Sunday, 28 May 2017

തുളസിത്തറയുടെ സ്ഥാനം. . തുളസിയിറുത്ത് ചെവിയുടെ പുറകിൽ വയ്ക്കുന്നതെന്തിന്?

തുളസിത്തറയുടെ സ്ഥാനം. . തുളസിയിറുത്ത് ചെവിയുടെ പുറകിൽ വയ്ക്കുന്നതെന്തിന്?

     പഴമക്കാർ ചെവിയുടെ പുറകിൽ തുളസിയില ചൂടാറുണ്ടായിരുന്നു. എന്നാൽ ഇന്ന് ആളുകൾക്ക് മടിയാണ് കാരണം ചെവിക്കു പിന്നിൽ തുളസിയില വച്ചാൽ
 ' ചെവിയിൽ പൂവ് വച്ചവൻ ' എന്നൊക്കെ വിളിച്ച് കളിയാക്കും അവരെ.

     എന്നാൽ മനുഷ്യ ശരീരത്തിലെ ഏറ്റവും കൂടുതൽ ആഗിരണശക്തിയുളള സ്ഥലം ചെവിക്കു പുറകിൽ ആണെന്നത് പഴമക്കാർ നേരത്തെ മനസ്സിലാക്കിയ കാര്യവും ആധുനിക ശാസ്ത്രം ഇപ്പോൾ മനസ്സിലാക്കിയതുമാണ്. തുളസിയുടെ ഔഷധഗുണം അറിയുന്ന പഴമക്കാർ ചെവിക്ക് പിന്നിൽ തുളസിയില പതിവായി വച്ചു. ചെവിക്കു പിന്നിലെ ത്വക്കിലൂടെ തുളസിയുടെ ഓഷധഗുണം ശരീരം വേഗം ആഗിരണം ചെയ്യുന്നു.

      പഴയ ഭവനങ്ങളിൽ എല്ലാം തുളസിത്തറ കെട്ടി തുളസിയെ സംരക്ഷിക്കുകയും പൂജിക്കുകയും ചെയ്യതിരുന്നു.  സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് കിഴക്കു വശത്തു നിന്നുളള വാതിലിനു നേർക്കായി വീട്ടിലെ തറയുയരത്തിനോളമോ കൂടുതലോ ആയി നിശ്ചിത വലുപ്പത്തിൽ തുളസിത്തറ നിർമ്മിച്ച് അതിൽ കൃഷ്ണതുളസി നട്ട് സംരക്ഷിക്കേണ്ടതാണ്. തുളസിയുടെ സമീപം അശുദ്ധമായി പ്രവേശിക്കാൻ പാടില്ല.  തുളസിത്തറയിൽ വിളക്കു വയ്ക്കേണ്ടതും തുളസിയെ ദിവസവും മൂന്നു തവണ മന്ത്ര ജപത്തോടെ   പ്രദക്ഷിണം വയ്ക്കേണ്ടതുമാണ്.

 തുളസീ പ്രദക്ഷിണത്തിനുളള മന്ത്രം.

  " പ്രസീദ തുളസീദേവി
     പ്രസീദ ഹരി വല്ലഭേ
     ക്ഷീരോദമഥനോദ്ഭൂതേ
      തുളസീ ത്വാം നമാമ്യഹം. "

തുളസീപ്പൂവിറുക്കുമ്പോൾ ചൊല്ലേണ്ട മന്ത്രം.

     " തുളസ്വമുത സംഭൂതാ
        സദാ ത്വം കേശവപ്രിയേ
        കേശവാർത്ഥം ലുനാമി ത്വാം
        വരദാ ഭവ ശോഭനേ . "

സന്ധ്യയ്ക്കും ഏകാദശി, ചൊവ്വാഴ്ച, വെളളിയാഴ്ച ദിവസങ്ങളിലും തുളസിപ്പൂ അടർത്താൻ പാടില്ല. പൂജയ്ക്കല്ലാതെ തുളസിപ്പൂവിറുക്കാനും പാടില്ലന്നാണ് ആചാരം. ഭഗവാന് അർപ്പിക്കാത്ത തുളസി ചൂടാനും പാടില്ലന്നാണ്.

No comments:

Post a Comment