തൊഴുതുമടങ്ങും മുൻമ്പ് എന്തിന് തീർത്ഥം സേവിക്കണം? അമ്പലത്തിൽ എന്തിന് വഴിപാട് നൽകണം? വെടിവഴിപാട് എന്തിന്?
ദേവാംശത്തെ മന്ത്രധ്വനികളോടെ അഭിക്ഷേകം ചെയ്തെടുക്കുന്ന ജലമാണ് തീർത്ഥം. വിശ്വാസത്തിൻറെയും ശാസ്ത്രത്തിൻറെയും രണ്ടു ഗുണങ്ങളാണ് തീർത്ഥസേവയിൽ നിന്നും ലഭിക്കുന്നത്. ദേവബിംബ സ്പർശം കൊണ്ടും മന്ത്രധ്വനികൾ കൊണ്ടുമുളള പരിശുദ്ധിയാണ് ഒരു ഗുണം. തുളസി തുടങ്ങിയ ഔഷധസസ്യങ്ങളിൽ നിന്നും കിട്ടുന്ന മാഹാത്മ്യവുമാണ് മറ്റൊരു ഗുണം.
തീർത്ഥം സേവിക്കുന്നതിന് പ്രത്യേക വിധിയുണ്ട്. വലതു കൈയിലെ വിരലുകൾ മടക്കിയാൽ ഉണ്ടാകുന്നു കൈക്കുമ്പിളിൽ തീർത്ഥം വാങ്ങി, കൈയിൽ പ്രകടമായി കാണുന്ന ചന്ദ്രമണ്ഡലത്തിൻറെയും ശുക്രമണ്ഡലത്തിൻറെയും ഇടയ്ക്കുള്ള ഇടുക്കിലൂടെ, കൈകളുയർത്തി നാവോ ചുണ്ടുകളോ സ്പർശിക്കാതെ (ചുണ്ടുകൾ വായ്ക്കുളളിലേക്ക് മടക്കി ) വേണം തീർത്ഥം സേവിക്കാൻ. കൈയിൽ ബാക്കിയുള്ള തീർത്ഥം തലയിലും ശരീരത്തിലും കുടയുക. ഒരു തുളളി പോലും താഴെ വീഴാതെ ശ്രദ്ധിക്കണം. തീർത്ഥങ്ങളിൽ ചേർക്കുന്ന തുളസി, കൂവളം, താമര, മന്ദാരം, തെച്ചി, മഞ്ഞൾ എന്നിവയുടെ ഓഷധഗുണങ്ങൾ പ്രധാനമായും രക്തചംക്രമണത്തെ വർദ്ധിപ്പിക്കും. കൂടാതെ രക്തത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ശരീരത്തെ ശുദ്ധീകരിക്കും . ഇത് പാശ്ചാത്യ ഗവേഷകരുടെ കണ്ടുപിടിത്തമാണ്.
ക്ഷേത്രത്തിൽ വഴിപാട് കഴിക്കുന്നവർ ദൈവത്തിൽ നിന്നും എന്തെങ്കിലും കാര്യസാധ്യത്തിനാണ് എന്ന് പറയാറുണ്ട്. എന്നാൽ പൂർവ്വികർ ഭഗവാന് പൂവോ വിളക്കോ എണ്ണയോ വഴിപാടായി നേർന്ന് ഭക്തിയോടെ മനസ്സ് ഈശ്വരനിൽ കേന്ദ്രീകരിച്ച് നിരന്തരം പ്രാർത്ഥന നടത്തിയിരുന്നു. അതിൽ നിന്നും കിട്ടുന്ന ഊർജ്ജം ഭക്തൻറെ ഉളളിൽ സ്ഥിതി ചെയ്യുന്ന ശക്തിചൈതന്യം ഉണർത്തുകയും ഉദ്ദേശിച്ച കാര്യം ദൈവാനുഗ്രഹത്താൽ നടത്താൻ ഭക്തൻ ശക്തനാകുകയും ചെയ്യുന്നു. ഇതൊന്നും മനസ്സിലാക്കാതെ ഓടി പോയി ക്ഷേത്രത്തിൽ ഭഗവാന് വഴിപാട് കഴിച്ച് ആവശ്യവും പറഞ്ഞിട്ട് വന്നു മിണ്ടാതെ ഇരുന്നാൽ ഭഗവാൻ അത് നടത്തി തരും എന്ന് കരുതിയാൽ ഒന്നും നടക്കില്ല. നടക്കാതിരിക്കുമ്പോൾ പിന്നെ ദൈവത്തെ കുറ്റപ്പെടുത്തലും ദൈവശക്തിയെ ചോദ്യം ചെയ്യലുമായി.
പൂജയ്ക്ക് ആവശ്യമായ വസ്തുക്കൾ ദേവനു വഴിപാടായി സമർപ്പിക്കുമ്പോൾ നൽകുന്നയാൾ സ്വയം പൂജയുടെ ഭാഗമായി മാറുന്നു. ഈശ്വരനേയും രാജാവിനെയും ഗുരുവിനെയും കാരണവരെയും കാണാൻ പോകുമ്പോൾ വെറും കൈയ്യുമായി പോകരുത് എന്ന ഭാരതീയ വിശ്വാസ സംഹിതയാണ് ക്ഷേത്രത്തിൽ പോകുമ്പോൾ പൂവോ ഭക്തിയോടെ കാണിക്കയോ അർപ്പിക്കുന് ചെയ്യുന്നതിന് കാരണം.
ക്ഷേത്രത്തിലെ വെടി വഴിപാട് ഇപ്പോൾ ഈ വിഷയം വിവാദമാക്കുകയാണ് സമൂഹം. ക്ഷേത്രത്തിലെ വെടി വഴിപാടിന് പിന്നിലെ ശാസ്ത്രീയ വശം എന്തെന്നാൽ , അന്തരീക്ഷത്തിൽ ക്ഷേത്രത്തിനുചുറ്റും നിലകൊള്ളുന്ന വിഷബീജങ്ങൾ ഇതിലൂടെ നശിക്കുന്നു എന്നാണ്. ബിഗ് - ബാങ്ങ് തിയറിയെന്ന മഹാവിസ്ഫോടന സിദ്ധാന്തത്തിൽ നിന്നും മനസ്സിലാക്കിയാണ് ഇത്. വെടിനാദത്തിൻറെ ചെറിയ രൂപമായ 'ഫട് ' എന്ന സ്ഫോടന ശബ്ദം പൂജയ്ക്കിടയിലും ഉപയോഗിച്ച് വരുന്നു. പ്രപഞ്ചം തന്നെ മഹാസ്ഫോടന ശബ്ദത്തോടെയാണ് സൃഷ്ടിക്കപ്പെട്ടത് എന്ന സിദ്ധാന്തത്തിൻറെ പ്രതീകമായിട്ടാണ് കരിമരുന്ന് പ്രയോഗം. എന്നാൽ ഇപ്പോൾ ഉളള അധിക ജനവാസവും സ്ഥല പരിമിതിയും കണക്കിലെടുത്ത് സുരക്ഷിതമായി നടത്തിയാൽ യാതൊരു വിവാദത്തിൻറെയും ആവശ്യമില്ല. മറിച്ച് ഉത്സവത്തിന് ആളുകൾ കൂടുമ്പോൾ ഉണ്ടാകുന്ന അന്തരീക്ഷമലീനികരണം കുറയുകയും ചെയ്യും കരിമരുന്ന് പ്രയോഗത്തിലൂടെ. വിവാദത്തിനുവേണ്ടിയല്ല ഇതു പറഞ്ഞത്. മനസ്സിലാക്കുക ചിന്തിക്കുക.
No comments:
Post a Comment