറകളും ചില കാവുകളും അടങ്ങുന്നതാണ്‌ ഇവിടുത്തെ ക്ഷേത്രസങ്കൽപം. അഗതികളും അനാഥരുമായ ധാരാളം ആൾക്കാരുടെ അഭയകേന്ദ്രമാണ് ഈ മഹാക്ഷേത്രം. സനാതന ധർമത്തിലെ "ഏകദൈവമെന്ന്" പറയാവുന്ന പരമാത്മാവും രൂപമില്ലാത്തവനുമായ ഈശ്വരൻ അഥവാ നിർഗുണ "പരബ്രഹ്മം" തന്നെയാണ് ഇവിടുത്തെ പ്രധാന ആരാധനാമൂർത്തി. "ഓം" എന്നതാണ് പരബ്രഹ്മത്തെ കുറിക്കുന്ന ശബ്ദം. സകല ദേവതകളും "ഓംകാരമൂർത്തിയായ" പരബ്രഹ്മത്തിൽ ലയിച്ചിരിക്കുന്നതായാണ് സങ്കൽപ്പം. എങ്കിലും മഹാമായയുടെ ത്രിഗുണത്താൽ അദ്ദേഹം രജോഗുണമുള്ള ബ്രഹ്‌മാവായും, സത്വ ഗുണമുള്ള നാരായണനായും, തമോഗുണമുള്ള മഹാദേവനായും മാറി; രൂപവും, നാമവും, ശക്തിയും ധരിക്കുന്നു എന്ന് വേദങ്ങൾ ഉത്‌ഘോഷിക്കുന്നു. ഇതിൽ മഹാവിഷ്ണുവിനേയും പരമശിവനെയും ക്ഷേത്രത്തിലെ രണ്ട് ആൽത്തറകളിലായി പരബ്രഹ്മത്തിന്റെ പ്രതീകമായി സങ്കല്പിച്ചിരിക്കുന്നു. ഇവിടത്തെ "പന്ത്രണ്ട് വിളക്ക്" എന്ന പ്രസിദ്ധമായ ഉത്സവം വൃശ്ചിക മാസത്തിലെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ദിവസങ്ങളിൽ നടത്തുന്നു. കുടിൽ കെട്ടി ഭജനം പാർക്കുക, ദരിദ്രർക്കും രോഗികൾക്കും അന്നദാനം നടത്തുക, ത്വക്ക് രോഗങ്ങൾ മാറുവാൻ എട്ടുകണ്ടം ഉരുളിച്ച എന്നിവ പ്രധാന നേർച്ചകളാണ്. മിഥുനമാസത്തിലെ ഓച്ചിറക്കളിയാണ് മറ്റൊരു വിശേഷം. ഓച്ചിറ പരബ്രഹ്മത്തെ ആരാധിച്ചാൽ ദുരിത ശാന്തിയും ഒടുവിൽ മോക്ഷവും ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.
🔱🔱🔱🔱🔱🔱🔱🔱🔱🔱🔱