Wednesday, 28 June 2017

ക്ഷേത്ര പ്രദക്ഷിണം

ക്ഷേത്ര പ്രദക്ഷിണം

"ആസന്ന പ്രസവാ നാരി
തൈലപുര്‍ണം യഥാ ഘടം
വാഹന്തിശന കൈര്യാതി
തഥാ കാര്യാല്‍ പ്രദക്ഷിണം "

പ്രസവിക്കാറായ ഒരു സ്ത്രീയുടെ തലയില്‍ ഒരു കുടം എണ്ണ കൂടി വച്ചാല്‍ എത്ര പതുക്കെ നടക്കുമോ അങ്ങിനെ വേണം പ്രദക്ഷിണം വയ്ക്കാന്‍ എന്ന് തന്ത്ര സമുച്ചയത്തില്‍ പറഞ്ഞിട്ടുണ്ട് .
സത്വികാരായ പുജരിമാരാല്‍ തന്ത്ര വിധി പൂര്‍വം സംരക്ഷിക്കപപ്പെടുന്ന ക്ഷേത്രത്തില്‍ ആ ദേവന്റെ /ദേവിയുടെ മുലമന്ത്ര സ്പന്ദനരൂപിയായ ചൈതന്യം പുറം മതിലോളം  വ്യപിച്ചിരിക്കും . തന്ത്ര സാധാനയെക്കുറിച്ച്  ഒരറിവും ഇല്ലാത്ത സാധാരണ ഭക്തരർ ക്ഷേത്രത്തില്‍ കടന്ന്  ഭക്തി നിര്‍ഭരമായ മനസ്സോടെ ആ ദേവനെ /ദേവിയെ കേന്ദ്ര ബിന്ദുവാക്കി
സ്തോത്രങ്ങള്‍ ഉച്ചരിച്ച് ഹൃദയത്തില്‍ ആ രൂപം ധ്യാനിച്ചുകൊണ്ട് മെല്ലെ മെല്ലെ പാദം ഊന്നി ''ക്ലോക്കുവയിസ്സായി'' പ്രദക്ഷിണം വയ്ക്കുമ്പോള്‍ മാനസ്സികമായി നേടുന്ന താദാത്മ്യഭാവം ആ സാധകദേഹത്തെ ക്ഷേത്ര ദേഹത്തോട് ''ട്യൂന്‍'' ചെയ്യുന്നു (ഇന്നത്തെ ഫിസിക്സ്‌ പറയുന്ന റസനന്‍സ് വൈബ്രേഷന്‍ ) .

ക്ഷേത്രമാകുന്ന ശരീരത്തിൽ മന്ത്ര ചൈതന്യം ശക്തമായി സ്പന്ദിക്കുമ്പോള്‍ ഭക്തി ഭാവത്താല്‍ ദേവിയോട് /ദേവനോട് താദാത്മ്യം പ്രാപിച്ച സാധകന്റെ ദേഹത്തില്‍ ക്ഷേത്ര ശരീരത്തില് സ്പന്ദിക്കുന്ന മന്ത്രങ്ങള്‍ സ്പുരിക്കുവാന്‍ തുടങ്ങും . അല്ലാതെ ഈ സ്പുരണം ലഭിക്കണമെങ്കില്‍ ഉത്തമനായ ഗുരുനാധനില്‍നിന്നു മന്ത്രോപദേശംവാങ്ങി ശാസ്ത്രമനുസരിച്ച് ''അക്ഷരലക്ഷ ജപാദി '' പ്രക്രിയ വര്‍ഷങ്ങളോളം നടത്തിയിരിക്കണം .

സഹസ്രാര ചക്രത്തെ പരമശിവ പദമായി സ്ങ്കല്‍പ്പിച്ചിരിക്കുന്നതുകൊണ്ടാണ് ശിവക്ഷേത്രങ്ങളില്‍ മാത്രം വ്യത്യസ്തമായ് രീതിയില്‍ പ്രദക്ഷിണം

ക്ഷേത്രദര്‍ശനത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളില്‍ ഒന്നാണ് പ്രദക്ഷിണം.അംശുമതി ആഗമത്തില്‍ പ്രദക്ഷിണ പദത്തിന്റെ വ്യുല്‍പ്പത്തി ഇങ്ങനെയാണ്  : "പ്ര " സര്‍വ്വഭയനാശകരം," ദ" മോക്ഷദായകം , "ക്ഷി "രോഗനാശകം , "ണം "ഐശ്വര്യപ്രദം .

"പദാല്‍  പദാന്തരം ഗത്വാ കരൗ ചലനചലനവര്‍ജ്ജിതൗ
വാചാ സ്‌തോത്രം ഹൃദി ധ്യാന മേവം കുര്യാല്‍ പ്രദക്ഷിണം "

ഇതാണ് പ്രദക്ഷി ണവിധി.അതായത് കൈകള്‍ ഇളക്കാതെ അടിവെച്ചടിവെച്ച് ദേവന്റെ സ്തോത്രങ്ങള്‍ ഉച്ചരിച്ച് രൂപം മനസ്സില്‍ ധ്യാനിച്ച്‌ പ്രദക്ഷിണം ചെയ്യുക.

"ഏകം വിനായകേ  കുര്യാല്‍
 ദ്വൈസൂര്യോ ത്രീണീ ശങ്കരേ
ചത്വാരി ദേവി വിഷ്ണുശ്ച
സപ്താശ്വതേfഥ  പ്രദക്ഷിണം''

എന്നാണ് പ്രദക്ഷി ണ നിയമം .ഗണപതിക്ക്‌ ഒന്നും, സുര്യന് രണ്ടും ,ശിവന് മൂന്നും, വിഷ്ണുവിന് നാലും ,ശാസ്താവിന് അഞ്ചും,സുബ്രമണ്യന് ആറും,ഭഗവതിക്കും അരയാലിനും ഏഴും പ്രദക്ഷിണം വയ്ക്കണം.

ശിവക്ഷേത്രത്തിലെ പ്രദക്ഷിണം വ്യതസ്തമാണ് .ശ്രീകോവിലിന്റെ ഇടത് വശത്തുകൂടി അഭിഷേകജലം ഒഴുകിപോകുന്ന ഓവ് വരെ ബലിക്കല്ലുകള്‍ക്ക് വെളിയില്‍ ക്കൂടി പ്രദക്ഷിണം വെയ്ക്കുകയും അവിടെ നിന്ന് കൊണ്ട് താഴികക്കുടം നോക്കി വന്ദിച്ച ശേഷം അപ്രദിക്ഷിണമായി ബലിവട്ടത്തിനകത്തുകൂടി തിരിച്ച് വന്ന് ഒവിന് സമീപം എത്തി തിരികെ  ക്ഷേത്രനടയില്‍ എത്തുകയും ചെയ്യുമ്പോഴാണ് ഒരു പ്രദക്ഷിണം പൂര്‍ത്തിയാകുന്നത് .

താന്ത്രികവും യോഗശാസ്ത്ര പരവുമായ ചില കാരണങ്ങളാണ് ഈ വ്യത്യസ്ത തക്ക് പിന്നില്‍ ഉള്ളത് തന്ത്ര ശാസ്ത്രത്തില്‍ എല്ലാ ദേവന്മാര്‍ക്കും ഉപരിയായി വര്‍ത്തിക്കുന്നത് ശിവനാണ് .ശരീരത്തിലെ ഷഡാധാരങ്ങള്‍ക്കും മുകളിലുള്ള സഹസ്രാരപത്മത്തിലെ ബ്രഹ്മരന്ധ്രസ്ഥാനമാണ് ശിവന് കല്‍പ്പിച്ചിട്ടു ള്ളത് .
 
കൂടാതെ "പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍ ശിവനെ കാണാകും "എന്നത് പ്രസിദ്ധവും ആണല്ലോ.ശിവലിംഗത്തില്‍ അഭിഷേകം നടത്തുമ്പോള്‍
സഹസ്രാരചക്രത്തില്‍ നിന്നും
യോഗാനുഭൂതിയാകുന്ന അമൃതധാര അഭിഷേക ജലത്തോടൊപ്പം കലര്‍ന്ന് വടക്ക് ഭാഗത്തുള്ള സോമസുത്രത്തില്‍ കൂടി ഒഴുകുന്നു. അതുകൊണ്ടാണ് ശിവ ക്ഷേത്രത്തില്‍ ഓവ് മുറിച്ച് പ്രദക്ഷിണം ചെയ്യാന്‍ പാടില്ല എന്ന് പറയുന്നത്.

കൂടാതെ ശയനപ്രദക്ഷിണം ഏറ്റവും ഉത്തമമാണ് .സര്‍വ്വപാപ പരിഹാരത്തിനും അഭീഷ്ട സിദ്ധിക്കും ശയനപ്രദക്ഷിണം ചെയ്യുന്നതാണ് കൂടുതല്‍ ഫലപ്രദം.സ്ത്രീകള്‍ ശയനപ്രദക്ഷിണം ചെയ്യാന്‍ പാടില്ല.

പൂര്‍വാഹ്നത്തിലെ പ്രദക്ഷിണം വ്യാധി നാശവും ,മദ്ധ്യാഹ്നത്തിലേത് ഇഷ്ട ലാഭവും,  സായാഹ്നത്തിലെ പ്രദക്ഷിണം പാപനാശനവുമാണെന്നാണ് പ്രദക്ഷിണഫലം.

ജന്മാന്തരാര്‍ജ്ജിതമായ പാപങ്ങള്‍ പോലും ഓരോ പ്രദക്ഷിണത്തിലും നശിക്കുന്നു .

" യാനി  യാനിച  പാപാനി ജന്മാന്തരകൃതാനിച താനി താനി വിനശ്യന്തി പ്രദക്ഷിണപദേ " എന്നാണു പ്രമാണം

ഭാരതീയ സംസ്കൃതിയുടെ അന്തസ്സത്തയായ ആദ്ധ്യാത്മികതയുടെ മൗലികതത്വം മനുഷ്യനില്‍ ഉറങ്ങിക്കിടക്കുന്ന ഈശ്വരീയ ശക്തിയുടെ ഉയര്‍ത്തലും അതിലൂടെ സ്വായത്തമാകുന്ന ഈശ്വരസാക്ഷാത്കാരവുമാണ്‌. ഒരു സാധകനില്‍, കുണ്ഡലിനി എന്നറിയപ്പെടുന്ന ഈ ഈശ്വരീയശക്തി നമ്മുടെ സ്ഥൂല ശരീരത്തിലെ ഗുദലിംഗമദ്ധ്യപ്രദേശത്തുള്ള മൂലാധാര ചക്രത്തില്‍ നിന്നും തുടങ്ങി ഷഡാധാരചക്രത്തിലൂടെ ഒരു സ്ക്രൂ ആണിയിലെ ഓരോ ചുറ്റിലൂടെന്ന പോലെ ഉയര്‍ന്ന്‌ സഹസ്രാരപത്മമെന്ന പരമസ്ഥാനത്ത്‌ എത്തി അവിടെ കുടികൊള്ളുന്ന ''പരമശിവനില്‍'' വിലയം പ്രാപിച്ച്‌, ഈശ്വരസാക്ഷാത്കാരം നേടുന്നു എന്നതാണ്‌ ഈ മൗലികതത്വം.

ഈ ഊര്‍ദ്ധ്വഗമനത്തിന്റെ പ്രതീകാത്മകമായ ക്രിയയാണ്‌ ക്ഷേത്രപ്രദക്ഷിണം. അങ്ങനെ നോക്കുമ്പോള്‍ ക്ഷേത്രങ്ങളില്‍ സാധാരണ ഭക്തര്‍ ചെയ്യുന്ന പ്രദക്ഷിണമെന്ന ദേവാരാധനയില്‍ അതിസൂക്ഷ്മങ്ങളായ ആദ്ധ്യാത്മികസാധനാമാര്‍ഗ്ഗങ്ങള്‍ ഒളിഞ്ഞിരിക്കുണ്ടെന്ന്‌ കാണാം. ഇത്‌ പൂര്‍ണ്ണമനസ്സോടെ , ഭക്തിശ്രദ്ധാദികളോടെ അനുഷ്ഠിക്കുമ്പോള്‍ തങ്ങളില്‍ അന്തര്‍ലീനമായ ഈശ്വരീയശക്തി ഉണര്‍ന്ന്‌, ഉയര്‍ന്ന്‌ കിട്ടുകയും അതിനാല്‍ ലഭ്യമാകുന്ന ഭഗവത് സാക്ഷാത്ക്കാരത്തിന്റെ മാഹാത്മ്യം കൊണ്ട്‌ ആത്മീയങ്ങളും ഭൗതികങ്ങളുമായ എല്ലാ ആഗ്രഹങ്ങളും സാധിതപ്രായമാവുകയും ചെയ്യുന്നു.

1 comment: