______________
ഭാരതീയര് വളരെ പ്രാചീനകാലം മുതല് തന്നെ സ്ത്രീക്ക് ഒരു മാതൃസ്ഥാനം നല്കി ആദരിച്ചിരുന്നു. മാതൃസ്ഥാനീയ ഈശ്വര
സങ്കല്പത്തില്നിന്ന് ഉടലെടുത്തതാണ് 'അഷ്ടലക്ഷ്മികള്'. ലക്ഷ്മി ഐശ്വര്യത്തിന്റേയും സമ്പത്തിന്റേയും പ്രതീകമാണ്. വിദ്യാദേവതാ
സങ്കല്പമാണ് സരസ്വതിക്ക് നല്കിയിരിക്കുന്നത്.
ജ്യോതിഷത്തില് വിദ്യാകാരകത്വം 'ബുധ'നാണ് നല്കിയിട്ടുള്ളത്. ബുധന് കര്മ്മകാരകന് കൂടിയാണ്. ബുധന്റെ സ്വക്ഷേത്രം മിഥുനവും 'കന്നി'
ബുധന്റെ മൂലക്ഷേത്രവും, ഉച്ചക്ഷേത്രവുമാണ്.
സരസ്വതി എന്നാല് സാര- സ്വയം കൊടുക്കുന്നവള് അഥവാ അദ്ധ്യാത്മിക ജ്ഞാനത്തിന്റെ മാധുര്യം കൊടുക്കുന്നവള് എന്നാണ്.
ജ്ഞാനത്തിന്റെ എല്ലാ ശാഖോപശാഖകളുടേയും പ്രതീകമാണ് സരസ്വതി.
വിശ്വവിദ്യാലയങ്ങളിലും ഭവനങ്ങളിലുമെല്ലാം സരസ്വതിയെ ആരാധിക്കുന്നു. പ്രഗത്ഭരായ പണ്ഡിതാചാര്യന്മാര്, വാഗ്മികള് ഇവരുടെ
പേരിനോടും 'സരസ്വതി' എന്ന വിശേഷണം ചേര്ക്കാറുണ്ട്.
സരസ്വതീ ദേവതയുടെ കൈയിലുള്ള വീണ
_____________
ഇത് മനസ്സ്, ബുദ്ധി എന്നിവയെ പ്രതിനിധീകരിക്കുന്നു. കൈകളിലുള്ള വീണയ്ക്ക് നല്ല 'ശ്രുതി' ഉണ്ടാകണമെങ്കില് ആ
വീണക്കമ്പികളെ മീട്ടാന് പ്രാവീണ്യവും, നല്ല നിയന്ത്രണമുള്ളവനേ കഴിയൂ. ഈ കമ്പികള് ഭാവങ്ങള്, ഭാവനകള്, അനുഭൂതികള്
എന്നിവയുടെ പ്രതീകമാണ്. ഇവിടെ സരസ്വതിജ്ഞാനം കലാത്മകമായി നിപുണതയോടെ കൊടുത്ത് മനുഷ്യമനസ്സുകളെ
കീഴ്പ്പെടുത്തുന്നു.
വീണയ്ക്ക് 'കച്ഛപി' എന്ന പേരും കൂടിയുണ്ട്. 'കച്ഛപി' എന്നാല് ആമ. ഇന്ദ്രിയങ്ങളെ ഉള്വലിക്കുന്ന ശക്തിയുടെ പ്രതീകമാണ്
ആമ. അന്തര്മുഖത ആത്മീയജ്ഞാനത്തിന് ആവശ്യമാണ്. അന്തര്മുഖതയ്ക്ക് തന്നെയാണ് ഈശ്വരീയജ്ഞാനത്തിന്റെ വീണമീട്ടുവാനും, ജീവിത
സംഗീതത്തിന്റെ ആനന്ദം അനുഭവിക്കാനും കഴിയുന്നത്.
രണ്ടു കൈകളിലും ഗ്രന്ഥങ്ങൾ
___________
സരസ്വതിക്ക് ദിവ്യജ്ഞാനത്തില് ഗഹനമായ താല്പര്യം ഉണ്ടായിരുന്നു. ആദ്ധ്യാത്മിക ശിക്ഷണത്തിലൂടെ അഭ്യസിച്ച് മറ്റുള്ളവര്ക്ക്
ജീവിതത്തിന്റെ കലയും വിജ്ഞാനവും നല്കിയിരുന്നു എന്നതിന്റെ പ്രതീകമാണ് കൈയിലെ ഗ്രന്ഥങ്ങള്.
ഹംസം
___
പുരാണങ്ങളില് 'ഹംസ'ത്തിന് പ്രത്യേക സ്ഥാനമുണ്ട്. മൂല്യമുള്ളതിനേയും ഇല്ലാത്തതിനേയും തിരിച്ചറിയാനുള്ള ശക്തിയാണ് ഹംസത്തിന്റെ
പ്രത്യേകത. പാലും, ജലവും വേര്തിരിച്ചറിയാനുള്ള കഴിവ് 'ഹംസ'ത്തിനുണ്ട്. ജലത്തില് സ്ഥിരമായിരിക്കാനും നീന്താനുമുള്ള കഴിവുമുണ്ട്.
സരസ്വതിയുടെ വാഹനം ഹംസമാണ്. സരസ്വതിക്ക് നിര്ണ്ണയിക്കാനുള്ള ഉയര്ന്ന ശക്തിയുടേയും വിശ്വത്തോട് ആസക്തിയില്ലാതെ ജീവിതം
നയിക്കാനും കഴിയും.
മയിൽ
___
മയില് കാഴ്ചയില് വര്ണ്ണാഭമാണെങ്കിലും അതിന്റെ സ്വഭാവം അഥവാ മനോഭാവം മാറിക്കൊണ്ടിരിക്കുന്നതും ഋതുഭേദങ്ങളില്
പ്രഭാവിതവുമാണ്. പ്രേമത്താല് ഉന്മത്തമായി കരയുകയും ചെയ്യുന്നു. മയില് ലൗകിക ജ്ഞാനത്തിന്റേയും പ്രസിദ്ധിയുടേയും പ്രതീകമാണ്.
ഇതിനെ വാഹനമായി ഉപയോഗിക്കുന്നില്ല.
സ്ഫടികജപമാല
______
പ്രേമപൂര്ണ്ണമായ ഈശ്വര സ്മരണയുടെ പ്രതീകമാണ് കൈയിലെ സ്ഫടികജപമാല. സ്ഫടികം പാരദര്ശിയാണ്. പാരദര്ശി വിദ്യയുടെ
പ്രതീകമാണ്. ഇതിലൂടെ സത്യത്തെ പൂര്ണ്ണരീതിയില് കാണുവാന് കഴിയുന്നു. ഈ മാലയില് 50 മണികളുണ്ട്. 'ദേവനാഗരി' വര്ണ്ണമാലയില്
50 അക്ഷരങ്ങളാണ്.
സരസ്വതിക്ക് സമ്പൂര്ണ്ണ ജ്ഞാനം പ്രാപ്തമായിരുന്നുവെന്നാണ് ഇത് അര്ത്ഥമാക്കുന്നത്.
താമര
__
ദിവ്യമാതാ സരസ്വതിയെ വെള്ളത്താമരയില് ഇരിക്കുന്നതായി കാണിച്ചിരിക്കുന്നു. താമര നിര്ലേപമാണ്. വെളുപ്പ് പരിശുദ്ധിയുടേയും ചുവപ്പ്
ലാളിത്യത്തിന്റേയും പ്രതീകമാണ്.
ശുഭ്രവസ്ത്രം
______
ശുചിത്വത്തിന്റേയും സര്വ്വാംഗം പരമവും നിതാന്തവുമായ ശുദ്ധിയുടേയും പ്രതീകമാണിത്. ഈ പ്രതീകാത്മക ഭാവനകള്കൊണ്ട്
ഭക്തിപൂര്വ്വമായ ഈശ്വരാരാധനയ്ക്ക് ഒരു വിശിഷ്ട അര്ത്ഥവും വ്യാപ്തിയും ഏവര്ക്കും കൈവരിക്കുമാറാകട്ടെ...
No comments:
Post a Comment